ഫൈസാബാദ്
ഫൈസാബാദ് फैज़ाबाद | |
---|---|
Municipal Corporation Faizabad Office | |
Coordinates: 26°46′23″N 82°08′46″E / 26.773°N 82.146°E | |
Country | India |
State | Uttar Pradesh |
District | Faizabad district |
• ഭരണസമിതി | Faizabad Municipal Corporation |
• ആകെ | 150 ച.കി.മീ.(60 ച മൈ) |
ഉയരം | 97 മീ(318 അടി) |
(2011) | |
• ആകെ | 667,544 |
• ജനസാന്ദ്രത | 4,500/ച.കി.മീ.(12,000/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 224001 |
Telephone code | 05278 |
വാഹന റെജിസ്ട്രേഷൻ | UP-42 |
Sex ratio | 993/1000 ♂/♀ |
വെബ്സൈറ്റ് | faizabad |
ഫൈസാബാദ് ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ്. ഈ നഗരം അയോധ്യയുമായി ചേർന്ന് ഒരു മുനിസിപ്പൽ കോർപ്പറേഷനായി രൂപീകരിക്കപ്പെട്ടിരിക്കുന്നു.ഫൈസാബാദ് ജില്ലയുടേയും ഫൈസാബാദ് ഡിവിഷൻറെയും ആസ്ഥാനമാണ് ഇത്. ഖഖ്‍ഗ്രാ നദി (പ്രാദേശികയമായി സരയു നദി) യുടെ തീരത്ത് ലഖ്നോ നഗരത്തിന് 130 കിലോമീറ്റർ കിഴക്കായി ഈ നഗരം സ്ഥിതി ചെയ്യുന്നു. അവധിലെ നവാബുമാരുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഇവിടെ ബാഹു ബീഗം, ഗുലാബ് ബാരി എന്നിവരുടെ ശവകുടീരങ്ങളും സ്മാരകങ്ങളും നവാബുമാർ നിർമ്മിച്ചിരുന്നു. ഉമ്രാവോ ജാൻ 'അദ', ബേഗം അക്തർ, മിർ ബാബർ അലി അനീസ്, ബ്രിജ് നാരായൺ ചക്ബാസ്റ്റ് എന്നിവരാണ് ഫൈസാബാദിൽനിന്നുള്ള പ്രമുഖ വ്യക്തികൾ.
ചരിത്രം
[തിരുത്തുക]ഫൈസാബാദിനെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം രാമയണത്തിലാണ്. ഭഗവാൻ രാമൻറെ പിതാവായിരുന്ന ദശരഥ മഹാരാജാവിൻറെ എന്ന സ്വകാര്യ സമ്പത്തായിരുന്ന ഐതിഹ്യത്തിലെ "സാകേതം" എന്നറിയപ്പെട്ടിരുന്നത് ഫൈസാബാദ് ആയിരുന്നു എന്നു പറയപ്പെടുന്നു. എന്നാൽ മറ്റു ചില സ്രോതസ്സുകളിൽ സൂചിപ്പിക്കുന്നത് സംസ്കൃതത്തിൽ സ്വർഗ്ഗം എന്നർത്ഥമുള്ള സാകേകം ഫൈസാബാദിനു സമീപമുള്ള പുരാതന അയോദ്ധ്യയുടെ നാമമായിരുന്നു എന്നാണ്. എന്നിരുന്നാലും, ഈ നഗരത്തെക്കുറിച്ചുള്ള മധ്യകാലത്തേയും ആധുനികചരിത്രത്തിലേയും കൃത്യമായ പരാമർശം, നവാബ് സാദത്ത് അലി ഖാൻ (ബർഹാൻ ഉൽ മുൽക്ക്) 1722 ൽ മുഗൾ രാജസഭയുടെ തീരുമാനപ്രകാരം അവധിലെ സുബയുടെ ചുമതല ഏറ്റെടുത്തപ്പോൾ മുതലാണ്. നവാബ് സാദത്ത് ഖാൻ ഖഖ്ഗ്രാ നദിയുടെ തീരത്ത് കോട്ടയും മണ്ണുകൊണ്ടുള്ള ബാരക്കുകളും ഉൾപ്പെടുന്ന ഒരു പട്ടാളത്താവളം നിർമ്മിച്ച് ആദ്യ കുടിയേറ്റ കേന്ദ്രം നിർമ്മിച്ചു. ഈ താൽക്കാലിക പാർപ്പിടങ്ങൾ കാരണമായി ഫൈസാബാദ് ആദ്യം 'ബംഗ്ലാ' (കുടിൽത്താവളം) എന്നാണ് അറിയപ്പെട്ടിരുന്നത്.
അവാധ് നാട്ടുരാജ്യത്തിൻറെ സ്ഥാപനം
[തിരുത്തുക]ഇന്ത്യയിലെ ഒരു നാട്ടുരാജ്യമായിരുന്ന അവാധ് എ.ഡി.1722 കാലഘട്ടത്തിൽ ഫൈസാബാദ് തലസ്ഥാനമായ സ്ഥാപിക്കപ്പെട്ടു. സാദത്ത് അലിഖാൻ ഒന്നാമൻ ആദ്യ നവാബും അവധിലെ നവാബുമാരുടെ തുടക്കം ഇദ്ദേഹത്തിൽനിന്നുമായിരുന്നു. അയോധ്യയിൽ അദ്ദേഹം തൻറെ സ്വന്തം കൊട്ടാരം നിർമ്മിക്കുകയും, സാകേത് പട്ടണം ഫൈസാബാദ് എന്ന പേരിൽ പുതിയ ഭരണകർത്താക്കളുടെ തലസ്ഥാനമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണനിർവ്വഹണ നയങ്ങളുടെ ഫലമായി നാട്ടു രാജ്യത്തിൻറെ വരുമാനം 7 രൂപയിൽനിന്ന് 20 ദശലക്ഷം രൂപയായി ഉയർന്നിരുന്നു.[2]
ഫൈസാബാദിൻറെ ശരിയായ വികസനവും പൂർണ്ണമായ അർത്ഥത്തിൽ ഒരു തലസ്ഥാന നഗരവുമാകുന്നത് സാദത്ത് അലി ഖാൻറെ രണ്ടാമത്തെ പിൻഗാമിയായിരുന്ന നവാബ് ഷൂജ-ഉദ് ദൌളയുടെ കാലത്തായിരുന്നു. ഈ കാലത്ത് ഫൈസാബാദിൽ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, മാർക്കറ്റുകൾ, റോഡുകൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടു. ഷുജ-ഉദ്-ദൗളയുടെ ഭരണത്തിൻ കീഴിലായിരുന്നു ഫൈസാബാദ് അതിന്റെ വികസനത്തിൻറ പരമകാഷ്‌ഠയിൽ എത്തിച്ചേർന്നു. ഉത്തരേന്ത്യയിലെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി അറിയപ്പെട്ട ഈ നഗരം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ, എഴുത്തുകാർ, വ്യാപാരികൾ, കലാകാരന്മാർ തുടങ്ങിയവരെ ആകർഷിച്ചിരുന്നു. 1764 ൽ ബക്സർ യുദ്ധത്തിൽ പരാജയം രുചിച്ചതിനുശേഷം ഷുജ ഉദ് ദൗളയും സരയൂ നദീ തീരത്ത് ഒരു കോട്ട നിർമ്മിച്ചിരുന്നു. എന്നിരുന്നാലും കോട്ട നിലനിന്നിരുന്നിടത്ത് ഒരു മൊട്ടക്കുന്നിലെ ശിലാഫലകമല്ലാതെ മറ്റു യാതൊന്നും ഇവിടെ അവശേഷിച്ചിട്ടില്ല.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻറെ പലയിടങ്ങളിലായി നടന്ന യുദ്ധങ്ങളിൽ ഫൈസാബാദും ഒരു കേന്ദ്രമായിരുന്നു. ഫൈസാബാദിലെ ഒരു വിശദമായ ചരിത്രം ഷൂജ-ഉദ്-ദൌളയുടെ രാജസദസിലെ അംഗമായിരുന്ന മുൻഷി മുഹമ്മദ് ഫൈയിസ് ബക്ഷ് രചിച്ച 'തരീക്-ഇ-ഫറാഹ്ബാക്ഷിൽ' വായിക്കാവുന്നതാണ്. ഈ പുസ്തകം "മെമ്മറീസ് ഓഫ് ഫൈസാബാദ്" എന്ന പേരിൽ ഹാമിദ് അഫാഖ് ഖുറേഷി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അതുപോലെ മൗലവി അബ്ദുൽ ഹലീം ഷറാർ രചിച്ച 'ഗുസിഷ്ത ലഖ്നൗ' എന്ന കൃതിയിലും ഫൈസാബാദിനെക്കുറിച്ചുള്ള പല പ്രധാന പരാമർശങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവാധിലെ മൂന്നാമത്തെ നവാബായിരുന്ന നവാബ് അസഫ് ഉദ് ദൌള അവാദ് നാട്ടുരാജ്യത്തിൻറെ തലസ്ഥാനം 1775 ൽ ലക്നൗവിലേക്ക് മാറ്റി സ്ഥാപിച്ചു.
അവധിലെ ആദ്യ നവാബായിരുന്ന സാദത്ത് അലി ഖാൻ പുരാതന നഗരമായ അയോദ്ധ്യയുടെ പ്രാന്തപ്രദേശത്താണ് ഫൈസാബാദ് നഗരത്തിന് അടിത്തറയിട്ടത്. അവധിലെ രണ്ടാമത്തെ നവാബായിരുന്ന സഫ്ദർ ജാങ്ങിന്റെ (1739-54) ഭരണകാലത്ത് ഒരു നഗരമായി ഫൈസാബാദ് വികസിക്കുകയും തൻറെ സൈനിക ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്ന ഷൂജ ഉദ്-ദൌള ഈ നഗരത്തെ പൂർണ്ണമായ അർത്ഥത്തിൽ ഒരു തലസ്ഥാന നഗരമാക്കി മാറ്റി. അവധിലെ മൂന്നാമത്തെ നവാബായിരുന്ന ഷൂജാ ഉദ്-ദൗള 1764 ന് ശേഷം ഫൈസാബാദിൽ താമസമുറപ്പിക്കുകയും ഇപ്പോൾ നാശാവശിഷ്ടങ്ങൾ മാത്രം അവശേഷിക്കുന്ന ഛോട്ട കൽക്കട്ട എന്ന പേരിൽ ഒരു കോട്ട നിർമ്മിക്കുകയും ചെയ്തു. 1765 ൽ അദ്ദേഹം ചൗക്, ടിർപോളിയ എന്നിവ സ്ഥാപിക്കുകയും തുടർന്ന് നഗരത്തിനു തെക്കുഭാഗത്തായി അൻഗുരിബാഗ്, മോട്ടിബാഗ് എന്നിവയും പടിഞ്ഞാറായി ആസഫ്ബാഗും ബുലന്ദ്ബാഗും സ്ഥാപിക്കുകയും ചെയ്തു. ഷൂജ-ഉദ്-ദൌളയുടെ ഭരണകാലത്ത് ഫൈസാബാദ് പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഭിവൃദ്ധി പ്രാപിച്ചിരുന്നു. നവാബുമാർ ഫൈസാബാദിൽ നിരവധി മനോഹരങ്ങളായ കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ഗുലാബ് ബാരി, മോട്ടി മഹൽ, ബാഹു ബീഗത്തിന്റെ ശവകുടീരം എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Archived copy" (PDF). Archived from the original (PDF) on 8 July 2016. Retrieved 2016-11-04.
{{cite web}}
: CS1 maint: archived copy as title (link) - ↑ "HISTORY OF AWADH (Oudh), a princely State of India". by Hameed Akhtar Siddiqui. Archived from the original on 2001-09-01. Retrieved 2012-06-29.