ഗൗരി ലങ്കേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്
ജനനം1962
മരണം5 സെപ്റ്റംബർ 2017(2017-09-05) (പ്രായം 55)
മരണ കാരണംകൊലപാതകം
തൊഴിൽമാധ്യമപ്രവർത്തനം-സാമൂഹ്യ പ്രവർത്തനം
കുടുംബംപി. ലങ്കേഷ് (അച്ഛൻ)
ഇന്ദ്രജിത്ത് ലങ്കേഷ് (സഹോദരൻ)
കവിത ലങ്കേഷ് (സഹോദരി)

ഭാരതത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്നു ഗൗരി ലങ്കേഷ് (1962 – 5 September 2017). കർണാടകയിലെ ബാംഗ്ലൂരിൽ രാജരാജേശ്വരി നഗറിലായിരുന്നു താമസം. അറീയപ്പെടുന്ന കവിയും എഴുത്തുകാരനായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്[1]. പി. ലങ്കേഷ് തുടങ്ങിയ ലങ്കേഷ് പത്രികെ എന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി ജോലിചെയ്തു വരികയായിരുന്നു അവസാനകാലം വരെ. ഈ ആഴ്ചപ്പതിപ്പ് പിന്നീട് 2005 മുതൽ ഗൗരി ലങ്കേഷ് പത്രികെ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [2] രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് സെപ്റ്റംബർ 5, 2017 നു രാത്രി 8 മണിയോടെ സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാപ്രവർത്തകർ വെടിവച്ചു കൊന്നു [4] [5]

കന്നഡ, തെലുഗു, ഹിന്ദി സിനിമാ നിർമ്മാതാവും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനും അതുപോലെ തന്നെ കന്നഡ സിനിമയിലെ അറിയപ്പെടുന്ന തിരകഥാകൃത്ത്, സംവിധായക, ഗാനരചയിതാവുമായ കവിത ലങ്കേഷ് ഗൗരിയുടെ സഹോദരിയുമാണ്. [3]

മരണപ്പെട്ട് കിടക്കുന്ന ഗൌരി ലങ്കേഷിനെ കലാകാരൻ ചിത്രീകരിച്ചത്

അന്ന പൊളിറ്റിക്കോസ്കയ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗരി_ലങ്കേഷ്&oldid=3431545" എന്ന താളിൽനിന്ന് ശേഖരിച്ചത്