സോറാപോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോറാപോഡുകൾ
Mounted skeleton of Apatosaurus louisae, Carnegie Museum
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Anchisauria
ക്ലാഡ്: Sauropoda
Marsh, 1878
Subgroups[1]

സൌരിച്ച്യൻ ദിനോസറുകളുടെ ഒരു ഉപ നിരയാണ് സോറാപോഡ് എന്ന വിഭാഗം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവ ആയിരുന്നു സോറാപോഡുകൾ . സൂപ്പർസോറസ്‌, ആർക്കിയോഡോണ്ടോസോറസ്, ജിങ്ഷാക്കിയാങ്ങോസോറസ്, കോട്ടാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഈ ഗണത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസ്സിൽ അന്റാർട്ടിക്ക അടകം എല്ലാ ഭൂഖണ്ഡത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.

സോറാപോഡക്കൾ അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് ഉരുത്തിരിഞ്ഞത് , അന്ത്യ ജുറാസ്സിക് കാലത്തോടെ ഇവ മിക്ക വൻ കരയിലും ഉള്ള പ്രധാനപെട്ട ദിനോസർ വർഗ്ഗമായി മാറി , എന്നാൽ ക്രിറ്റേഷ്യസ് കാലത്തിന്റെ അവസാനത്തോടെ ഈ വിഭാഗത്തിലെ മിക്ക ദിനോസറുകളും വംശം നശിക്കുകയും ടൈറ്റനോസോറകൾ ആ സ്ഥാനങ്ങൾ കൈയടക്കുകയും ചെയ്തു .

ശരീര ഘടന[തിരുത്തുക]

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .[2]

അവലംബം[തിരുത്തുക]

  1. Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
  2. Bonnan, M.F. 2005. Pes anatomy in sauropod dinosaurs: implications for functional morphology, evolution, and phylogeny; pp. 346-380 in K. Carpenter and V. Tidwell (eds.), Thunder-Lizards: The Sauropodomorph Dinosaurs. Bloomington, IN: Indiana University Press.
"https://ml.wikipedia.org/w/index.php?title=സോറാപോഡ്&oldid=3303277" എന്ന താളിൽനിന്ന് ശേഖരിച്ചത്