"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →താഴെയങ്ങാടി |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:瓦达卡拉 |
||
വരി 59: | വരി 59: | ||
[[vi:Vadakara]] |
[[vi:Vadakara]] |
||
[[war:Vadakara]] |
[[war:Vadakara]] |
||
[[zh:瓦达卡拉]] |
09:51, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
വടകര കടത്തനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
ലോകസഭാ മണ്ഡലം | വടകര |
ജനസംഖ്യ | 75,740 |
സമയമേഖല | IST (UTC+5:30) |
11°34′2″N 75°36′2″E / 11.56722°N 75.60056°E വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്
സ്ഥലവിശേഷങ്ങൾ
വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം [1] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.[2] ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്. 1948ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[3]
താഴെയങ്ങാടി
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്തു മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.