സ്റ്റെഗോസോറസ്
സ്റ്റെഗോസോറസ് | |
---|---|
സ്റ്റെഗോസോറസ് ഫോസ്സിൽ, Senckenberg Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †സ്റ്റെഗോസോറിയ |
Family: | †Stegosauridae |
Genus: | †Stegosaurus Marsh, 1877 |
Species | |
Synonyms | |
|
ഇന്ന് വടക്കേ അമേരിക്കയിൽപ്പെടുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്ന സ്റ്റെഗോസോറസ് ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്. 2006-ൽ പോർച്ചുഗലിൽ നിന്നും ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുണ്ട്. [1]. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) στέγος- എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ് പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . റ്റിറാനോസോറസ്, ട്രൈസെറാടോപ്സ്, അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.
ജീവിത കാലം
[തിരുത്തുക]സ്റ്റെഗോസോറസ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകളുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞൻമാർ അനുമാനത്തിലെത്തുകയുണ്ടായി.
ശരീര ഘടന
[തിരുത്തുക]ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലച്ചോറ് ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് )[2]സ്റ്റെഗോസോറിഡ് കുടുംബത്തിൽ പെട്ട ഏറ്റവും വലിയ ദിനോസർ ആയിരുന്നു ഇവ .
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Escaso F, Ortega F, Dantas P, Malafaia E, Pimentel NL, Pereda-Suberbiola X, Sanz JL, Kullberg JC, Kullberg MC, Barriga F. (2007). "New Evidence of Shared Dinosaur Across Upper Jurassic Proto-North Atlantic: Stegosaurus From Portugal." Naturwissenschaften,
- ↑ http://www.enchantedlearning.com/subjects/dinosaurs/dinos/Stegosaurus.shtml