ഇയോറാപ്റ്റർ
ഇയോറാപ്റ്റർ | |
---|---|
Replica skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Eusaurischia |
Genus: | †Eoraptor Sereno et al., 1993 |
Species: | †E. lunensis
|
Binomial name | |
†Eoraptor lunensis Sereno et al., 1993
|
ഏറ്റവും പുരാതന ദിനോസറുകളുടെ വിഭാഗത്തിലുള്ള ഇരുകാലിയായ ദിനോസറാണ് ഇയോറാപ്റ്റർ. ദിനോസറുകളുടെ യുഗത്തിന് തുടക്കം കുറിക്കുന്ന വിഭാഗമാണിവ.
പേരിനു പിന്നിൽ
[തിരുത്തുക]ഇയോറാപ്റ്റർ ലുനെൻസിസ് എന്ന ഇവയുടെ സ്പീഷിസ് നാമം നിലവിൽ വന്നത് രണ്ടു പദത്തിൽ നിന്നുമാണ്. ഉദിക്കുന്ന ചന്ദ്രൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആദ്യനാമം ഗ്രീക്ക് വാക്കായ eos/ηως ന്റെ അർത്ഥം ഉദിക്കുന്ന, അല്ലെങ്കിൽ പുലർച്ച എന്നാണ്. രണ്ടാമത്തെ ഭാഗമായ ലത്തീൻ പദം ലുനെൻസിസിന്റെ അർത്ഥം ചന്ദ്രന്റെ എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ള അർജന്റീനയിലെ വാലി ഓഫ് മൂൺ എന്ന സ്ഥല നാമമാണ്.
ശാസ്ത്രീയ വർഗ്ഗീകരണം
[തിരുത്തുക]ഇരുകാലിയായ ദിനോസറുകളുടെ വിഭാഗത്തിലാണെകിലും ഇവയെ തെറാപ്പോഡ വിഭാഗത്തിലല്ല ഇവയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പകരം സൌരിശ്ച്യൻ എന്ന വിഭാഗത്തിലാണ് ഇവ.
ജീവിതകാലം
[തിരുത്തുക]ഇവ ജീവിച്ചിരുന്നത് ഏകദേശം 231.4 ദശലക്ഷം വർഷം മുൻപ് മധ്യ ട്രയാസ്സിക് കാലത്താണ് . ദിനോസറുകളുടെ ഉദയവും ഈ സമയത്ത് തന്നെയാണ്.