Jump to content

നിയോനറ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neonatologist
Occupation
NamesDoctor, Medical Specialist
Occupation type
Specialty
Activity sectors
Pediatrics (medicine)
Description
Education required
Fields of
employment
Hospitals, Clinics
സിസേറിയന് ശേഷം നവജാത ശിശുവിന് ശാരീരിക പരിശോധന നടത്തുന്ന ഡോക്ടർ.

നവജാത ശിശുക്കളുടെ, പ്രത്യേകിച്ച് അസുഖമുള്ള അല്ലെങ്കിൽ അകാലജനനം ആയ നവജാതശിശുവിന്റെ വൈദ്യസഹായം ഉൾക്കൊള്ളുന്ന പീഡിയാട്രിക്സിന്റെ ഒരു ഉപവിഭാഗമാണ് നിയോനറ്റോളജി. ഇത് സാധാരണയായി നിയോനറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റുമായി (നവജാതശിശു തീവ്രപരിചരണ വിഭാഗം) (എൻ‌ഐ‌സിയു) ബന്ധപ്പെട്ട ആശുപത്രി അടിസ്ഥാനമാക്കിയുള്ള ഒരു സ്പെഷ്യാലിറ്റിയാണ്. അകാലജനനം അല്ലെങ്കിൽ പ്രീമെച്യുരിറ്റി, കുറഞ്ഞ ജനന ഭാരം, ഗർഭാശയ വളർച്ചാ പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ, സെപ്സിസ്, പൾമണറി ഹൈപ്പോപ്ലാസിയ എന്നിവ പോലെയുള്ള പ്രശ്നങ്ങൾ കാരണം പ്രത്യേക വൈദ്യസഹായം ആവശ്യമായി വരുന്ന നവജാത ശിശുക്കളാണ് നിയോനറ്റോളജിസ്റ്റിൻ്റെ ചികിത്സ ആവശ്യമായി വരുന്ന രോഗികൾ.

ചരിത്രം

[തിരുത്തുക]

ഉയർന്ന ശിശുമരണ നിരക്ക് ബ്രിട്ടീഷ് മെഡിക്കൽ സമൂഹം 1860 കളിലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, [1] ആധുനിക നവജാതശിശു തീവ്രപരിചരണം ആയ നിയോനേറ്റൽ ഇൻ്റൻസീവ് കെയർ താരതമ്യേന സമീപകാലത്ത് നിലവിൽ വന്നതാണ്. 1898-ൽ ഡോ. ജോസഫ് ഡീലി ചിക്കാഗോയിലെ ഇല്ലിനോയിയിൽ ആദ്യത്തെ അകാല ജനന ശിശു ഇൻകുബേറ്റർ സ്റ്റേഷൻ സ്ഥാപിച്ചു. അകാല ജനനത്തെക്കുറിച്ചുള്ള ആദ്യ അമേരിക്കൻ പാഠപുസ്തകം 1922 ൽ പ്രസിദ്ധീകരിച്ചു. ഹെൻ‌റി ഫോർഡ് ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ 1931 ൽ ഡോ. എ റോബർട്ട് ബോവർ ചൂടും ഓക്സിജനും ഈർപ്പവും സംയോജിപ്പിക്കുന്ന ആദ്യത്തെ ഇൻകുബേറ്റർ കണ്ടുപിടിച്ചു.[2] ഒരു നവജാതശിശുവിന്റെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മാർഗമായി 1952 ൽ ഡോ. വിർജീനിയ എപ്ഗാർ എപ്ഗാർ സ്കോർ എന്ന സ്കോറിംഗ് സമ്പ്രദായം വിശദീകരിിച്ചു. 1965 ൽ ആദ്യത്തെ അമേരിക്കൻ നവജാത തീവ്രപരിചരണ വിഭാഗം (എൻ‌ഐ‌സിയു) കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിൽ ആരംഭിച്ചു. 1975 ൽ അമേരിക്കൻ ബോർഡ് ഓഫ് പീഡിയാട്രിക്സ് നിയോനാറ്റോളജിക്ക് സബ് ബോർഡ് സർട്ടിഫിക്കേഷൻ തുടങ്ങി.

നവജാതശിശുക്കളുടെ മെക്കാനിക്കൽ വെന്റിലേഷന്റെ വരവോടെ 1950 കളിൽ നവജാതശിശു സേവനങ്ങളിൽ അതിവേഗ വർദ്ധനവുണ്ടായി. ചെറിയ നവജാതശിശുക്കളുടെ നിലനിൽപ്പിന് ഇത് സഹായിച്ചു. 1980 കളിൽ, പൾമണറി സർഫക്ടന്റ് റീപ്ലേസ്‌മെന്റ് തെറാപ്പിയുടെ വികസനം അകാല ജനനം സംഭവിച്ച ശിശുക്കളുടെ അതിജീവനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും, മെക്കാനിക്കൽ വെന്റിലേഷന്റെ സങ്കീർണതകളിലൊന്നായ ക്രോണിക് ലങ് ഡിസീസ് കുറയ്ക്കുകയും ചെയ്തു. ആധുനിക NICU- കളിൽ, 1000 ഗ്രാമിൽ-ൽ കൂടുതൽ ഭാരം വരുന്ന 27 ആഴ്ചക്ക് ശേഷം ജനിച്ച ശിശുക്കൾ അതിജീവിക്കാനുള്ള സാധ്യത 90% ആണ്, ഭൂരിഭാഗം പേർക്കും സാധാരണ ന്യൂറോളജിക്കൽ വികസനവും ഉണ്ടാകും.[3]

സംരക്ഷണ സ്പെക്ട്രം

[തിരുത്തുക]
ഇറാനിൽ 30 മിനിറ്റ് പ്രായമുള്ള ശിശുവിന് ജനനത്തിനു ശേഷം നഴ്‌സ് ആവശ്യമായ പരിചരണം നൽകുന്നു.

ഒരു പ്രത്യേക അവയവവ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നവജാതശിശുക്കളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗ (ഐസിയു) പ്രവേശനം ആവശ്യമുള്ള നവജാതശിശുക്കളുടെ പരിചരണത്തിൽ നിയോനാറ്റോളജിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവർ ജനറൽ ശിശുരോഗവിദഗ്ദ്ധരായി പ്രവർത്തിക്കുകയും നവജാതശിശു വിലയിരുത്തലും പരിചരണവും നൽകുകയും ചെയ്യുന്നു. ചില നിയോനാറ്റോളജിസ്റ്റുകൾ, പ്രത്യേകിച്ച് അക്കാദമിക്കുകൾ, ശിശുക്കളുടെ ആദ്യകാല ആരോഗ്യപ്രശ്നങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ നന്നായി വിലയിരുത്തുന്നതിന് മാസങ്ങൾ അല്ലെങ്കിൽ ആശുപത്രി ഡിസ്ചാർജ് കഴിഞ്ഞ് വർഷങ്ങളോളം ശിശുക്കളെ ഫോളോ അപ് ചെയ്യാം.

ശിശുവിൻ്റെ രോഗപ്രതിരോധവ്യവസ്ഥ പോലുള്ള ഫിസിയോളജിക്കൽ സിസ്റ്റങ്ങൾ പൂർണ്ണമായും വികസിച്ചിട്ടുണ്ടാവില്ല. നവജാതശിശു കാലഘട്ടത്തിലെ ശ്രദ്ധിക്കേണ്ട പ്രധാന രോഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:

അവലംബം

[തിരുത്തുക]
  1. Baines, Mary Anne (1862). "Excessive Infant-Mortality: How Can It Be Stayed?". The Lancet. doi:10.1016/s0140-6736(02)41245-7. Retrieved 30 March 2018. A Paper Contributed to the National Social Science Association, (London Meeting;) to Which Was Added a Short Paper, Reprinted from The Lancet
  2. Bauer, A. Robert (1937-05-29). "A Combination Resuscitator and Incubator for New-Born Infants". Journal of the American Medical Association. American Medical Association (AMA). 108 (22): 1874. doi:10.1001/jama.1937.92780220002008a. ISSN 0002-9955.
  3. Lemmons, J.A.; et al. (2001). "Very Low Birth Weight Outcomes of the National Institute of Child Health and Human Development Neonatal Research Network, January 1995 Through December 1996". Pediatrics. 107 (1): e1. doi:10.1542/peds.107.1.e1. PMID 11134465.
"https://ml.wikipedia.org/w/index.php?title=നിയോനറ്റോളജി&oldid=3529796" എന്ന താളിൽനിന്ന് ശേഖരിച്ചത്