പീഡിയാട്രിക് സർജറി
Occupation | |
---|---|
Names | Doctor, Medical Specialist |
Occupation type | Specialty |
Activity sectors | Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |
ഗർഭസ്ഥശിശുക്കൾ, ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവരുടെ ശസ്ത്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശസ്ത്രക്രിയയുടെ ഉപവിഭാഗമാണ് പീഡിയാട്രിക് സർജറി.[1]
ചരിത്രം
[തിരുത്തുക]1879 നൂറ്റാണ്ടിന്റെ മധ്യത്തിൽ ജനന വൈകല്യങ്ങളുടെ ശസ്ത്രക്രിയാ പരിചരണത്തിന് നൂതന സാങ്കേതിക വിദ്യകളും രീതികളും ആവശ്യമായി വന്നപ്പോൾ പീഡിയാട്രിക് സർജറി എന്ന വൈദ്യശാസ്ത്ര ശാഖ ഉടലെടുത്തു. പിന്നീട് കുട്ടികളുടെ ആശുപത്രികളിൽ ഇത് സാധാരണമായിത്തീർന്നു. പീഡിയാട്രിക് സർജറി വിഭാഗം പ്രവർത്തനക്ഷമമായ ആദ്യകാല ആശുപത്രികളിലൊന്നാണ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലാഡൽഫിയ. സി. എവററ്റ് കൂപ്പിന്റെ ശസ്ത്രക്രിയാ നേതൃത്വത്തിൽ 1940 ൽ ആരംഭിച്ച ശിശുക്കളുടെ എൻഡോട്രോഷ്യൽ അനസ്തേഷ്യയ്ക്കുള്ള പുതിയ സാങ്കേതിക വിദ്യകൾ മുമ്പ് ചികിത്സിച്ച് മാറ്റാൻ കഴിയാത്ത ജനന വൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ ശരിയാക്കാൻ അനുവദിച്ചു. 1970 കളുടെ അവസാനത്തോടെ, പല പ്രധാന കൺജനിറ്റൽ മാൽഫോർമേഷൻ സിൻഡ്രോമുകളിൽ നിന്നുള്ള ശിശുമരണ നിരക്ക് കുറഞ്ഞ് പൂജ്യത്തിനടുത്തായി.
സ്പെഷ്യാലിറ്റികൾ
[തിരുത്തുക]പീഡിയാട്രിക് സർജറിയുടെ ഉപവിഭാഗങ്ങളിൽ നിയോനേറ്റൽ സർജറി, ഫീറ്റൽ സർജറി എന്നിവ ഉൾപ്പെടുന്നു.
ശസ്ത്രക്രിയയുടെ മറ്റ് മേഖലകളിലും അവരുടേതായ പീഡിയാട്രിക് സ്പെഷ്യാലിറ്റികൾ ഉണ്ട്, അവയ്ക്ക് റെസിഡൻസികളിലും ഫെലോഷിപ്പിലും ആയി കൂടുതൽ പരിശീലനം ആവശ്യമാണ്. പീഡിയാട്രിക് കാർഡിയോത്തോറാസിക് സർജറി കുട്ടിയുടെ ഹൃദയ/ ശ്വാസകോശ ശസ്ത്രക്രിയയിൽ ശ്രദ്ധിക്കുന്നു, പീഡിയാട്രിക് നെഫ്രോളജിക്കൽ സർജറിയിൽ കുറ്റികളിലെ വൃക്ക ശസ്ത്രക്രിയകൾ, കിഡ്നി ട്രാൻസ്പ്ലാൻറേഷൻഎന്നിവയെല്ലാം വരുന്നു. പീഡിയാട്രിക് ന്യൂറോ സർജറി, കുട്ടിയുടെ തലച്ചോറ്, കേന്ദ്ര നാഡീവ്യൂഹം, സുഷുമ്‌നാ, പെരിഫറൽ ഞരമ്പുകൾ എന്നിവയുടെ ശസ്ത്രക്രിയയാണ്. പീഡിയാട്രിക് യൂറോളജിക്കൽ സർജറി കുട്ടിയുടെ മൂത്രസഞ്ചിയിലും മറ്റ് ഘടനകളിലുമുള്ള ശസ്ത്രക്രിയഉൾക്കൊള്ളുന്നു. പീഡിയാട്രിക് ഹെപ്പറ്റോളജിക്കൽ സർജറി (കരൾ), പീഡിയാട്രിക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറി (വയറ്, കുടൽ), പീഡിയാട്രിക് ഓർത്തോപീഡിക് സർജറി (കുട്ടികളിലെ പേശി, അസ്ഥി ശസ്ത്രക്രിയ), പീഡിയാട്രിക് പ്ലാസ്റ്റിക് സർജറി (പൊള്ളൽ പോലുള്ളവ, അല്ലെങ്കിൽ ജന്മനായുള്ള വൈകല്യങ്ങൾ ചികിത്സിക്കാൻ), പീഡിയാട്രിക് ഓങ്കോളജിക്കൽ സർജറി (ബാല്യകാല കാൻസർ) എന്നിവയാണ് മറ്റ് ഉദാഹരണങ്ങൾ.
രോഗാവസ്ഥകൾ
[തിരുത്തുക]പീഡിയാട്രിക് സർജറി ആവശ്യമായി വരുന്ന സാധാരണ ശിശുരോഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- കൺജനിറ്റൽ മാൽഫോർമേഷൻസ്: ലിംഫാഞ്ചിയോമ, മുച്ചുണ്ടും മുറിയണ്ണാക്കും, ഈസോഫാഗൽ അത്രേഷ്യ, ട്രക്കിയോ ഈസോഫാഗൽ ഫിസ്റ്റുല, ഇന്റസ്റ്റിനൽ അത്രേഷ്യ, മെക്കോണിയം പ്ലഗ്സ്, ഹിഷ്സ്പ്രങ്ക് ഡിസീസ്, ഇംപെർഫൊറേറ്റ് ആനസ്, അൺ ഡിസെന്റഡ് ടെസ്റ്റിസ്, ഇന്റെസ്റ്റിനൽ മാൽറോട്ടേഷൻ
- അബ്ഡൊമിനൽ വാൾ വൈകല്യങ്ങൾ: ഓംഫലോസീൽ, ഗാസ്ട്രോകൈസിസ്, ഹെർണിയ
- ചെസ്റ്റ് വാൾ വൈകല്യങ്ങൾ: പെക്റ്റസ് എക്‌സ്‌കാവറ്റം
- ബാല്യകാല ട്യൂമറുകൾ : ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമർ, റാബ്ഡോമിയോസർകോമ, എടിആർടി, ലിവർ ക്യാൻസർ, ടെറാറ്റോമ, വൃക്ക ട്യൂമറുകൾ
- സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ
ഇതും കാണുക
[തിരുത്തുക]- ശിശുരോഗ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന വില്യം ഇ. ലാഡ്.
അവലംബം
[തിരുത്തുക]- ↑ "Pediatric Surgery Specialty Description". American Medical Association. Retrieved 20 October 2020.