നാരകം
നാരകം | |
---|---|
![]() | |
Sweet orange (Citrus × sinensis cultivar) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Citrus |
Species and hybrids | |
Important species: Important hybrids: | |
പര്യായങ്ങൾ | |
Eremocitrus |

റൂട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിട്രസ് അഥവാ നാരകം (Citrus). പല രൂപത്തിലും വർണ്ണത്തിലും രുചിഭേദങ്ങളിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന ചെടികളെ പൊതുവായി നാരകം എന്നു വിളിക്കാം. വിവിധയിനം നാരകങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. മധുരനാരകം, ചെറുനാരകം, വടുകപ്പുളി, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി, കറിനാരകം എന്നിവയാണു് പ്രധാന ഇനങ്ങൾ.
പേരിനു പിന്നിൽ[തിരുത്തുക]
പ്രാചീനതമിഴിൽ നിന്നും മലയാളത്തിലേക്കും കന്നടയിലേക്കും തുടർന്നു് സംസ്‌കൃതത്തിലേക്കും അതുവഴി മറ്റു ഭാരതീയഭാഷകളിലേക്കും പേർഷ്യൻ, അറബി തുടങ്ങിയവ ഭാഷകളിലേക്കും ലോപിച്ചും സംക്രമിച്ചും പരന്ന വാക്കാണു് നാരങ്ങ.
തമിഴിൽ സുഗന്ധം എന്നർത്ഥമുള്ള നരന്തം(நரந்தம்), കായ് എന്നീ വാക്കുകൾ കൂടിച്ചേർന്നാണു് നാർത്തങ്കായ് എന്ന പേരുണ്ടായതു്. മലയാളത്തിലും കന്നടയിലും നാരങ്ങ. സംസ്‌കൃതത്തിൽ नारङ्ग (നാരങ്‌ഗ / നാരങ്‌ഗം / നാഗരംഗം). പേർഷ്യൻ ഭാഷയിൽ نارنگ (nārang). അറബിയിൽ نارنج (nāranj). പ്രാചീന ഇറ്റാലിയൻ ഭാഷയിൽ (mela 'ആപ്പിൾ' + (n)arancia (നാരങ്ങ) ഇവ രണ്ടും ചേർന്നു്) melarancio, melarancia. പഴയ ഫ്രഞ്ചിൽ pome orenge (പേർഷ്യൻ ഓറഞ്ച്), പഴയ ഇംഗ്ലീഷിൽ orenge, ആധുനിക ഇംഗ്ലീഷിൽ orange എന്നിങ്ങനെയാണു് നാരങ്ങ എന്ന വാക്കു് ലോകത്തെ പല പ്രമുഖ ഭാഷകളിലേക്കും പടർന്നതു്.
വകഭേദങ്ങൾ[തിരുത്തുക]
- ചെറുനാരകം
- ഗണപതിനാരകം
- മാതള നാരകം
- കമ്പിളി നാരകം അഥവാ ബബ്ലൂസ് നാരകം
- വടുകപ്പുളി നാരകം കറി നാരകം
- കൈപ്പൻനാരകം (കൈപ്പുള്ളത്-ദഹനസഹായി
- മധുര നാരകം (ഓറഞ്ച്)
- മുസംബി (Grape Fruit)
- ഒടിച്ചുകുത്തി നാരകം
- ജോനക നാരകം
- വള്ളി നാരകം
- ഇരളി നാരകം
ചിത്ര ശാല[തിരുത്തുക]
ഉത്പാദനം[തിരുത്തുക]
2007 ലെ ആദ്യ പത്ത് ഉത്പാദകർ[1] | ||||
---|---|---|---|---|
രാജ്യം | ഉത്പാദനം (ടൺൽ) | |||
![]() |
2,060,000F | |||
![]() |
1,880,000F | |||
![]() |
1,260,000F | |||
![]() |
1,060,000F | |||
![]() |
880,000F | |||
![]() |
745,100F | |||
![]() |
722,000 | |||
![]() |
706,652 | |||
![]() |
615,000F | |||
![]() |
546,584 | |||
World | 13,032,388F | |||
No symbol = official figure, F = FAO estimate, A = Aggregate (may include official, semi-official or estimates); |
അവലംബം[തിരുത്തുക]
- ↑ Food And Agricultural Organization of United Nations: Economic And Social Department: The Statistical Division
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Citrus x limon എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ Citrus limon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
- (Purdue University) Morton, Julia F. 1987. "Lemon". pp. 160–168, in Fruits of warm climates. (Julia F. Morton, Miami)
- PlantFiles: Citrus x meyeri 'Meyer'
- When LIFE Hands You Lemons – slideshow by Life magazine