ദണ്ഡകോസോറസ്
ദൃശ്യരൂപം
ദണ്ഡകോസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Genus: | Dandakosaurus Yadagiri, 1982
|
Species | |
|
ദണ്ഡകോസോറസ് ഇന്ത്യയിലെ ആന്ധ്രയിൽ നിന്നും ഫോസ്സിൽ ലഭ്യമായിട്ടുള്ള ഒരു തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ദിനോസറാണ്. ഈ പേരിന്റെ ആദ്യ വാക്ക് സംസ്കൃതവും രണ്ടാമത്തെ വാക്ക് ഗ്രീക്കുമാണ്. ഇതിന്റെ അർഥം ദണ്ഡകാരണ്യത്തിലെ പല്ലി എന്നാണ്. ഫോസിൽ ലഭിച്ചത് ഛത്തീസ്‌ഗഢ്, ഒറീസ്സ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പുരാണ പ്രദേശമായ ദണ്ഡകാരണ്യം എന്ന സ്ഥലത്ത് നിന്നായതു കൊണ്ടാണ് ഈ പേര് വരാൻ കാരണം. ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഫോസിൽ കിട്ടിയിട്ടുള്ളത്..
ലഭ്യമായ വിവരങ്ങൾ
[തിരുത്തുക]ഉദ്ദേശം 183-175 ദശലക്ഷം വർഷം മുൻപാണ് ഇവ ജീവിച്ചത് എന്ന് കരുതുന്നു . 'ഡി. ഇന്ദികസ് എന്ന് പേര് നൽകിയ യാദഗിരിയാണ് 1982 -ൽ സ്പീഷിസ് തിരിച്ചിട്ടുള്ളത്. ജനുസ് ഏതെന്നുള്ള മുഴുവൻ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. തിരിച്ചറിയാൻ പാകത്തിൽ ആകെ ലഭ്യമായത് അര എല്ലിന്റെ ഒരു ഭാഗം മാത്രമാണ് .
അവലംബം
[തിരുത്തുക]- Dandakosaurus in The Dinosaur Encyclopaedia at Dino Russ's Lair