Jump to content

പഴയ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഴയ നിയമ ഗ്രന്ഥങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ്. ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു. [1] ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. [2]

പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു.

മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്.

ഉള്ളടക്കം

[തിരുത്തുക]

പഴയനിയമത്തിലെ 39-ഓ (പ്രൊട്ടസ്തന്റ്),46-ഓ (കത്തോലിക്), അതിൽ കൂടുതലോ (ഓർത്തഡോക്സ് സഭകളും മറ്റുള്ളവരും) പുസ്തകങ്ങളെ പെന്റാട്യൂക്ക് (അഞ്ചു പുസ്തകങ്ങൾ), ചരിത്രപുസ്തകങ്ങൾ, ജ്ഞാനപുസ്തകങ്ങൾ, പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി വർഗീകരിക്കാം. [3] ആദ്യകാല ക്രിസ്ത്യാനികൾ ജൂതമതഗ്രന്ധങ്ങളുടെ സെപ്റ്റ്വാജിന്റ് എന്ന അനൗദ്യോഗിക ഗ്രീക്ക് തർജമയാണ് പഴയനിയമമായി ഉപയോഗിച്ചിരുന്നത്. .[4] പ്രൊട്ടസ്റ്റന്റ് സഭകൾ പിൽക്കാലത്ത് സെപ്റ്റ്വാജിന്റിലെ ജൂതന്മാർ മതഗ്രന്ധമായി അംഗീകരിക്കാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി. ഇതാണ് പുസ്തകങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിന്റെ കാരണം. താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ തനാക്ക് എന്ന ഹീബ്രൂ ബൈബിളിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങൾ കാണുക. തനാക്കിൽ 24 പുസ്തകങ്ങളാണുള്ളതെങ്കിലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പഴയനിയമത്തിൽ ശമുവേലിന്റെ പുസ്തകം, രാജാക്കന്മാർ, ദിനവൃത്താന്തം, എസ്രാ-നെഹേമിയ എന്നിവരുടെ പുസ്തകം, പ്രവാചകരുടെ പുസ്തകം (ചെറിയവ) എന്നിവ വിഭജിച്ച് പുസ്തകങ്ങളുടെ എണ്ണം 39-ൽ എത്തിച്ചു. (അധികമായുള്ള പുസ്തകങ്ങൾ ഇറ്റാലിക്സിൽ കൊടുത്തിരിക്കുന്നു.):[5]

ഹീബ്രൂ ബൈബിൾ ഗ്രീക്ക് ബൈബിൾ കുറിപ്പുകൾ
തോറ (നിയമം) പെന്റാട്യൂക്ക്
ഉൽപത്തി
പുറപ്പാട്
ലേവ്യർ
സംഖ്യാപുസ്തകം
ആവർത്തനപുസ്തകം
ഉൽപത്തി
പുറപ്പാട്
ലേവ്യർ
സംഖ്യാപുസ്തകം
ആവർത്തനപുസ്തകം
പ്രവാചകർ ചരിത്രം
യോശുവ
ന്യായാധിപൻ‌മാർ
ശമുവേൽ
രാജാക്കൻ‌മാർ
ഏശയ്യാ
ജറെമിയ
എസെക്കിയേൽ
പ്രവാചകരുടെ പുസ്തകം - ചെറിയവ (ഒറ്റപ്പുസ്തകം)
യോശുവ
ന്യായാധിപൻ‌മാർ
റൂത്ത്
1 ശമുവേൽ
2 ശമുവേൽ
1 രാജാക്കൻ‌മാർ
2 രാജാക്കൻ‌മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
1എസ്ദ്രാസ്
എസ്രാ
നെഹമിയ
എസ്തേർ (കൂട്ടിച്ചേർക്കലുകളോട് കൂടി)
ജൂഡിത്ത്
ടോബിറ്റ്
1-4 മക്കാബീസ്
ഹീബ്രൂ ബൈബിളിലെ പ്രവാചകരുടെ പുസ്തകങ്ങളെ അങ്ങനെ വിളിക്കുന്നത് ആ പുസ്തകങ്ങളിൽ പ്രവചനങ്ങൾ ഉണ്ടായതുകൊണ്ടല്ല, മറിച്ച് പ്രവാചകരാൽ രചിക്കപ്പെട്ടവയാണ് അവ എന്ന വിശ്വാസം മൂലമാണ്. റുത്ത്, ദിനവൃത്താന്തം, എസ്രാ, നെഹേമിയ എന്നീ പുസ്തകങ്ങൾ ഹീബ്രൂ ബൈബിളിലെ കൃതികൾ എന്ന വിഭാഗത്തിൽ നിന്ന് പഴയനിയമത്തിലെ ചരിത്ര വിഭാഗത്തിലേയ്ക്ക് (ഉള്ളടക്കം കണക്കിലെടുത്ത്) മാറ്റപ്പെട്ടു.

"പ്രവാചകരുടെ പുസ്തകം - ചെറിയവ " എന്നാൽ പ്രാധാന്യം കുറവുള്ളവ എന്നല്ല് അർത്ഥം, മറിച്ച് വലിപ്പം കുറവുള്ളവ എന്നാണ്.

കൃതികൾ ജ്ഞാനപുസ്തകങ്ങൾ
സങ്കീർത്തനങ്ങൾ
ഇയ്യോബ്
സുഭാഷിതങ്ങൾ
റൂത്ത്
ഉത്തമഗീതം
സഭാപ്രസംഗകൻ
വിലാപങ്ങൾ
എസ്തർ
ദാനിയേൽ
എസ്രാ-നെഹേമിയ
ദിനവൃത്താന്തം
സങ്കീർത്തനങ്ങൾ
സുഭാഷിതങ്ങൾ
സഭാപ്രസംഗകൻ
ഉത്തമഗീതം
ഇയ്യോബ്
സോളമന്റെ അവധാനത
സിറാക്ക്
ദിനവൃത്താന്തമാണ് ഹീബ്രൂ ബൈബിളിലെ അവസാന പുസ്തകം. ഇസ്രായേൽ ജറുസലേമിലെത്തുന്നതും ചരിത്രം അവസാനിക്കുന്നതുമാണ് ഇതിലെ പ്രമേയം. പഴയ നിയമത്തിന്റെ അവസാനം തുടരുന്ന ചരിത്രത്തെ (പുതിയ നിയമത്തിൽ അവസാനിക്കും വിധം) കാണിക്കുന്നു.

ടോബിയ സിങ്കർ എന്ന റാബിയുടെ അഭിപ്രായത്തിൽ ഇപ്രകാരം ചെയ്തത് യേശുക്രിസ്തു രക്ഷകനാണെന്ന് കാണിക്കാൻ വേണ്ടിയാണ്. [6]

പ്രവാചകർ
പ്രവാചകരുടെ പുസ്തകം - ചെറിയവ (12 പുസ്തകങ്ങൾ)
ഇസയ
ജെറേമിയ
ബറൂച്ച്
വിലാപങ്ങൾ
ജെറേമിയയുടെ കത്ത്
എസേക്കിയൽ
സൂസന്ന
ദാനിയേൽ (കൂട്ടിച്ചേർക്കലുകളോട് കൂടി)
പഴയനിയമത്തിന്റെ പുതിയ പതിപ്പുകളിൽ പ്രവാചകരുടെ ക്രമം തലതിരിച്ചാക്കിയിട്ടുണ്ട്. ഇപ്പോൾ പഴയനിയമത്തിലെ അവസാന വചനത്തിൽ ഒന്ന് മലാഖിയുടെ പുസ്തകത്തിലെ പ്രവാചകൻ എലിജായുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാക്യമാണ് "യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും." (മലാഖി 4:5).

പ്രൊട്ടസ്റ്റന്റ് ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Jones (2001), p.215
  2. Barton (2001), p.3
  3. Boadt (1984), pp.11, 15-16
  4. Boadt (1984), p.18
  5. Barton (2001), p.11
  6. Singer, Rabbi Tovia. "Let's get Biblical Audio". outreachjudaism.org. Retrieved 2 April 2012.
"https://ml.wikipedia.org/w/index.php?title=പഴയ_നിയമം&oldid=2923996" എന്ന താളിൽനിന്ന് ശേഖരിച്ചത്