ഉള്ളടക്കത്തിലേക്ക് പോവുക

ആയുഷ് മന്ത്രാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ministry of AYUSH എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആയുഷ് മന്ത്രാലയം ( The Ministry of AYUSH) കേന്ദ്ര സർക്കാറിന് കീഴിൽ രൂപം കൊണ്ട് വ്യത്യസ്ത ആരോഗ്യ മേഖലകളെ സംയോജിപ്പിച്ചുള്ള മന്ത്രാലയമായ ആയുഷ് 2014 നവംബർ 9 നാണ് നിലവിൽ വന്നത്. [1]

The Department of Ayurveda,(A) Yoga and Naturopathy, (Y)Unani(U), Siddha(S) and Homoeopathy(H), എന്നീ അഞ്ച് വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്താണ് ആയുഷ്. (AYUSH) ഈ മേഖലകളിലുള്ള പഠന-ഗവേഷണങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നിലവിൽ വന്നത്.ഈ അഞ്ച് മേഖല കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്രമേഖലകളും ഈ വകുപ്പിന് കീഴിലാണ് വരുന്നത്.1995 മാർച്ചിൽ ഇ വകുപ്പ് [2] Department of Indian Systems of Medicine and Homoeopathy (ISM&H) എന്ന് പേരിൽ നിലവിലുണ്ടായിരുന്നു. 2003 മാർച്ചിൽ പുതിയ പേര് സ്വീകരിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലായിരുന്നു അന്ന് ഈ വകുപ്പ് പ്രവർത്തിച്ചിരുന്നത്. ഭാരതീയ ജനതാപാർട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ഇതിനെ പരിപോഷിപ്പിക്കാൻ പിന്തുണക്കാനും പൊതു നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.[3]

ആയുഷ് എന്ന വാക്ക് ഒരേ സമയം സംസ്കൃതത്തിൽ ജീവൻ എന്ന അർഥം ലഭിക്കുന്ന ഒരു വാക്കുകൂടിയാണ്.

സമിതികൾ

[തിരുത്തുക]

ആയുഷ് വകുപ്പിന് കീഴിന്റെ നിയന്ത്രണത്തിലുള്ള സമിതികൾ:

ഗവേഷണ കേന്ദ്രങ്ങൾ:[4]

  • Central Council for Research in Ayurvedic Sciences (CCRAS)
  • Central Council for Research in Siddha (CCRS)
  • Central Council for Research in Unani Medicine (CCRUM)
  • Central Council for Research in Homoeopathy (CCRH)
  • Central Council for Research in Yoga and Naturopathy (CCRYN)
  • Pharmacopoeial Laboratory for Indian Medicine (PLIM)
  • Homoeopathic Pharmacopoeia Laboratory (HPL)

ദേശീയ സ്ഥാപനങ്ങൾ (Education in Indian Medicine):[5]

  • National Institute of Ayurveda, Jaipur (NIA)
  • National Institute of Siddha, Chennai (NIS)
  • National Institute of Homoeopathy, Kolkata (NIH)
  • National Institute of Naturopathy, Pune (NIN)
  • National Institute of Unani Medicine, Bangalore (NIUM)
  • Institute of Post Graduate Teaching and Research in Ayurveda, Jamnagar, Gujarat (IPGTR)
  • Rashtriya Ayurveda Vidyapeeth, New Delhi (RAV)
  • Morarji Desai National Institute of Yoga, New Delhi (MDNIY)

പ്രൊഫഷണൽ കൗൺസിലുകൾ

  • Central Council of Homoeopathy (CCH)
  • Central Council of Indian Medicine (CCIM)
  • Indian Pharmacopoeia കമ്മീഷൻ

വിമർശനങ്ങൾ

[തിരുത്തുക]

ആയുഷ് ചികിത്സ സമ്പ്രദായങ്ങൾ തികച്ചും അശാസ്ത്രീയമായ കപടശാസ്ത്രം ആണെന്നും, ഇതുകൊണ്ട് ആരോഗ്യ മേഖലയ്ക്ക് കാര്യമായ പ്രയോജനം ഒന്നുമില്ലെന്നും, ഇതിനുവേണ്ടി പൊതു ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും വിമർശകർ ആരോപിക്കുന്നു. എല്ലാവർക്കും ശരിയായ ചികിത്സ ഉറപ്പാക്കാൻ സാധിക്കാത്ത ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം ചികിത്സകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മുൻനിര വികസിത രാജ്യങ്ങൾ ഒന്നും തന്നെ പൊതു ആരോഗ്യ സംവിധാനങ്ങൾ ഇത്തരം ചികിത്സ നൽകുന്നില്ല എന്നതും ഇവിടെ ചൂണ്ടിക്കാട്ടുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://indianmedicine.nic.in/index.asp?lang=1
  2. AYUSH.
  3. http://www.thehindu.com/sci-tech/health/national-ayush-mission-to-plug-gaps-in-health-services/article6413406.ece
  4. "Research councils". AYUSH website.
  5. "National Institutes". AYUSH website.
"https://ml.wikipedia.org/w/index.php?title=ആയുഷ്_മന്ത്രാലയം&oldid=4556804" എന്ന താളിൽനിന്ന് ശേഖരിച്ചത്