രവീഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവീഷ് കുമാർ
ജനനം (1974-12-05) 5 ഡിസംബർ 1974  (48 വയസ്സ്)
ജിത്വാർപൂർ, ഈസ്റ്റ് ചമ്പാരൺ, ബീഹാർ
ദേശീയതഇന്ത്യൻ
കലാലയംഡെൽഹി സർവകലാശാല
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ
തൊഴിൽഎൻഡിടിവി യിലെ മാധ്യമപ്രവർത്തകൻ
തൊഴിലുടമNDTV
ജീവിതപങ്കാളി(കൾ)നയന ദാസ് ഗുപ്ത
കുട്ടികൾ2
പുരസ്കാരങ്ങൾ
വെബ്സൈറ്റ്www.ravishkumar.org

ഇന്ത്യയിലെ ഒരു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് രവീഷ് കുമാർ (ജനനം 5 ഡിസംബർ 1974)[1][2][3]. എൻഡിടിവി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് അദ്ദേഹം.[4] പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത് തുടങ്ങിയ പരിപാടികൾ ചാനലിൽ രവീഷ് കുമാർ നടത്തിവരുന്നു[5][6][7].

ജേണലിസ്റ്റ് ഓഫ് ദ ഇയർ എന്ന നിലക്ക് രണ്ട് തവണ രാം നാഥ് ഗോയങ്കെ അവാർഡ് ലഭിച്ച രവീഷ് കുമാറിന് 2019-ൽ റാമോൺ മഗ്സസെ അവാർഡ് ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ മാധ്യമ പ്രവർത്തകനാണ് രവീഷ് കുമാർ.

ജീവിതരേഖ[തിരുത്തുക]

ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ ജിത്വർപൂരിൽ 1974 ഡിസംബർ 5-നാണ് ബലിറാം പാണ്ഡേ ദമ്പതികളുടെ മകനായി രവീഷ് കുമാർ ജനിക്കുന്നത്[8][9][10]. പട്നയിലെ ലയോള ഹൈസ്കൂളിൽ നിന്ന് ദൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ദേശ്ബന്ധു കോളേജിലെത്തിയ അദ്ദേഹം അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി. തുടർന്ന് ഹിന്ദി മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി[11].

Ravish Kumar delivering a lecture in New Delhi
ചിക്കാഗോ യൂണിവേഴ്സിറ്റി നടത്തിയ ജേണലിസം വാരം പരിപാടിയിൽ

രമൺ മാഗ്സസെ അവാർഡ് (2019) ഉൾപ്പെടെ മാധ്യമപ്രവർത്തനത്തിനുള്ള നിരവധി അവാർഡുകൾ രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്. 2013-ലും 2017-ലും മികച്ച ഹിന്ദി മാധ്യമപ്രവർത്തകനായി രവീഷിനെ രാം നാഥ് ഗോയെങ്കെ അവാർഡ് കമ്മറ്റി തെരഞ്ഞെടുത്തിരുന്നു. ഗൗരി ലങ്കേഷ് അവാർഡ്, കുൽദീപ് നയ്യാർ അവാർഡ് (2017), ഗണേഷ് ശങ്കർ വിദ്യാർത്ഥി അവാർഡ് (രണ്ട് പ്രാവശ്യം- 2010-ലും 2014-ലും) തുടങ്ങിയവ ഉദാഹരണം. ദ ഇന്ത്യൻ എക്സ്പ്രെസ്സ് തയ്യാറാക്കിയ 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ ഇന്ത്യൻസ് (2016) എന്ന പട്ടികയിൽ രവീഷ് കുമാർ ഉൾപ്പെടുന്നുണ്ട്. മുംബൈ പ്രെസ്സ് ക്ലബ്, രവീഷ് കുമാറിനെ ജേണലിസ്റ്റ് ഓഫ് ദ ഇയർ ആയി പ്രഖ്യാപിച്ചിരുന്നു.[12][13][14][15][16][17]

ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ ചരിത്രാധ്യാപികയായ നയന ദാസ് ഗുപ്തയെയാണ് കുമാർ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്[18]. ജ്യേഷ്ടസഹോദരനായ ബ്രജേഷ് കുമാർ പാണ്ഡെ ബീഹാറിലെ കോൺഗ്രസ് നേതാവാണ്[19][20].

വധഭീഷണികളടക്കം നിരവധി ഭീഷണികൾ രവീഷ് കുമാറിന്റെ മാധ്യമ പ്രവർത്തനത്തിനിടെ ഉണ്ടായിട്ടുണ്ട്[21][22][23].

ഒന്നിലധികം ഹാസ്യ പരിപാടികളിൽ രവീഷ് കുമാറിന്റെ അവതരണ രീതിയെ അനുകരിച്ച് കൊണ്ട് വന്നിരുന്നു[24][25].

രചനകൾ[തിരുത്തുക]

  • ദ ഫ്രീ വോയ്സ്: ഓൺ ഡെമോക്രസി, കൾച്ചർ ആൻഡ് ദ നേഷൻ[26][27]
  • ബോൽനാ ഹി ഹെ: ലോക്തന്ത്ര, സംസ്കൃതി ഔർ രാഷ്ട്ര കെ ബാരെ മേ
  • ഇഷ്ഖ് മെ ഷഹർ ഹോന [28]
  • ദിഖാതെ രഹീ ഹെ
  • രവീഷ്പൻതി (ഹിന്ദിയിൽ)

അവലംബം[തിരുത്തുക]

  1. PTI (9 September 2019). "Indian journalist Ravish Kumar receives 2019 Ramon Magsaysay Award". The Hindu (ഭാഷ: Indian English). ISSN 0971-751X. മൂലതാളിൽ നിന്നും 28 December 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 April 2021.
  2. "जन्मदिन विशेष: कौन हैं और क्या करती हैं रवीश कुमार की पत्नी, जानिए कैसी है लाइफस्टाइल". Jansatta (ഭാഷ: ഹിന്ദി). 5 December 2020. ശേഖരിച്ചത് 13 April 2021.
  3. Puri, Anjali (2 December 2019). "Ravish Kumar: The rooted anchor". Business Standard (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 April 2021.
  4. "NDTV - The Company". NDTV. ശേഖരിച്ചത് 28 August 2016.
  5. "NDTV.com". www.ndtv.com. ശേഖരിച്ചത് 28 August 2016.
  6. Ravish Ki Report
  7. "Des Ki Baat". NDTV. ശേഖരിച്ചത് 24 July 2020.
  8. PTI (2 August 2019). "NDTV's Ravish Kumar wins the 2019 Ramon Magsaysay Award". ThePrint (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 13 April 2021.
  9. PTI (2 August 2019). "Journalist Ravish Kumar wins 2019 Ramon Magsaysay Award". Deccan Herald (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 April 2021.
  10. "Know about the elder brother of journalist Ravish Kumar". Jansatta. 16 October 2020.
  11. "दिल्ली में बंगाल की नयना पर दिल हार बैठे थे रवीश कुमार, तमाम मुश्किलों को पार कर रचाई शादी". Jansatta (ഭാഷ: ഹിന്ദി). 4 August 2020. ശേഖരിച്ചത് 27 August 2020.
  12. "Kumar, Ravish". www.rmaward.asia. മൂലതാളിൽ നിന്നും 2019-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2021.
  13. "Ramnath Goenka Excellence in Journalism Awards: Full list of winners". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 22 December 2017. ശേഖരിച്ചത് 14 May 2020.
  14. "First Gauri Lankesh Memorial Award given to senior TV journalist Ravish Kumar - The New Indian Express". New Indian Express. 23 September 2019. ശേഖരിച്ചത് 17 March 2021.
  15. "President Pranab Mukherjee honours 28 persons for contribution towards Hindi language". The Economic Times. 27 August 2014. ശേഖരിച്ചത് 14 May 2020.
  16. "Kuldip Nayar journalism awards: First winner Ravish Kumar says journalists 'have to rise above flattery of establishment'". The Indian Express (ഭാഷ: ഇംഗ്ലീഷ്). 21 March 2017. ശേഖരിച്ചത് 17 March 2021.
  17. "#ie100: Narendra Modi to Ravish Kumar, the most powerful Indians". The Indian Express (ഭാഷ: ഇംഗ്ലീഷ്). 14 April 2016. ശേഖരിച്ചത് 17 March 2021.
  18. Joshi, Namrata (12 October 2015). "The Peace Maker". Outlook. ശേഖരിച്ചത് 17 March 2021.
  19. "भाई बृजेश पांडे को मिली बिहार चुनाव में हार ट्रोल्स में फंसे रवीश कुमार". Jansatta (ഭാഷ: ഹിന്ദി). 11 November 2020. ശേഖരിച്ചത് 4 December 2020.
  20. "Bihar Election 2020 Results : इसबार भी विधानसभा नहीं पहुंच पाए पत्रकार Ravish Kumar के भाई Brajesh Pandey ! मोतिहारी के इस सीट से हारे चुनाव..." Prabhat Khabar - Hindi News (ഭാഷ: ഹിന്ദി). ശേഖരിച്ചത് 4 December 2020.
  21. "NDTV के पत्रकार रवीश कुमार को दी जा रही है जान से मारने की धमकी". NDTVIndia. 25 May 2018. ശേഖരിച്ചത് 3 February 2021.
  22. "NDTV's Ravish Kumar says frequency of death threats increased, calls it 'all well organised' - India News, Firstpost". Firstpost. 27 May 2018. ശേഖരിച്ചത് 3 February 2021.
  23. "NDTV's Ravish Kumar says death threats have increased". The Hindu. 25 May 2018. ശേഖരിച്ചത് 14 May 2020.
  24. "Rabish Ki Report". TVFPlay. മൂലതാളിൽ നിന്നും 2021-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-12.
  25. "Shut Up Ya Kunal - Episode 6 : Ravish Kumar". Kunal Kamra. May 24, 2018.
  26. "Book review - "The Free Voice"". The Hindu. 24 May 2018. ശേഖരിച്ചത് 8 June 2018.
  27. Ray, Prakash (5 April 2018). "Review: Democracy and Debate in the Time of 'IT Cell'". The Wire. ശേഖരിച്ചത് 8 June 2018.
  28. Trivedi, Vikas (19 February 2015). "बुक रिव्यू: 'इश्क में शहर होना' सिखाती हैं टीवी वाले रवीश कुमार की फेसबुक लव कहानियां". Aaj Tak. ശേഖരിച്ചത് 24 July 2020.
"https://ml.wikipedia.org/w/index.php?title=രവീഷ്_കുമാർ&oldid=3926156" എന്ന താളിൽനിന്ന് ശേഖരിച്ചത്