പിണ്ടിമേട് വെള്ളച്ചാട്ടം
പിണ്ടിമേട് വെള്ളച്ചാട്ടം | |
---|---|
Location | പൂയംകുട്ടി, കോതമംഗലം , എറണാകുളം ജില്ല, കേരളം,ഇന്ത്യ ![]() |
Watercourse | കരിന്തിരിയാർ മുതിരപ്പുഴയാർ |
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം ടൗണിൽ നിന്നു് 44 കിലോമീറ്റർ അകലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ പൂയംകുട്ടി അങ്ങാടിയിൽ നിന്നും 8 കിലോ മീറ്റർ ഉൾവനത്തിൽ ആണ് പിണ്ടിമേട് വെള്ളച്ചാട്ടം. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ചേരുന്ന കരിന്തിരി ആറിൽ ആണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ വെള്ളച്ചാട്ടം. പുഴയുടെ അടിവശത്തു നിന്നല്ലാതെ ഇത് പൂർണമായി കാണാൻ ആവില്ല .
1981 ൽ KSEB ഇവിടെ ഇടുക്കി അണക്കെട്ടിനു സമാനമായ 1000 മെഗാവാട്ട് ശേഷി ഉള്ള ഒരു ജലവൈദ്യുത നിലയം പണിയുന്നതിനായി 250 കോടിയുടെ പദ്ധതി രൂപകല്പന ചെയ്തിരുന്നു. പിന്നീട് 210 മെഗാവാട്ട് ശേഷി ആയി മാറ്റി പുതിയ രൂപകൽപന ചെയ്തു കൊണ്ട് 2001 ൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചു എങ്കിലും ഇന്ത്യ ഗവൺമെന്റിന്റെ പാരിസ്ഥിതിക സാമ്പത്തിക പ്രശ്നങ്ങളാൽ അനുമതി നിഷേധിക്കപ്പെട്ടതു കാരണം ഉപേക്ഷിച്ചു.
മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമ ഇവിടെ വെച്ച് ചിത്രീകരിച്ചതോടെ കേരളം മുഴുവൻ ഈ പ്രദേശത്തിന് പ്രശസ്തി കൈവന്നു
അവലംബം[തിരുത്തുക]
1)https://www.tourtokeralam.com/pooyamkutty-tourism-spots/ Archived 2018-11-29 at the Wayback Machine.
2)https://www.thehindu.com/thehindu/2001/08/06/stories/0406211i.htm Archived 2002-03-13 at the Wayback Machine.