ബൃഹത്കായോസോറസ്
ബൃഹത്കായോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Genus: | Bruhathkayosaurus |
Species | |
|
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ ദിനോസറെന്ന് കരുതപ്പെടുന്ന ദിനോസറാണ് ബൃഹത്കായോസോറസ്.[1] എന്നാൽ ഈ വാദം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഈ ചർച്ച തുടങ്ങുന്നത് 1989-ൽ അയ്യാസാമിയും യാദഗിരിയും അവതരിപ്പിച്ച ഒരു പ്രബന്ധം അടിസ്ഥാനമാക്കിയാണ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .
വിവാദം
[തിരുത്തുക]ഇവർ കരുതിയത് ഇതൊരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണെന്നാണ്, പക്ഷേ പിന്നീടുള്ള പഠനങ്ങളിൽ നിന്നും ഇതൊരു സോറാപോഡ് കുടുബത്തിൽ പെട്ട ടൈറ്റനോസോറസിനോട് സാമ്യമുള്ളതാണെന്നും വാദങ്ങൾ ഉണ്ട്.
കണ്ടെത്തൽ
[തിരുത്തുക]തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള കല്ല്‌മേട് എന്ന ഗ്രാമത്തിൽ ഇതേ പേരിൽ ഉള്ള ശിലാപാളിയിൽ നിന്നുമാണ് ഇതിന്റെ ഫോസ്സിൽ കണ്ടു കിട്ടുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]പേര് പകുതി സംസ്കൃതവും പകുതി ഗ്രീക്കും ആണ്. ബൃഹത് (बृहत) സംസ്കൃതം അർത്ഥം ഭാരം ഉള്ള അല്ലെങ്കിൽ വലിയ , കായ (काय) സംസ്കൃതം അർത്ഥം ശരീരം, സോറസ് ഗ്രീക്ക് അർത്ഥം പല്ലി.
അവലംബം
[തിരുത്തുക]- ↑ ^ a b Yadagiri, P. and Ayyasami, K. (1989). "A carnosaurian dinosaur from the Kallamedu Formation (Maestrichtian horizon), Tamilnadu." In M.V.A. Sastry, V.V. Sastry, C.G.K. Ramanujam, H.M. Kapoor, B.R. Jagannatha Rao, P.P. Satsangi, and U.B. Mathur (eds.), Symposium on Three Decades of Development in Palaeontology and Stratigraphy in India. Volume 1. Precambrian to Mesozoic. Geological Society of India Special Publication, 11(1): 523-528.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Report on the initial description Archived 2013-10-05 at the Wayback Machine. from the Dinosaur Mailing List.