തുർക്കി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുർക്കിക് ജനത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. തുർക്കി (വിവക്ഷകൾ)
തുർക്കി
Tschingis Ajtmatow.jpg
Heydar Aliyev 1997.jpgNursultan Nazarbayev 27092007.jpg
അത്താത്തുർക്ക്ചെങ്കിസ് അയ്ത്മത്തോവ്
ഹയ്ദർ അലിയേവ്നസർബായേവ്
ആകെ ജനസംഖ്യ

ഏകദേശം 18 കോടി

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Turkey തുർക്കി 58,000,000
Uzbekistan ഉസ്ബെകിസ്താൻ 23,900,000
Iran ഇറാൻ 18,000,000
Kazakhstan കസാഖ്സ്താൻ 16,000,000
ചൈന ചൈന 11,000,000
റഷ്യ റഷ്യ 10,000,000
Azerbaijan അസർബൈജാൻ 8,500,000
തുർക്ക്മെനിസ്താൻ തുർക്ക്മെനിസ്താൻ 5,500,000[1]
 കിർഗിസ്താൻ 5,400,000
യൂറോപ്പ്യൻ യൂണിയൻ യൂറോപ്യൻ യൂനിയൻ (ബൾഗേറിയയും ഗ്രീസുമൊഴികെ) 5,000,000
Iraq ഇറാഖ് 3,000,000
Afghanistan അഫ്ഗാനിസ്താൻ 932,000[2]
 ബൾഗേറിയ 747,000 c
അമേരിക്കൻ ഐക്യനാടുകൾ യു.എസ്. 500,000
നോർതേൺ സൈപ്രസ് വടക്കൻ സൈപ്രസ് 260,000
ഓസ്ട്രേലിയ ഓസ്ട്രേലിയ 250,000
 യുക്രൈൻ 248,200[3]
 സൗദി അറേബ്യ 200,000
 ഗ്രീസ് 150,000 h
 മാസിഡോണിയ 77,959
പാകിസ്ഥാൻ പാകിസ്താൻ 60,000[4]
ഭാഷകൾ
മതങ്ങൾ

യുറേഷ്യയുടെ വടക്കും മദ്ധ്യഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി വസിക്കുന്ന ഒരു ജനവിഭാഗമാണ് തുർക്കിക് ജനത. തുർക്കിക് ഭാഷാകുടുംബത്തിൽപ്പെടുന്ന ഭാഷകളാണ് ഇവർ സംസാരിക്കുന്നത്. യഥാർത്ഥത്തിൽ തുർകിക് എന്നത് അസർബായ്‌ജാനി, കസാഖ്, തതാർ, കിർഗിസ്, തുർക്കിഷ്, തുർക്ക്മെൻ, ഉയ്‌ഘൂർ, ഉസ്‌ബെക് എന്നിങ്ങനെയുള്ള ഇപ്പോഴത്തെ ജനവിഭാഗങ്ങളേയും ഹൂണർ, ബുൾഗർ, കുമാൻ, അവാർ, സെൽ‌ജ്യൂക്, ഖസാർ, ഒട്ടോമൻ, മം‌ലൂക്, തിമൂർ, ഷിയോങ്ഗ്നു എന്നിങ്ങനെയുള്ള പുരാതനജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി വിശാലാർത്ഥത്തിലാണ് പ്രയോഗിക്കുന്നത്.

യുറോപ്യന്മാരുടേയും മംഗോളിയരുടേയും സങ്കരവംശജരാണ് തുർക്കികൾ.[5] പടിഞ്ഞാറൻ മംഗോളിയയിലെ അൾതായ് മലമ്പ്രദേശമാണ് തുർക്കികളുടെ ആദ്യകാലവാസസ്ഥലം. ഇവർ നായാടികളായിരുന്നു. പടിഞ്ഞാറോട്ട് നീങ്ങുന്തോറൂം ഇവർ കന്നുകാലിവളർത്തലിലധിഷ്ഠിതമായ നാടോടിജീവിതം സ്വായത്തമാക്കി. ആദ്യസഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ, മദ്ധ്യേഷ്യയിൽ മുഴുവൻ വ്യാപിച്ച് ഇവർ കാസ്പിയന്റെ തീരത്തെത്തി.[6]

മിക്ക തുർക്കിക് ജനവിഭാഗങ്ങളും അവരുടെ പൗരാണികാവാസകേന്ദ്രമായ മദ്ധ്യേഷ്യയിൽ അധിവസിക്കുന്നു. എന്നാൽ കാലങ്ങളായുള്ള കുടിയേറ്റങ്ങളിലൂടെ തുർക്കികളും അവരുടെ ഭാഷകളും ഏഷ്യയുടേയും യുറോപ്പിന്റേയും പല ഭാഗങ്ങളിലേക്കും - പ്രത്യേകിച്ച് ഇന്നത്തെ തുർക്കിയിൽ - എത്തിച്ചേർന്നു. തുർക്കി എന്ന വാക്ക് മുകളിൽപ്പറഞ്ഞ എല്ലാ തുർകിക് ജനവിഭാഗങ്ങളേയും ഉദ്ദേശിക്കുന്നതുകൊണ്ട് തുർക്കി രാജ്യത്ത് അധിവസിക്കുന്ന തുർക്കികളെ പ്രത്യേകമായി സൂചിപ്പിക്കുന്നതിന് തുർക്കിഷ് എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്.

പേര്[തിരുത്തുക]

തുർക്കി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണെന്ന് കരുതുന്നു. ചൈനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച എല്ലാ നാടോടിവംശജരേയും വിളിച്ചിരുന്ന പേരാണ് തുർക്കി എന്നത്.[5]

ഭാഷ[തിരുത്തുക]

പ്രധാന ലേഖനം: തുർക്കി ഭാഷകൾ

അൾതായിക് ഭാഷാകുടുംബത്തിൽപ്പെട്ട തുർക്കി ഭാഷകൾ എന്നറിയപ്പെടുന്ന മദ്ധ്യേഷ്യയിൽ ഉടലെടുത്ത ഭാഷകളാണ് തുർക്കികളുടെ ഭാഷ. ചഗതായ്, തുർക്കിഷ് എന്നിവ ഈ കുടുംബത്തിൽപ്പെട്ട ഭാഷകളാണ്. തിമൂറി സാമ്രാജ്യസ്ഥാപകനായ തിമൂർ, ഷൈബാനി വംശത്തിലെ മുഹമ്മദ് ഷൈബാനി ഖാൻ തുടങ്ങിയ പ്രമുഖരായ ഭരണാധികാരികൾ തുർക്കി ഭാഷകളുടെ (ചഗതായ് ഭാഷയുടെ) പ്രോൽസാഹകരായിരുന്നു.

ഷൈബാനി ഖാന്റെ ഭരണകാലത്താണ് ജീവിച്ചിരുന്ന കവി അലി ഷേർ നവായ് (1441-1501) ആണ് ആദ്യത്തെ തുർക്കി ഭാഷാലിപിയുണ്ടാക്കുന്നത്.[5] ഇദ്ദേഹം ആദ്യകാല തുർക്കിസാഹിത്യത്തിന്റെ സ്ഥാപകനായും കണക്കാക്കപ്പെടുന്നു.

ദക്ഷിണേഷ്യയിൽ[തിരുത്തുക]

അഫ്ഗാനിസ്താന്റെ ഒരു വലിയ ഭാഗം, ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തിൽ നിയന്ത്രിച്ചിരുന്ന യൂഷികൾ, ഇവർ സിഥിയൻ ഭാഷ സംസാരിച്ചിരുന്നെങ്കിലും തുർക്കികളായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്.[7]

ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുർക്കിക് വംശീയർ, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ അർതിർത്തിപ്രദേശത്ത് കണ്ടുതുടങ്ങി. 550/60 കാലത്ത് യാബ്ഘു, ഇസ്താമി, സിൻ‌ജിബു എന്നീ പേരുകളിൽ അറിയപ്പെടുന്ന തുർക്കി നേതാവിന്റെ നേതൃത്വത്തിൽ ബാക്ട്രിയ പ്രദേശത്തെ ഹെഫ്തലൈറ്റുകളെ ആക്രമിച്ച് ഈ മേഖലയിൽ അധികാരം പിടിച്ചെടുത്തു. ഇതോടെ മേഖലയിലെ ഹെഫ്തലൈറ്റുകളുടെ പ്രഭാവം അസ്തമിച്ചു. ആദ്യകാലത്ത് തുർക്കിക് വംശജർക്ക് വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും ഇസ്താമിയുടെ പിൻ‌ഗാമിയായിരുന്ന താർദുവിന്റെ കാലത്ത് ഇവർക്ക് തെക്ക് ഹെറാത്ത് വരെ അധീനതയിലാക്കാൻ സാധിച്ചു.

588/90-ൽ സസാനിയൻ സേനാനായകൻ ബ്രഹാം ചുബിൻ (ബ്രഹാം ആറാമൻ) (ഇദ്ദേഹം പിൽക്കാലത്ത് രാജാവായിരുന്നു) തുർക്കിക് സേനയെ പരാജയപ്പെടുത്തി ബാൾഖ് വരെയുള്ള മേഖല തുർക്കികളിൽ നിന്നും പിടിച്ചെടുത്തു. എന്നാൽ സസാനിയൻ രാജാവ് ഖുസ്രോ രണ്ടാമന്റെ കാലത്ത് (ഭരണകാലം 590-628) തുർക്കിക് വംശജർ, ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ സസാനിയന്മാരെ പരാജയപ്പെടുത്തി. ഇന്നത്തെ ടെഹ്രാനിനടുത്തുള്ള റായ്യ്, ഇസ്‌ഫാഹാൻ എന്നിവിടങ്ങളിൽ എത്തിച്ചേന്നു. തുർക്കികൾ പിന്നീട് തോൽപ്പിക്കപ്പെട്ടെങ്കിലും, മുൻപ് ഹെഫ്തലൈറ്റുകൾ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങൾ മുഴുവനും തുർക്കിക് വംശജർ പിന്നീടും അധീനതയിൽ വച്ചിരുന്നു.

630-ആമാണ്ടിൽ ഷ്വാൻ ത്സാങ്ങിന്റെ സന്ദർശനവേശയിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ ഭാഗങ്ങൾ മുഴുവൻ തുർക്കി വംശജരുടെ നിയന്ത്രണത്തിലായിരുന്നു[8]. ഇക്കാലത്ത് കാബൂളിലും സാബൂളിസ്ഥാനിലും തുർക്കികളോ ഹൂണരോ ആയിരുന്നു ഭരിച്ചിരുന്നത് എന്നും കണക്കാക്കുന്നു. പിൽക്കാലത്ത്, ഇറാനിയൻ പീഠഭൂമിയുടെ കിഴക്കുഭാഗം വരെ ആധിപത്യം പുലർത്താനാരംഭിച്ച ചൈനക്കാരെ തുർക്കികൾ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്[9].

ഖലാജ് തുർക്കികൾ[തിരുത്തുക]

ഹെഫ്തലൈറ്റുകളുടെ കാലത്തുതന്നെ (അഞ്ച് ആറ് നൂറ്റാണ്ടുകളിൽ) മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തെത്തിയ ഒരു തുർക്കിക് വിഭാഗമാണ് ഖലാജ്. മറ്റു വിഭാഗങ്ങൾക്കു മുൻപേ ഇവർ ഹിന്ദുകുഷ് കടന്ന് ഇന്നത്തെ തെക്കൻ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി വാസമുറപ്പിച്ചു. ഇവർ ഹെഫ്തലൈറ്റുകളുടെ പിന്മുറക്കാരാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്തായാലും ഇവരെ തുർക്കികളയാണ് പൊതുവേ കണക്കാക്കുന്നത്. ഗസ്നിയുടെ കിഴക്കുഭാഗത്തുള്ള പ്രധാനപ്പെട്ട ഒരു പഷ്തൂൺവംശമായ ഘൽജി അഥവാ ഘിൽ‌സായ് വംശജർക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ഘൽജികളുടെ തന്നെ പരമ്പരാഗതവിശ്വാസമനുസരിച്ച്, ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് ഇവർ എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു[9]. പത്താം നൂറ്റാണ്ടീൽ ഖലാജ് തുർക്കികൾ ദക്ഷിണ അഫ്ഗാനിസ്താനിൽ പ്രബലരായിരുന്നു.[7]

ഇന്നത്തെ അവസ്ഥ[തിരുത്തുക]

ഇന്ന് ഹിന്ദുകുഷിന് തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് തുർക്കികൾ അപ്രത്യക്ഷരായെങ്കിലും പഷ്തൂണുകളടക്കമുള്ള മേഖലയിലെ മറ്റു ജനവംശങ്ങളിൽ ഇവരുടെ കലർപ്പ് പ്രകടമാണ്. ഹിന്ദുകുഷിന് വടക്ക് തതാർ അഥവാ തുർക്കിക് പാരമ്പര്യമുള്ളവരുടെ ഒരു വലിയ വിഭാഗം ജനങ്ങളുണ്ടെങ്കിലും, വിവിധ വിദേശജനവിഭാഗങ്ങൾ ഇവരിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും അംഗസംഖ്യയേറിയതുമായ ഒരു വിഭാഗമാണ് ഉസ്ബെക്കുകൾ. അഫ്ഗാൻ തുർക്കിസ്താനിൽ പടിഞ്ഞാറ്‌ മുർഘാബ് നദി മുതൽ കിഴക്ക് ഫൈസാബാദ് വരെയുള്ള ഭാഗങ്ങളിൽ ഇവരെ കണ്ടുവരുന്നു.

അമു ദര്യയുടെ തെക്കൻ തീരത്ത് കാണുന്ന മറ്റൊരു തുർക്കിക് വിഭാഗമാണ് തുർക്ക്മെൻ. നദിയുടെ ഉൽഭവസ്ഥാനത്ത്, വഖാനിൽ കാണപ്പെടുന്ന കിർഗിസ് വിഭാഗവും തുർക്കിക് പാരമ്പര്യമുള്ളവരാണെന്ന് കരുതുന്നു. ഖസാക്കുകൾ, കാർലൂക്കുകൾ, ചഗതായികൾ എന്നിങ്ങനെ വിവിധ തുർക്കിക് വിഭാഗങ്ങൾ വടക്കൻ അഫ്ഗാനിസ്താനിൽ കാണുന്നു. അമു ദര്യ തടത്തിലെ തുർക്കികൾ, സുന്നി മുസ്ലീങ്ങളാണ്. ഇന്നത്തെ തുർക്കിയിലെ തുർക്കിഷ് ഭാഷയുമായി ചെറിയ സാമ്യമുള്ള ഒരു ഭാഷയാണ് ഇവിടുത്തെ തുർക്കികൾ സംസാരിക്കുന്നത്. ഈ ഭാഷയിൽ, പേർഷ്യനിൽ നിന്നുള്ള പദങ്ങളും ഇഴുകിച്ചേർന്നിട്ടുണ്ട്.[7]

പടിഞ്ഞാറൻ തുർക്കികൾ[തിരുത്തുക]

ഉസ്മാൻലി തുർക്കികൾ അഥവാ ഓട്ടൊമൻ തുർക്കികൾ, ഓഗുസ് സഖ്യത്തിൽ (ഗുസ്) നേതൃനിരയിലായിരുന്ന സെൽജ്യൂക്ക് തുർക്കികൾ എന്നീ രണ്ടു തുർക്കി വിഭാഗങ്ങളാണ്‌കിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ട് തുർക്കി വിഭാഗങ്ങൾ. ഇവർ പടിഞ്ഞാറൻ തുർക്കികൾ എന്നും അറിയപ്പെടുന്നു. കിഴക്കൻ/മദ്ധ്യേഷ്യൻ തുർക്കികളിൽ നിന്നും ഇവർ വ്യത്യസ്തരാണ്.[6]

പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ നിന്നുമെത്തിയ സെൽജ്യൂക്ക് തുർക്കികളാണ്, ഇന്നത്തെ തുർക്കി രാജ്യം അവരുടെ അധീനതയിലാക്കിയത്. ഇതിനുശേഷം ഈ ജനവിഭാഗത്തിന്റെ പേരുതന്നെ രാജ്യത്തിനും നൽകപ്പെട്ടു.

തുർക്കി അടിമകൾ[തിരുത്തുക]

ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ പ്രത്യേകിച്ച് സമാനികളുടെ ഭരണകാലത്ത് ഇറാനിയൻ പീഠഭൂമിയിലും ദക്ഷിണമദ്ധ്യേഷ്യയിലും അടിമക്കച്ചവടം വ്യാപകമായിരുന്നു. തുർക്കി വംശജരായ നിരവധിയാളുകളെ സൈനികരായും മറ്റു ജോലികൾക്കായും അടിമകളായി ഇക്കാലത്ത് വിൽപ്പന നടത്തിയിരുന്നു. ഇതുവഴി ഇറാനിയൻ പീഠഭൂമിയിലും അറേബ്യയിലും വരെ തുർക്കിക് വംശജരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരുന്നു. മേഖലയിലെ മിക്ക ഭരണാധികാരികളും ഇത്തരത്തിലുള്ള അടിമകളെ വളരെയേറെ ആശ്രയിച്ചിരുന്നു.

മം‌ലൂക്ക് എന്നു വിളിക്കപ്പെടുന്ന ഇത്തരം ചില അടിമകളായ സൈനികനേതാക്കൾ തങ്ങളുടെ ഉടമയെ അട്ടിമറിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിൽ തുലുനിദ് സാമ്രാജ്യം സ്ഥാപിച്ച് അഹ്മദ് ഇബ്ൻ തുലുൻ (ഭരണകാലം 868-884) ഇങ്ങനെ സ്വാതന്ത്ര്യം പ്രാപിച്ച ഒരു തുർക്കിക് അടിമയാണ്. ഇദ്ദേഹത്തിന്റെ പിതാവിനെ ബുഖാറയിൽ നിന്നും ബാഗ്ദാദിലേക്ക് കപ്പമായി അയച്ചതാണ്. അഹ്മദ് ഇബ്ൻ തുലുൻ ആണ് കെയ്രോയിൽ ഇബ്ൻ തുലുൻ മോസ്ക് പണീകഴിപ്പിച്ചത്.

ഗസ്നവി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന അൽ‌പ്‌റ്റ്‌ജിനും, ഇത്തരത്തിൽ ഖുറാസാനിലെ സമാനികളുടെ സേനാനായകനായിരുന്ന ഒരു തുർക്കിക് അടിമയാണ്[10].

ചാരച്ചെന്നായയുടെ ഐതിഹ്യം[തിരുത്തുക]

തുർക്കികൾക്കിടയിൽ പ്രചാരമുള്ള ഐതിഹ്യമനുസരിച്ച് തുർക്കികളുടെ പുരാതനവാസസ്ഥലമായ തുറാനിൽ (തുറാനിൽ അൾത്തായ് മലകളൂം ഗോബി മരുഭൂമിയും ഉൾപ്പെടുന്നു) നിന്നും തുടങ്ങുന്ന അവരുടെ കുടിയേറ്റങ്ങളിലെല്ലാം അവരുടെ പൂർവികരെ നയിച്ചത് ഒരു ചാരച്ചെന്നായ് ആണ്.[6]

അവലംബം[തിരുത്തുക]

  1. https://www.cia.gov/library/publications/the-world-factbook/geos/tx.html#People CIA World Factbook Turkmenistan
  2. CIA World Factbook Afghanistan
  3. "Results / General results of the census / National composition of population". All-Ukrainian Census, 2001. December 5 2001. ശേഖരിച്ചത് 2007-08-05.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. UNHCR: Census of Afghans in Pakistan
  5. 5.0 5.1 5.2 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 26. ഐ.എസ്.ബി.എൻ. 978-1-59020-221-0.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hiro" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hiro" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. 6.0 6.1 6.2 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 66,86. ഐ.എസ്.ബി.എൻ. 978-1-59020-221-0.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hiro1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  7. 7.0 7.1 7.2 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 55–56. 
  8. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 170. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  9. 9.0 9.1 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 178,186–187. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  10. Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 193–194, 196. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
"https://ml.wikipedia.org/w/index.php?title=തുർക്കി_ജനത&oldid=2341928" എന്ന താളിൽനിന്നു ശേഖരിച്ചത്