Jump to content

പത്രസ്വാതന്ത്ര്യം ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിയിലൂടെ നിയമപരമായി സംരക്ഷിക്കപ്പെടുന്നു, എന്നാൽ അതിനോടൊപ്പം രാജ്യത്തിൻ്റെ പരമാധികാരം, ദേശീയ അഖണ്ഡത, ധാർമ്മിക തത്ത്വങ്ങൾ എന്നിവ ഇന്ത്യൻ നിയമത്താൽ സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ, രാജ്യത്തിന്റെ ഭരണഘടന വിവരിക്കുന്ന ചില ഭരണഘടനാ ഭേദഗതികൾക്ക് കീഴിൽ മാധ്യമ പക്ഷപാതിത്വമോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ പ്രചരിപ്പിക്കുന്നത് തടയുന്നു. ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങൾക്കും ബാധകമായ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) ആണ് മാധ്യമ കുറ്റകൃത്യങ്ങൾ കവർ ചെയ്യുന്നത്.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം അപകീർത്തി നിയമം, വിസിൽബ്ലോയർമാർക്കുള്ള സംരക്ഷണമില്ലായ്മ, വിവര പ്രവേശനത്തിനുള്ള തടസ്സങ്ങൾ, മാധ്യമപ്രവർത്തകരോടുള്ള പൊതു, സർക്കാരിന്റെ ശത്രുത മൂലമുണ്ടാകുന്ന പരിമിതികൾ എന്നിങ്ങനെയുള്ള ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ്. പത്ര സ്വാതന്ത്ര്യം എന്നു പ്രത്യേകം പരമാർശിച്ചിട്ടില്ലെങ്കിലും, അച്ചടി, ടെലിവിഷൻ, റേഡിയോ, ഇൻറർനെറ്റ് എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് വ്യക്തികൾക്കെന്നപ്പോലെ ഭരണഘടന ആർട്ടിക്കിൾ-19 (1950 മുതൽ പ്രാബല്യത്തിൽ വന്ന) "എ", "ജി" എന്നീ വകുപ്പുകളിൽ "തൊഴിൽ, വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ്", "അഭിപ്രായ സ്വാതന്ത്ര്യം" എന്നിവ അനുവദിക്കുന്നു. [1] [2][3] രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കാതെ ഏത് വാർത്തയും കവർ ചെയ്യാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും ഒരു പത്രപ്രവർത്തകനെയോ മാധ്യമ വ്യവസായങ്ങളെയോ ആർട്ടിക്കിൾ-19 അനുവദിക്കുന്നു.[4]

പൗരന്മാരുടെ ബൗദ്ധികവും ധാർമ്മികവും മൗലികവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെയും ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനെതിരെയും സർക്കാർ നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയോ ബഹുജന മാധ്യമങ്ങളിലൂടെയോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഇന്ത്യൻ നിയമം നിരോധിക്കുന്നു, ഇത് ഒരു പത്രപ്രവർത്തകനെ തടവിലാക്കാനോ പത്ര നിരോധനത്തിനോ ഇടയാക്കിയേക്കാം.[5][6]

ഭരണഘടനയും നിയമങ്ങളും

[തിരുത്തുക]

ഇന്ത്യൻ ഭരണഘടന മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ)യിൽ ആണ് മാധ്യമസ്വാതന്ത്ര്യം സൂചിപ്പിക്കുന്നത്. ആയതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) പ്രകാരം നൽകിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് മാധ്യമങ്ങൾ വിധേയമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ അല്ലെങ്കിൽ നിയമപരമായ വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. ചാന്നിംഗ് അർനോൾഡ് വി. രാജാവ് ചക്രവർത്തി കേസിൽ പ്രിവി കൗൺസിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്: [7] "പത്രപ്രവർത്തകന്റെ സ്വാതന്ത്ര്യം വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഒരു സാധാരണ ഭാഗമാണ്, വ്യക്തികള്ക്ക് പൊതുവെ എത്രത്തോളം പോകാം, അതുപോലെ പത്രപ്രവർത്തകനും പോകാം, എന്നാൽ ചട്ടം കൂടാതെ പത്രപ്രവർത്തകന്റെ പ്രത്യേകാവകാശം മറ്റൊന്നുമല്ല, അതിലും ഉയർന്നതുമല്ല. അദ്ദേഹത്തിന്റെ വാദങ്ങളുടെയോ വിമർശനങ്ങളുടെയോ അഭിപ്രായങ്ങളുടെയോ വ്യാപ്തി മറ്റേതൊരു വിഷയത്തേക്കാളും വിശാലമാണ്." ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അതിലെ എല്ലാ പൗരന്മാർക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. യു.ഡി.എച്ച്.ആറിന്റെ ആർട്ടിക്കിൾ 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും ഭാഗമായി മാധ്യമസ്വാതന്ത്ര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 19 ന്റെ കാതൽ ഇങ്ങനെ പറയുന്നു: "എല്ലാവർക്കും അഭിപ്രായത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്, ഈ അവകാശത്തിൽ ഇടപെടാതെ അഭിപ്രായങ്ങൾ സൂക്ഷിക്കാനും ഏത് മാധ്യമങ്ങളിലൂടെയും വിവരങ്ങളും ആശയങ്ങളും അന്വേഷിക്കാനും സ്വീകരിക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു."

1956-ൽ ഫിറോസ് ഗാന്ധി അവതരിപ്പിച്ച സ്വകാര്യ ബിൽ ആണ് പാർലമെന്ററി പ്രോസിഡിങ്ങ് എന്ന പേരിൽ ഇന്ത്യൻ പത്രസ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായക നിയമമാക്കപ്പെട്ടത്.[8] എന്നാൽ 1975-ൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ഈ നിയമം റദ്ദു ചെയ്തു.[8]

റോമേഷ് ഥാപ്പർ വി. മദ്രാസ് സംസ്ഥാനം, [9] കേസിൽ ചീഫ് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി "എല്ലാ ജനാധിപത്യ സംഘടനകളുടെയും അടിത്തറയിൽ സംസാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും നിലകൊള്ളുന്നു, കാരണം സ്വതന്ത്ര രാഷ്ട്രീയ ചർച്ചകളില്ലാതെ ഒരു പൊതുവിദ്യാഭ്യാസവും സാധ്യമല്ല, ജനകീയ സർക്കാർ പ്രക്രിയയുടെ ശരിയായ പ്രവർത്തനത്തിന് അവ അത്യന്താപേക്ഷിതമാണ്" എന്ന് നിരീക്ഷിച്ചു.

യൂണിയൻ ഓഫ് ഇന്ത്യ വി. അസോ. ഫോർ ഡെമോക്രാറ്റിക് റിഫോംസ് കേസിൽ സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിച്ചു: [10] "ഒറ്റപ്പെട്ട വിവരങ്ങൾ, തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, അല്ലാത്ത വിവരങ്ങൾ എന്നിവയെല്ലാം ഒരുപോലെ വിവരമില്ലാത്ത ഒരു പൗരനെ സൃഷ്ടിക്കുന്നു, അത് ജനാധിപത്യത്തെ പ്രഹസനമാക്കുന്നു. സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തിൽ വിവരങ്ങൾ നൽകാനും സ്വീകരിക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നു, അതിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു."

ഇന്ത്യൻ എക്സ്പ്രസ് വി. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ,[11] കോടതി ജനാധിപത്യ സംവിധാനത്തിൽ പത്രങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും ആ സ്വാതന്ത്ര്യത്തെ ചുരുക്കുന്ന എല്ലാ നിയമങ്ങളും ഭരണപരമായ നടപടികളും അസാധുവാക്കാനും കോടതികൾക്ക് കടമയുണ്ട്. പത്രസ്വാതന്ത്ര്യത്തിന് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്. അവ ഇന്നിപ്പറയുന്നതാണ്:

 1. എല്ലാ വിവര സ്രോതസ്സുകളിലേക്കും പ്രവേശന സ്വാതന്ത്ര്യം,[12]
 2. പ്രസിദ്ധീകരണ സ്വാതന്ത്ര്യം, ഒപ്പം
 3. വിതരണ സ്വാതന്ത്ര്യം.[9]

ഇന്ത്യയിൽ മാധ്യമങ്ങൾക്ക് ജനകീയമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. സക്കൽ പേപ്പേഴ്സ് ലിമിറ്റഡ് വി. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, [13] 1960-ലെ ഡെയ്‌ലി ന്യൂസ്‌പേപ്പേഴ്‌സ് (വിലയും പേജും) ഓർഡർ, ഒരു പത്രത്തിന് ഒരു വിലയ്ക്ക് പ്രസിദ്ധീകരിക്കാൻ കഴിയുന്ന പേജുകളുടെ എണ്ണവും വലുപ്പവും നിശ്ചയിച്ചു, അത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ആർട്ടിക്കിൾ 19(2) പ്രകാരമുള്ള ന്യായമായ നിയന്ത്രണമല്ല. അതുപോലെ, ബെന്നറ്റ് കോൾമാൻ ആൻഡ് കോ. വി. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, [14] പരമാവധി പേജുകൾ നിശ്ചയിച്ച ന്യൂസ് പ്രിന്റ് കൺട്രോൾ ഓർഡറിന്റെ സാധുത, ആർട്ടിക്കിൾ 19(1)(എ) വ്യവസ്ഥയുടെ ലംഘനമാണെന്നും ആർട്ടിക്കിൾ 19(2) പ്രകാരമുള്ള ന്യായമായ നിയന്ത്രണമല്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ സുപ്രീം കോടതി അത് റദ്ദാക്കി. ചെറുകിട പത്രങ്ങളുടെ വളർച്ചയ്ക്ക് ഇത് സഹായകമാകുമെന്ന സർക്കാരിന്റെ ഖണ്ഡനം കോടതി തള്ളി.

റോമേഷ് ഥാപ്പർ വി. സ്റ്റേറ്റ് ഓഫ് മദ്രാസ് (1950) കേസിൽ, ബോംബെയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച "ക്രോസ് റോഡ്" എന്ന ഇംഗ്ലീഷ് ജേണലിന്റെ പ്രവേശനവും പ്രചാരവും മദ്രാസ് സർക്കാർ നിരോധിച്ചു. "പ്രചരണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ, പ്രസിദ്ധീകരണത്തിന് വലിയ മൂല്യമുണ്ടാകില്ല" എന്നതിനാൽ ഇത് സംസാരത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കണക്കാക്കപ്പെട്ടു. പ്രഭാ ദത്ത് വി. യൂണിയൻ ഓഫ് ഇന്ത്യ (1982) കേസിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ രംഗയെയും ബില്ലയെയും അഭിമുഖം നടത്താൻ ഏതാനും പത്രങ്ങളുടെ പ്രതിനിധികളെ അനുവദിക്കണമെന്ന് സുപ്രീം കോടതി തിഹാർ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചു.

നിയമനിർമ്മാണസഭ പത്രസ്വാതന്ത്ര്യം അടിച്ചമർത്തിയ സന്ദർഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ സർക്കാരിന്റെ അധികാരം ജുഡീഷ്യറിയുടെ നിരീക്ഷണത്തിലാണ്. ബ്രിജ് ഭൂഷൻ വി. സ്റ്റേറ്റ് ഓഫ് ഡൽഹി (AIR 1950 SC 129) കേസിൽ, ഓർഗനൈസർ എന്ന ഡൽഹിയിലെ ഒരു ഇംഗ്ലീഷ് വാരികയുടെ പ്രസിദ്ധീകരണത്തിന് മുമ്പുള്ള സെൻസർഷിപ്പിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടു. 1949-ലെ ഈസ്റ്റ് പഞ്ചാബ് സേഫ്റ്റി ആക്ടിലെ സെക്ഷൻ 7 കോടതി റദ്ദാക്കി, ഒരു പത്രത്തിന്റെ എഡിറ്ററോടും പ്രസാധകനോടും “കൂടുതൽ ഉത്തരവുണ്ടാകുന്നത് വരെ, എല്ലാ വർഗീയ കാര്യങ്ങളും, ഫോട്ടോഗ്രാഫുകൾ, കാർട്ടൂണുകൾ എന്നിവയുൾപ്പെടെ പാക്കിസ്ഥാനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വാർത്തകളും വീക്ഷണങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് സൂക്ഷ്‌മപരിശോധനയ്‌ക്കായി സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഒരു വിഷയത്തെക്കുറിച്ചുള്ള സ്വന്തം വീക്ഷണങ്ങളോ ലേഖകരുടെ കാഴ്ചപ്പാടുകളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പത്രത്തെ വിലക്കുന്നത് അഭിപ്രായത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. [15]

നിയന്ത്രണങ്ങൾ

[തിരുത്തുക]

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ലെ ക്ലോസ് (2) താഴെപ്പറയുന്ന തലങ്ങൾക്ക് കീഴിൽ പത്ര സ്വാതന്ത്ര്യം ഉൽപ്പടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രാപ്തമാക്കുന്നു:

 • I. രാജ്യ സുരക്ഷ,
 • II. വിദേശ രാജ്യങ്ങളുമായി സൗഹൃദ ബന്ധം,
 • III. പൊതു ക്രമം,
 • IV. മാന്യതയും ധാർമ്മികതയും,
 • V. കോടതിയലക്ഷ്യം,
 • VI. അപകീർത്തിപ്പെടുത്തൽ,
 • VII. ഒരു കുറ്റകൃത്യത്തിനുള്ള പ്രേരണ, ഒപ്പം
 • VIII. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും.

"ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതു ക്രമം, മര്യാദ സംരക്ഷിക്കൽ, ധാർമ്മികത സംരക്ഷിക്കൽ, അവഹേളനം, കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ, അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ" എന്നീ കാരണങ്ങളാൽ ഈ സ്വാതന്ത്ര്യം ഉപവകുപ്പിന് കീഴിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഒഫീഷ്യൽ സീക്രട്ട് ആക്ട്, പ്രിവൻഷൻ ഓഫ് ടെററിസ്റ്റ് ആക്ടിവിറ്റീസ് ആക്റ്റ് [16] (PoTA) പോലുള്ള നിയമങ്ങൾ പത്രസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ ഉപയോഗിക്കം. PoTA പ്രകാരം, ഒരു തീവ്രവാദിയുമായോ തീവ്രവാദി ഗ്രൂപ്പുമായോ സമ്പർക്കം പുലർത്തുന്ന ഒരാളെ ആറ് മാസം വരെ തടവിലാക്കാം. 2006-ൽ PoTA അസാധുവാക്കിയെങ്കിലും ഔദ്യോഗിക രഹസ്യ നിയമം 1923 തുടരുന്നു.

ആഗോള റാങ്കിംഗ്

[തിരുത്തുക]

വിവര സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌ഡബ്ല്യുബി) പ്രസിദ്ധീകരിക്കുന്ന രാജ്യങ്ങളുടെ വാർഷിക പത്രസ്വാതന്ത്ര്യ റാങ്കിംഗായ പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 2020ൽ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 142 ആയിരുന്നത്, 2023 ൽ 161[17] ആയി കുറഞ്ഞു. 2019-ൽ, പ്രസ് ഫ്രീഡം ഇൻഡക്‌സിൽ രാജ്യത്തിന്റെ പത്രസ്വാതന്ത്ര്യം 140 റാങ്ക് ആയിരുന്നു, ഇത് അതിനു മുൻ വാർഷത്തെ റിപ്പോർട്ടിനേക്കാൾ നേരിയ ഇടിവ് ആയിരുന്നു. [18] മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ, വാർത്താ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കശ്മീരിലെ സെൻസർഷിപ്പ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്ക വിഷയമായ ജമ്മു കശ്മീർ തുടങ്ങിയ നിരവധി വിഷയങ്ങലാൽ ഇന്ത്യയുടെ ആഗോള സൂചിക റാങ്ക് കുറഞ്ഞതായി പറയുന്നു. [19]

മാധ്യമപ്രവർത്തകർക്കെതിരായ ശാരീരിക പീഡനം, വിദ്വേഷ കുറ്റങ്ങൾ മുതലായവയും ലോക റാങ്കിംഗ് സൂചികയിലെ ഇടിവിനുള്ള മറ്റൊരു കാരണമാണ്. [20] 2017-ൽ, 180 രാജ്യങ്ങളിൽ 136-ാം സ്ഥാനത്തായിരുന്നതു 2018-ൽ 138 ആയി കുറഞ്ഞു. [21]

180 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പത്രപ്രവർത്തനത്തിന്റെ അവസ്ഥ വിലയിരുത്തുന്ന വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിന്റെ 2022-ലെ പതിപ്പ്, ഇന്ത്യയുടെ റാങ്കിംഗ് 2016 ലെ 133-ൽ നിന്ന് 2021-ൽ 150-ലേക്ക് താഴ്ന്നതായി വെളിപ്പെടുത്തുന്നു. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (RSF) 2022 മെയ് 3-ന് സൂചിക പുറത്തിറക്കി [22]

പ്രതികരണങ്ങൾ

[തിരുത്തുക]

2020 ൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഇന്ത്യയിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിമർശിച്ചുകൊണ്ട് "സർവേകൾ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോശം ചിത്രം ചിത്രീകരിക്കുന്നു" എന്ന് അഭിപ്രായപ്പെട്ടു. [23]

പത്രമാധ്യമ സെൻസർഷിപ്പ്

[തിരുത്തുക]

സ്വാതന്ത്ര്യത്തിന്റെ ആദ്യ അരനൂറ്റാണ്ടിൽ, ഭരണകൂടത്തിന്റെ മാധ്യമ നിയന്ത്രണം പത്രസ്വാതന്ത്ര്യത്തിന്റെ പ്രധാന പരിമിതിയായിരുന്നു. 1975-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസിദ്ധമായി പറഞ്ഞത്, ആകാശവാണി ഒരു സർക്കാർ സ്ഥാപനമാണ്, അത് സർക്കാർ സ്ഥാപനമായി തുടരാൻ പോകുകയാണ്. . ." എന്ന് ആണ്.[24] അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇന്ദിരാ ഗാന്ധി ആഭ്യന്തരവും അന്തർദേശീയവുമായ എല്ലാ വാർത്തകളും നിരോധിച്ചുകൊണ്ട്, നിരവധി വിദേശ പത്രപ്രവർത്തകരെയും ലേഖകരെയും പുറത്താക്കുകയും 40 ലധികം ഇന്ത്യൻ റിപ്പോർട്ടർമാരുടെ അക്രഡിറ്റേഷൻ പിൻവലിക്കുകയും ചെയ്തു.[25] എന്തുകൊണ്ടാണ് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നത് ഒരു ചർച്ചാവിഷയമാണ്. പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത് തന്റെ ഗവൺമെന്റിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന വിമർശനങ്ങൾ അവരെ ഭയപ്പെടുത്തുകയും ജയപ്രകാശ് നാരായൺ ആരംഭിച്ച പ്രസ്ഥാനത്തെ പത്രങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് അവർ ഭയപ്പെടുകയും ചെയ്തുവെന്നാണ്.[25]

1990-കളിൽ ആരംഭിച്ച ഉദാരവൽക്കരണത്തോടെ, മാധ്യമങ്ങളുടെ സ്വകാര്യ നിയന്ത്രണം വർദ്ധിച്ചു, ഇത് വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യത്തിലേക്കും സർക്കാരിന്റെ കൂടുതൽ സൂക്ഷ്മപരിശോധനയിലേക്കും നയിച്ചു.

2020-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ബോഡിയായ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, മാധ്യമപ്രവർത്തകരെ "ഭീഷണിപ്പെടുത്തൽ", പത്രസ്വാതന്ത്ര്യം "കുറയ്ക്കൽ" എന്നിവ ഉദ്ധരിച്ച്, സംസ്ഥാന പോലീസിന്റെ സെൻസർഷിപ്പ് ഉൾപ്പെടെയുള്ളവ ഉദ്ധരിച്ച് ബഹുജന മാധ്യമങ്ങൾക്ക് സർക്കാർ അധികാരികൾ പ്രതികൂലമാണെന്ന് വാദിച്ചു. അധികാരികൾ രാജ്യത്തെ വാർത്താ ഏജൻസികൾക്കും അവയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്കും എതിരെ രാജ്യദ്രോഹത്തിനും ക്രിമിനൽ പ്രോസിക്യൂഷനും കേസ് ചുമത്തിയതായി ആരോപിക്കപ്പെടുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ) മാധ്യമപ്രവർത്തകർക്കെതിരായ ആരോപണങ്ങളെ "തെറ്റെന്ന് തോന്നുന്ന നടപടികളുടെ ഒരു പരമ്പര" എന്നാണ് വിശേഷിപ്പിച്ചത്. മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സെൻസർഷിപ്പിന് ഇന്ത്യൻ ഫെഡറൽ ഗവൺമെന്റാണ് ഉത്തരവാദിയെന്ന് സംഘടന അവകാശപ്പെടുന്നു.[26][27][28] പത്രപ്രവർത്തന രീതികൾ മെച്ചപ്പെടുത്തുന്നതിനായി പ്രതിജ്ഞാബദ്ധമായ ഒരു അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) രാജ്യത്തെ കോവിഡ്-19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചതിൽ ഇന്ത്യൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് അവകാശപ്പെടുന്നു.[29]

2020-ൽ, രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ മുസ്‌ലിംകൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന് മീഡിയവൺ ടിവിയെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം താൽക്കാലികമായി തടഞ്ഞു. പിന്നീട് 48 മണിക്കൂറിന് ശേഷം ചാനൽ പുനരാരംഭിച്ചു.[30] ജമ്മു-കശ്മീർ പോലീസും നിയമപാലകരും കലാപവിരുദ്ധ ഏജൻസിയും, പലപ്പോഴും മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നു, അതേസമയം ദേശീയ സുരക്ഷാ റിപ്പോർട്ടിംഗിന്റെയും നാമമാത്രമായ അപകീർത്തികരമായ വാർത്തകളുടെയും പേരിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.[31] ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്ത് പ്രവർത്തിക്കുന്ന ഗ്രേറ്റർ കശ്മീർ, കശ്മീർ റീഡർ എന്നിവയുൾപ്പെടെയുള്ള പത്രങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ നൽകുന്നത് ജമ്മു കശ്മീരിലെ സംസ്ഥാന ഭരണകൂടം അനിശ്ചിതകാലത്തേക്ക് നിർത്തി, [32] അതുപോലെ ഫെഡറൽ ഗവൺമെന്റ് ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ, ദ ഹിന്ദു, ടെലിഗ്രാഫ് ഇന്ത്യ എന്നിവയെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ സർക്കാർ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് താൽക്കാലികമായി വിലക്കി.[33]

ചില സമയങ്ങളിൽ, പ്രാദേശിക മാധ്യമങ്ങൾ സർക്കാരിന് അനുകൂലമായ വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ, അതേസമയം രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾ അല്ലെങ്കിൽ സർക്കാരിനെതിരായ വിമർശനങ്ങൾ എന്നിവ ഒഴിവാക്കുന്നു. അച്ചടി, പ്രക്ഷേപണ മാധ്യമങ്ങൾ വികാരങ്ങളുടെ അടിസ്ഥാനത്തിലോ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ സമ്മർദത്തിൻ കീഴിലോ കഥകൾ പ്രചരിപ്പിക്കുന്നതായും പറയപ്പെടുന്നു,[34] ആഭ്യന്തര മാധ്യമങ്ങൾ നേതാക്കളുടെ വാദങ്ങളെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്നു.[35] സൈനിക സംഘട്ടനങ്ങളിൽ മാധ്യമ യുദ്ധം നടത്തുന്നതിനും അവരുടെ താൽപ്പര്യങ്ങൾക്കായി ശക്തമായ പിന്തുണയോടെ ഏകപക്ഷീയമായ വാര്ത്തകൾ നല്കുന്നതിനും ഇന്ത്യൻ മാധ്യമങ്ങൾ പലപ്പോഴും വിമർശിക്കപ്പെടുന്നു. [36] പല മാധ്യമങ്ങളും ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ അജണ്ട പ്രസിദ്ധീകരിച്ച് ചിയർ ലീഡർമാരായി പ്രവർത്തിക്കുന്നു. ഇന്ത്യൻ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നു. എന്നിരുന്നാലും, വിമർശകർ പ്രസ്താവിക്കുന്നത് പത്രസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുവെന്നും സര്ക്കാരിനെ പിന്തുണയ്ക്കുന്നവയെ മാത്രമേ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്നുമാണ്.[37] മാധ്യമങ്ങളുടെ വിമർശനാത്മക നിരീക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളെ "വ്യാജ വാർത്ത" എന്ന് തെറ്റായി ലേബൽ ചെയ്യുന്നതായി വിമർശകർ സർക്കാരിനെ കുറ്റപ്പെടുത്തുന്നു.[38]

ദ് ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ, അൽ ജസീറ, വാഷിംഗ്ടൺ പോസ്റ്റ്, ടൈം, ദ ഇക്കണോമിസ്റ്റ്, ബി.ബി.സി., ഹഫിംഗ്ടൺ പോസ്റ്റ് എന്നിവയുൾപ്പെടെയുള്ള വിദേശ വാർത്താ സ്ഥാപനങ്ങൾക്കെതിരെ ഇന്ത്യയുടെ പ്രതിച്ഛായ മോശമായി ചിത്രീകരിച്ചതിന് 2020-ലോ അതിനു മുമ്പോ ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.[39]

ഹിന്ദുത്വ അനുയായികൾ "ദേശവിരുദ്ധ" ചിന്തകൾ സെൻസർ ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസ്താവിച്ചു. ഹിന്ദുത്വയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഹിന്ദുത്വ അനുയായികൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ ചിലപ്പോൾ ആ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് കഷ്ടപ്പെടുന്നു, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പലപ്പോഴും പ്രോസിക്യൂട്ടർമാർ ഉദ്ധരിക്കാറുണ്ട്.[40]

2023 ഫെബ്രുവരിയിൽ, മുസ്‌ലിം വിരുദ്ധ അക്രമത്തിൽ പങ്കാളിയായതിന് മോദിയെ വിമർശിക്കുന്ന ഒരു ഡോക്യുമെന്ററി (സർക്കാർ നിരോധിച്ചത്) സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ, അഴിമതിയും നികുതിവെട്ടിപ്പും ആരോപിച്ച് ബിബിസിയുടെ ഓഫീസുകൾ സർക്കാർ റെയ്ഡ് ചെയ്തു.[41]

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ

[തിരുത്തുക]

സാഗരിക ഘോഷ്, രവീഷ് കുമാർ തുടങ്ങിയ നിരവധി മാധ്യമപ്രവർത്തകർ , ഭാരതീയ ജനതാ പാർട്ടി സർക്കാരിനെ വിമർശിച്ചപ്പോൾ തങ്ങൾ പീഡനത്തിനും വധഭീഷണിക്കും ബലാത്സംഗ ഭീഷണിക്കും വിധേയരായതായി പറഞ്ഞിട്ടുണ്ട്. 2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രത്തിന്റെ ഉടമ ശോഭന ഭാരതിയയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബോബി ഘോഷ് രാജിവച്ചു. [42] പത്രത്തിൽ ഘോഷ് വംശം, മതം, ലൈംഗിക ആഭിമുഖ്യം എന്നിവയാൽ പ്രേരിതമായ അക്രമ കുറ്റകൃത്യങ്ങൾ ട്രാക്കുചെയ്യുന്നതിനുള്ള ഒരു ഡാറ്റാബേസായ ഹേറ്റ് ട്രാക്കർ എന്ന പോർട്ടൽ തുറന്നതിന് ശേഷമാണ് സംഭവം നടന്നത്. ഡാറ്റാബേസ് പിന്നീട് എടുത്തുകളഞ്ഞു. [43]

ജോലിയുമായി ബന്ധപ്പെട്ട് 2017ൽ മൂന്ന് മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിരുന്നു. മതേതരത്വത്തിന്റെ വക്താവും വലതുപക്ഷ ശക്തികളുടെ വിമർശകയുമായ ഗൗരി ലങ്കേഷ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു. ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ഹിന്ദു ദേശീയ സംഘടനയിലെ അംഗം അറസ്റ്റിലായി. 2014 നും 2019 നും ഇടയിൽ 40 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും കുറഞ്ഞത് 198 മാധ്യമപ്രവർത്തകർക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 36 എണ്ണം 2019 ൽ മാത്രം നടന്നിട്ടുണ്ടെന്നും ഒരു റിപ്പോർട്ട് പറയുന്നു. [44]

പോലീസ്, രാഷ്ട്രീയ പ്രവർത്തകർ, ക്രിമിനൽ ഗ്രൂപ്പുകൾ, അഴിമതിക്കാരായ പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള അക്രമങ്ങൾ മാധ്യമപ്രവർത്തകർ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസ്താവിച്ചു. [40]

വ്യക്തിത്വ പ്രഭാവം

[തിരുത്തുക]

രാജ്യത്തിന്റെ രൂപീകരണം മുതൽ നേതാക്കളുടെ വ്യക്തി ആരാധന മാധ്യമങ്ങൾ സ്ഥിരമായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. റേഡിയോ, ടെലിവിഷൻ, പത്ര പ്രദർശന പരസ്യങ്ങൾ എന്നിവയിലൂടെ ഭരണകക്ഷി രാഷ്ട്രീയ പ്രചാരണങ്ങളെക്കുറിച്ച് പതിവായി റിപ്പോർട്ട് ചെയ്യുന്ന പ്രവനതയുണ്ട്. മുമ്പ്, പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തെ മാധ്യമങ്ങൾ " അബ്കി ബാർ, മോദി സർക്കാർ " (ഇത്തവണ മോദി സർക്കാർ) എന്നാണ് പരാമർശിച്ചിരുന്നത്. ഈ രാഷ്ട്രീയ മുദ്രാവാക്യം രാജ്യത്തെ വാർത്താ മാധ്യമങ്ങൾ വൻതോതിൽ കവർ ചെയ്തു. [45] [46] [47] ഭരിക്കുന്ന പാർട്ടിയെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ മാധ്യമ റിപ്പോർട്ടുകൾ പലപ്പോഴും ഏകപക്ഷീയവും അതിശയോക്തിപരവുമാണെന്ന് വിമർശിക്കപ്പെടുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രങ്ങൾ 2019 ലെ പൊതുതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തത് നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചാണ്, അത് അദ്ദേഹത്തിന് കൂടുതൽ കവറേജ് നൽകി. [48]

സിഎംഎസ് ഗവേഷണ സംഘടനയുടെ പക്ഷപാതരഹിതമായ ഉപസ്ഥാപനമായ സിഎംഎസ് മീഡിയ ലാബ് അതിന്റെ റിപ്പോർട്ടിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി മോദിക്ക് [i] തന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രൈംടൈം വാർത്തകളുടെ 33.21% ലഭിച്ചുവെന്നും അതേ സമയം ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനു കിട്ടിയ മീഡിയ കവറേജ് 10.31% വും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് കിട്ടിയ കവറേജ് 4.33% മാത്രമായിരുന്നുവെന്നും പറയുന്നു. [49]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Article 19(1) in The Constitution Of India 1949".
 2. "Explained: Section 499 — the defamation law in India". The Statesman. 15 October 2018.
 3. "Back to Law Commission Home Page". www.lawcommissionofindia.nic.in.
 4. "Freedom of the Press in India" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
 5. "New media policy for UT: J&K officials to rule on 'fake news', take legal action". 10 June 2020.
 6. Dore, Bhavya (17 April 2020). "Fake News, Real Arrests". Foreign Policy.
 7. AIR 1914 PC 116, 117.
 8. 8.0 8.1 "അന്നാദ്യമായി ഇന്ദിര ഫാസിസ്റ്റ് എന്ന വിളി കേട്ടു, പിന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി". Mathrubhumi. 15 June 2022.
 9. 9.0 9.1 Romesh Thapar v. State of Madras Archived 2018-11-16 at the Wayback Machine., AIR 1950 SC 124.
 10. Union of India v. Assn. for Democratic Reforms Archived 2018-11-16 at the Wayback Machine., (2002) 5 SCC 294.
 11. Indian Express v. Union of India Archived 2018-11-16 at the Wayback Machine., (1985) 1 SCC 641.
 12. M.S.M. Sharma v. Sri Krishna Sinha Archived 2018-11-16 at the Wayback Machine., AIR 1959 SC 395.
 13. Sakal Papers Ltd. v. Union of India Archived 2018-11-16 at the Wayback Machine., AIR 1962 SC 305.
 14. AIR 1973 SC 106; (1972) 2 SCC 788.
 15. Virendra v. State of Punjab Archived 2016-10-02 at the Wayback Machine., AIR 1957 SC 896; Express Newspapers v. Union of India, AIR 1958SC 578, 617.
 16. "The Prevention of Terrorism Act 2002".
 17. ബിജു ശങ്കർ, എം (3 May 2020). "'കൈ വിട്ടുപോയ മാധ്യമ സ്വാതന്ത്ര്യം". സിറാജ്.
 18. Jha, Fiza (21 April 2020). "'Pressure to toe Hindutva line' sees India drop to 142 on World Press Freedom Index". ThePrint.
 19. "On all fours: The press freedom". The Telegraph.
 20. "India's ranking in press freedom falls to 138". The Hindu. 26 April 2018.
 21. "PCI rejects World Press Freedom Index citing 'lack of clarity'". The Hindu. 6 May 2018.
 22. "India Slips 8 Notches to 150 out of 180 Countries in World Press Freedom Index". NewsClick (in ഇംഗ്ലീഷ്). 2022-05-03. Retrieved 2022-08-14.
 23. "India slips in press freedom rankings; Javadekar slams report". The Hindu. 3 May 2020.
 24. "Freedom of the Press". PUCL Bulletin. People's Union for Civil Liberties. July 1982. Archived from the original on 2018-04-11. Retrieved 2006-10-30.
 25. 25.0 25.1 "World Press Freedom Day: When press in India faced its darkest hour during emergency | Jagran Trending". English Jagran (in ഇംഗ്ലീഷ്). 6 മേയ് 2022.
 26. Service, Tribune News. "Media bodies slam authorities for 'curtailing' press freedom". Tribuneindia News Service.
 27. "Press Club of India Slams Police Action Against Gujarati Editor, FIRs Against Himachal Scribes". The Wire.
 28. "The Fate of Press Freedom in India Over the Years". The Wire.
 29. Kamdar, Bansari. "COVID-19 and Shrinking Press Freedom in India". thediplomat.com.
 30. Goel, Vindu; Gettleman, Jeffrey; Khandelwal, Saumya (2 April 2020). "Under Modi, India's Press Is Not So Free Anymore". The New York Times.
 31. "Journalism in Kashmir in 'state of repression': Media watchdog". www.aljazeera.com.
 32. "J&K govt has stopped advertisements in two newspapers, alleges Kashmir Editors Guild". 23 February 2019.
 33. "How Modi government uses ad spending to 'reward or punish' Indian media". The Independent. 7 July 2019.
 34. Kumar, Raksha (2 August 2019). "India's Media Can't Speak Truth to Power". Foreign Policy.
 35. Daniyal, Shoaib (29 September 2019). "The Indian media saw Modi's US visit as a great success. But Americans themselves barely noticed it". Scroll.in.
 36. "Could better accountability put a stop to India and Pakistan's war-mongering?". www.ids.ac.uk. 6 March 2019.
 37. Bhurtel, Bhim (29 April 2020). "Corporate media a serious threat to Indian democracy". Asia Times.
 38. Daniyal, Shoaib (12 May 2020). "Modi government is misusing the 'fake news' tag to try to evade media scrutiny". Scroll.in.
 39. "India As Seen From Abroad: Why Government Is Angry With Foreign Media". Outlook.
 40. 40.0 40.1 "India: Modi tightens his grip on the media". Reporters Without Borders. 2020.
 41. With raids, arrests and hostile takeovers, India press freedom continues to decline
 42. Srivas, Anuj (6 March 2018). "Hindustan Times Editor's Exit Preceded by Meeting Between Modi, Newspaper Owner". The Wire. Retrieved 20 December 2020.
 43. "Hindustan Times pulls down its Hate Tracker". Newslaundry. 25 October 2017. Retrieved 20 December 2020.
 44. Mantri, Geetika (23 December 2019). "40 journalists killed in India, 198 serious attacks in last five years, finds study". The News Minute (in ഇംഗ്ലീഷ്). Retrieved 23 December 2020.
 45. Kazmin, Amy (8 April 2014). "Modi personality cult dominates India election". Financial Times. Archived from the original on 19 April 2014.
 46. NP, Ullekh (19 April 2015). "Abki baar Modi sarkar: whose line was it anyway?". Scroll.in.
 47. Mody, Anjali (13 August 2018). "Media freedom in the Modi age: The cat-and-mouse game is set to get more fierce as 2019 nears". Scroll.in.
 48. Arora, Vishal. "How India's Liberal Media Facilitated Narendra Modi's Reelection Sweep". thediplomat.com.
 49. S, Rukmini (8 May 2014). "Modi got most prime-time coverage: study". The Hindu.

കുറിപ്പുകൾ

[തിരുത്തുക]
 1. Year 2020