Jump to content

ജാമിനി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാമിനി റോയ്
ജനനം(1887-04-11)11 ഏപ്രിൽ 1887
മരണം24 ഏപ്രിൽ 1972(1972-04-24) (പ്രായം 85)
ദേശീയതIndian
അറിയപ്പെടുന്നത്Painting
പുരസ്കാരങ്ങൾപത്മഭൂഷൺ പുരസ്കാരം

ഇന്ത്യൻ ആധുനിക ചിത്രകലാരംഗത്തെ ശ്രദ്ധേയനായ കലാകാരനാണ് ജാമിനി റോയ് (1887-1972).

ജീവിതരേഖ

[തിരുത്തുക]

പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തിൽ 1887-ൽ ജനിച്ചു. കൽക്കത്തയിലെ ‘ഗവ.സ്കൂൾ ഓഫ് ആർട്സി’ൽ ചേർന്നു. 1930 കളുടെ തുടക്കത്തിൽ അദ്ദേഹം നാടൻ ചിത്രങ്ങളിലേക്ക് പരിപൂർണമായി തിരിഞ്ഞു[അവലംബം ആവശ്യമാണ്]. ബ്രിട്ടീഷ് അക്കാദമിക ശൈലിയിലുള്ള പെയിൻറിംഗ് പരിശീലനമാണ് അദ്ദേഹത്തിന് ലഭിച്ചതെങ്കിലും 1920 ആയപ്പോഴേക്കും ആ ശൈലി ഉപേക്ഷിക്കുകയും തന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഗ്രാമ്യ ദൃശ്യങ്ങളും ഗ്രാമീണരെയും ചിത്രീകരിക്കുകയും നാടോടി കലകളിലെ പാരമ്പര്യമുൾക്കൊണ്ട് രചന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സന്താൾ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ചിത്രപരമ്പര ഏറെ ശ്രദ്ധയാകർഷിച്ചു. അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാ വിഷയങ്ങൾ. യേശു ക്രിസ്തുവിൻറെ ജീവിതം ചിത്രീകരിച്ച ചിത്രപരമ്പര അദ്ദേഹത്തിന്റെ ഏറ്റവും ധൈര്യപൂർണ്ണവും ശ്രദ്ധേയവുമായ പരീക്ഷണമായി കരുതപ്പെടുന്നു.

1946-ൽ ലണ്ടനിലും 1953-ൽ ന്യൂയോർക്കിലും റോയിയുടെ ചിത്രപ്രദർശനങ്ങൾ നടത്തി. ആദ്യ കാലത്ത് ധാരാളമായി ചിത്രങ്ങൾ വിൽപ്പന നടത്തിയെങ്കിലും 1920 കാലഘട്ടത്തോടെ പ്രതിഫലം പറ്റിക്കൊണ്ടുള്ള ഛായാചിത്ര രചന അദ്ദേഹം നിർത്തി.[1]

1972 ഏപ്രിൽ 24-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. അലോക് ദേശ്വാൾ (July 14, 2013). "ജാമിനി റോയ്: കലാപരീക്ഷണങ്ങളുടെ കുലപതി". മെട്രോവാർത്ത. Archived from the original on 2013-07-16. Retrieved 2013 ജൂലൈ 15. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാമിനി_റോയ്&oldid=3631857" എന്ന താളിൽനിന്ന് ശേഖരിച്ചത്