"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rahulsoman (സംവാദം | സംഭാവനകൾ) →താഴെയങ്ങാടി: Removed extra eq notation റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 43: | വരി 43: | ||
* ശാന്തി സെന്റർ |
* ശാന്തി സെന്റർ |
||
== താഴെയങ്ങാടി |
== താഴെയങ്ങാടി == |
||
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്. |
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്. |
||
==ഗതാഗതം== |
==ഗതാഗതം== |
15:02, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വടകര കടത്തനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
ലോകസഭാ മണ്ഡലം | വടകര |
ജനസംഖ്യ | 75,740 |
സമയമേഖല | IST (UTC+5:30) |
11°34′2″N 75°36′2″E / 11.56722°N 75.60056°E വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
സ്ഥലവിശേഷങ്ങൾ
വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം [1] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട്. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.[2] ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്.
1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[3]
സാംസ്കാരികകേന്ദ്രങ്ങൾ
- കേളുവേട്ടൻ പഠനകേന്ദ്രം
- ശാന്തി സെന്റർ
താഴെയങ്ങാടി
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്.
ഗതാഗതം
റെയിൽവേ സ്റ്റേഷൻ - വട്ടക്കര റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളുമായും ബന്ധിപ്പിക്കുന്ന മോഡൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.
- സമീപ വിമാനത്താവളം: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് , ഏകദേശം 60 കി. മട്ടന്നൂരിനടുത്ത് നിർദ്ദിഷ്ട എയർപോർട്ട് പൂർത്തിയായാൽ വടകരയ്ക്ക് ഏറ്റവും *അടുത്തുള്ള വിമാനത്താവളം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ് .
- വടകര നഗരത്തിൽ നിന്ന് മറ്റു നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയപാത 66, വടകര ടൗണിൽ കടന്നുപോകുന്നു. ദേശീയപാത 66 വടകര ബന്ധിപ്പിക്കുന്നു. കോഴിക്കോട് തെക്ക് (45 കിലോമീറ്റർ) വരെ വരെ കണ്ണൂർ (44 കിലോമീറ്റർ) മംഗലാപുരം (188 കിലോമീറ്റർ) വടക്കുദിശയിലേക്ക്.
അടക്കാത്തെരു
വടകരയിലെ കൊപ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമാണ് അടക്കാത്തെരു. അടക്ക, കുരുമുളക്, കശുവണ്ടി മുതലായ ചരക്കുകളുടെയും ഒരു പ്രധാന സംഭരണ വിപണന കേന്ദ്രമാണിത്. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വടകരയിലെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് അടക്കാത്തെരു. ഇവിടെ നിന്നും സംഭരിക്കുന്ന ചരക്കുകൾ വടകര തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
കാപ്പങ്ങാടി
വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത്. കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം.