രാജ്യദ്രോഹം
ഒരു രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായി ചെയ്യുന്ന പ്രവർത്തികളെ രാജ്യദ്രോഹമായി പരിഗണിക്കുന്നു. പ്രസംഗം, സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യൽ, നിയമവിരുദ്ധമായ പ്രവർത്തനത്തിന് പ്രോത്സാഹനം ചെയ്യൽ എല്ലാം ഇതിലുൾപ്പെടുന്നതാണ്.
രാജ്യദ്രോഹം ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് പ്രകരമാണ് രാജ്യദ്രോഹത്തെ നിർവചിച്ചിട്ടുള്ളത്.[1] 2010 ൽ പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയിക്കെതിരെ ഈ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.കാശ്മീർ,മാവോയിസ്റ്റ് വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതായിരുന്നു കാരണം.[2] 2007ൽ ഇന്ത്യയിൽ രണ്ടുപേർക്കെതിരെ രാജ്യോദ്രോഹകുറ്റത്തിൽ കേസെടുത്തിരുന്നു.പ്രശസ്ത ആക്ടിവിസ്റ്റായ ഡോ.ബിനായക് സെൻ.[3] , കൊൽക്കത്തയിലെ ബിസിനസുകാരനായ പിയൂഷ് ഹുഹ എന്നിവരായിരുന്നു അവർ. മാവോയിസ്റ്റുകളെ സഹായിച്ചു[4] എന്നായിരുന്നു ഇരുവർക്കമുള്ള കേസ് ഇരുവർക്കും തടവ് ശിക്ഷ ലഭിച്ചിരുന്നു.2011ൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഇരുവരും മോചിതയായത്. [5]
2012 സപ്തംബർ 10ന് രാഷ്ട്രീയ കാർട്ടൂൺ വരച്ചതിന്റെ പേരിൽ അസീംത്രിവേദിയെ സപ്തംബർ 24 വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിലെടുത്തിരുന്നു.തന്റെ വെബസൈറ്റിൽ അപ്ലോഡ് ചെയ്ത കാർട്ടൂണിൽ ഇന്ത്യയിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിഹസിച്ചായിരുന്നു കാർട്ടൂൺ. അസീംത്രിവേദിയുടം അറസ്റ്റ് രാജ്യത്ത് ഏറെ വാർത്തയായിരുന്നു. ആ നടപടിയെ വിവേകശൂന്യമെന്നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ വിളിച്ചത്.[6]
2016 ഫെബ്രുവരിയിൽ ജെഎൻയുവിലെ വിദ്യാർഥിയുടം യൂനിയൻ പ്രസിഡൻറുമായ കനയ്യ കുമാറിനെ ഐപിസിയിലെ 124-എ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു.ഈ അറസ്റ്റ് ഇന്ത്യയിൽ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വഴിവെച്ചു.അക്കാദമിക രംഗത്തുള്ളവരും ആക്ടിവിസ്റ്റുകളെല്ലാം തന്നെ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുന്നോട്ടിറങ്ങി.
അവലംബം
[തിരുത്തുക]- ↑ "Sedition under Indian Penal Code, 1860".
- ↑ "Sedition and treason: the difference between the two" Archived 2015-09-02 at the Wayback Machine., IBN Live, 25 October 2010.
- ↑ Sedition and treason: the difference between the two Archived 2015-09-02 at the Wayback Machine.. IBNLive (11 September 2012). Retrieved on 2015-09-19.
- ↑ Binayak Sens mother breaks down on hearing HC verdict. news.oneindia.in (10 February 2011)
- ↑ It’s the first step towards justice, says Sen Release Committee. Indian Express (16 April 2011). Retrieved on 2015-09-19.
- ↑ Cartoonist Aseem Trivedi sent to judicial custody, govt faces flak Archived 2012-09-12 at the Wayback Machine.. Hindustantimes.com. Retrieved on 19 September 2015.