അഴിമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴിമതിക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷ​ണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോൾ ഒരു സമൂഹത്തിന്

ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു.ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമൂഹമായി അവർ പരിണമിക്കുന്നു.കൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്.

ലോകബാങ്കിന്റെ കണക്കുകൾ[തിരുത്തുക]

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു[1].വർഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും സമുഹത്തിലെ ദരിദ്രവിഭാഗത്തെയാണ്.സമുഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുന്നു.

അവലംബം[തിരുത്തുക]

  1. മാത‍ൃഭുമി ജി.കെ&കറന്റ് അഫേഴ്സ് 2016 മാർച്ച് ലക്കം
"https://ml.wikipedia.org/w/index.php?title=അഴിമതി&oldid=3366883" എന്ന താളിൽനിന്ന് ശേഖരിച്ചത്