Jump to content

ഭാരതി പവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതി പവാർ Bharati Pawar
Minister of State for Health and Family Welfare
പദവിയിൽ
ഓഫീസിൽ
7 July 2021
പ്രധാനമന്ത്രിNarendra Modi
മന്ത്രിMansukh L. Mandaviya
മുൻഗാമിAshwini Kumar Choubey
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
May 2019
മുൻഗാമിHarishchandra Chavan
മണ്ഡലംDindori
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-09-13) 13 സെപ്റ്റംബർ 1978  (46 വയസ്സ്)
Narul-Kalwan, Nashik, Maharashtra
രാഷ്ട്രീയ കക്ഷിBharatiya Janata Party
മറ്റ് രാഷ്ട്രീയ
അംഗത്വം
Nationalist Congress Party
പങ്കാളിPravin Arjun Pawar
RelationsA.T.Pawar (father in-law)
വിദ്യാഭ്യാസംM.B.B.S.
അൽമ മേറ്റർPune University
ഉറവിടം: [1]

രണ്ടാം മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പു സഹമന്ത്രിയാണ് ഡോ. ഭാരതി പവാർ (Dr. Bharati Pravin Pawar भारती पवार).[1][2] പതിനേഴാം ലോകസഭയിൽ മഹാരാഷ്ട്രയിലെ ദിൻഡോരിയിൽ നിന്നുമുള്ള ലോകസഭാംഗവും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് അവർ.

ആദ്യകാല ജീവിതം

[തിരുത്തുക]

നാസിക് ജില്ലയിലെ നരുൾ (കൽവൺ തെഹ്സിൽ)‌ എന്ന സ്ഥലത്തിൽ 1978 സെപ്റ്റംബർ പതിമൂന്നിനു ജനിച്ചു.[3][1]പിതാവ്: കിസൻറാവ്, മാതാവ്: ശാന്താഭായി[4] നാസിക്കിലെ പൂനെ യൂണിവേഴ്സിയുടെ കീഴിലുള്ള എൻ.ഡി.എം.വി.പി.എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസ്സായി. നേരത്തേ മന്ത്രിയായിരുന്ന അർജുൻ തുൾസീറാം പവാറിന്റെ പുത്രനായ പ്രവീൺ പവാറിന്റെ പത്നിയാണ്[5][6][7][8] ഇവർക്ക് ഒരു പുത്രനുണ്ട്[4].

രാഷ്ട്രീയ രംഗം

[തിരുത്തുക]

ഭാരതി പവാർ 2012 മുതൽ 2019 വരെ നാസിക് ജില്ലാ പരിഷത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[1] ഇക്കാലത്ത്, നാസിക് ജില്ലയിലെ, പോഷകാഹാരക്കുറവ്‌ നിർമ്മാർജ്ജനം ചെയ്യാനും ശുദ്ധജലം വിതരണം ചെയ്യാനും അവർ പ്രയത്നിച്ചിട്ടുണ്ട്[9]ഭർത്തൃപിതാവ് എട്ട് തവണ മഹാരാഷ്ട്ര എം. എൽ. എയും 1999-ലെ ഒന്നാം വിലാസ്റാവു ദേശ്‌മുഖ് മന്ത്രിസഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നിട്ടുണ്ട്. [10] മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ. സി. പി) സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്ന ഭാരതി പവാർ 2019 മാർച്ചിലാണ് [11] ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്.[12] [13]. 2014-ൽ എൻ.സി.പി. സ്ഥാനാർഥിയായി ലോകസഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. [14]2019-ലെ ലോകസഭ തിരഞ്ഞേടുപ്പിൽ മൽസരിക്കാൻ സീറ്റ് ചോദിച്ചെങ്കിലും എൻ. സി. പി നേതൃത്വം അത് നിഷേധിക്കുകയാണ് ഉണ്ടായത്.

മറാത്തി പത്രമായ ലോകമത് 2019-ൽ മികച്ച വനിത പാർലമെൻറേറിയനുള്ള പുരസ്‌കാരം ഭാരതി പവാറിന് നൽകിയിട്ടുണ്ട്.[15][16][17]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Members Profile". Parliament of India.{{cite web}}: CS1 maint: url-status (link)
  2. "Cabinet Reshuffle: The full list of Modi's new ministers and what they got". The Economic Times. 8 July 2021. Retrieved 8 July 2021.
  3. "भारती पवारांमुळे नाशिकला पहिल्यांदाच दिल्लीत मानाचे पान!". www.sarkarnama.in (in മറാത്തി). Retrieved 2021-07-08.
  4. 4.0 4.1 https://www.india.gov.in/my-government/indian-parliament/bharati-pravin-pawar
  5. "Lok Sabha Election Results 2019: Girish Mahajan proves mettle in North Maharashtra". DNA News. 24 May 2019. Retrieved 24 May 2019.
  6. "LS polls: NCP's Bharati Pawar, Congress' Pravin Chheda join BJP". The Times of India. 22 March 2019. Retrieved 7 July 2021.
  7. Shrutika Sukhi & Nishikant Karlikar (27 April 2019). "Dynasty dominates in candidate selection as all parties nominate kins". The Times of India. Retrieved 7 July 2021.
  8. "Dr Bharati Pawar becomes 1st Union minister from Nashik". United News of India. 8 July 2021. Retrieved 8 July 2021.
  9. https://www.freepressjournal.in/india/who-is-dr-bharati-pravin-pawar
  10. May 11, TNN / Updated; 2017; Ist, 09:42. "8-time MLA, ex-minister A T Pawar passes away | Nashik News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-07-08. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  11. https://timesofindia.indiatimes.com/india/ls-polls-ncps-bharati-pawar-congress-pravin-chheda-join-bjp/articleshow/68522348.cms
  12. https://m.dailyhunt.in/news/india/malayalam/malayalam+express+online-epaper-malayala/maharashdrayil+ensipi+samsthana+vais+prasidand+bharathi+pavar+bijepiyil+chernnu-newsid-111700384https://timesofindia.indiatimes.com/india/ls-polls-ncps-bharati-pawar-congress-pravin-chheda-join-bjp/articleshow/68522348.cms
  13. https://timesofindia.indiatimes.com/india/ls-polls-ncps-bharati-pawar-congress-pravin-chheda-join-bjp/articleshow/68522348.cms
  14. Desk, India com News (2019-05-23). "Lok Sabha Elections Results 2019: BJP-Sena Alliance Triumphs Over Maharashtra". India News, Breaking News | India.com (in ഇംഗ്ലീഷ്). Retrieved 2021-07-08. {{cite web}}: |last= has generic name (help)
  15. author/lokmat-english-desk (2019-12-10). "Lokmat Parliamentary Awards 2019: Winners | english.lokmat.com". Lokmat English (in ഇംഗ്ലീഷ്). Retrieved 2021-07-08. {{cite web}}: |last= has generic name (help)
  16. "Who Is Dr Bharati Pawar? Female Leaders In Modi's Cabinet" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-08.
  17. https://braveindianews.com/bi345215
"https://ml.wikipedia.org/w/index.php?title=ഭാരതി_പവാർ&oldid=3666556" എന്ന താളിൽനിന്ന് ശേഖരിച്ചത്