വിസിൽബ്ലോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിസിൽ ബ്ലോവർ ബോധവൽക്കരണത്തിനായി അമേരിക്കയിൽ ഇറക്കിയ പോസ്റ്റർ

ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നുവിശേഷിപ്പിക്കുന്നത് (whistle-blower or whistle blower).[1] നിയമവിരുദ്ധ പ്രവർത്തനങ്ങൾ പലതാകാം; ഉദാഹരണത്തിന് നിലവിലുള്ള നിയമത്തിന്റെയോ ചട്ടത്തിന്റെയോ ലംഘനം, വഞ്ചന, സുരക്ഷാ - ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ പൊതുതാല്പര്യത്തിന് ഭീഷണിയായ പ്രവർത്തികൾ, അഴിമതി, രാഷ്ട്രീയാഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഇവയിൽ ചിലതാണ്. വിസിൽബ്ലോവർമാരായി പ്രവർത്തിക്കുന്നവർ അവരുടെ ആരോപണങ്ങൾ ആഭ്യന്തരമായി - അവരുടെ സ്ഥാപനത്തിലെ മറ്റുള്ളവരോടോ, പരസ്യമായി - നീതിന്യായ സംവിധാനങ്ങൾക്കു മുൻപാകെയോ, മാദ്ധ്യമങ്ങൾക്കുമുൻപാകെയോ, ഇത്തരം വിഷയങ്ങളേറ്റെടുക്കുന്ന സംഘടനകൾക്കുമുൻപാകെയോ വെളിപ്പെടുത്തുകയാണ് പതിവ്.[2]

അവലംബം[തിരുത്തുക]

  1. "വിസിൽ ബ്ലോവർ". http://olam.in. ശേഖരിച്ചത് 2013-07-08. External link in |publisher= (help)
  2. "എന്താണ് വിസിൽ ബ്ലോവർ?". http://www.whistleblower.org. ശേഖരിച്ചത് 2013-07-08. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=വിസിൽബ്ലോവർ&oldid=1796016" എന്ന താളിൽനിന്ന് ശേഖരിച്ചത്