ജാദുഗോപാൽ മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jadugopal Mukherjee
ജനനം(1886-09-18)18 സെപ്റ്റംബർ 1886
മരണം30 ഓഗസ്റ്റ് 1976(1976-08-30) (പ്രായം 89)
ദേശീയതIndian
തൊഴിൽFreedom fighter
സംഘടനHindustan Republican Association
പ്രസ്ഥാനംIndian Independence Movement

ജാദുഗോപാൽ മുഖർജി (18 സെപ്റ്റംബർ 1886 - ഓഗസ്റ്റ് 30, 1976) ബംഗാളിലെ ഇന്ത്യൻ വിപ്ലവകാരിയായിരുന്നു. ജിതേന്ദ്രനാഥ് മുഖർജി അല്ലെങ്കിൽ ബാഘ ജതിന്റെയോ പിൻഗാമിയായി ഗാന്ധിയുടെ പ്രസ്ഥാനത്തെ സ്വന്തം അഭിലാഷത്തിന്റെ പരിപൂർണ്ണതയിൽ അംഗീകരിക്കാനും സ്വീകരിക്കാനും യുഗാന്തർ അംഗങ്ങളെ നയിച്ചു.

ആദ്യകാലം[തിരുത്തുക]

പശ്ചിമ ബംഗാളിലെ രുപ് നാരായൺ നദിയുടെ തീരത്തുള്ള മേദിനിപൂരിലെ തമ്ലൂക്കിൽ ജാദുഗോപാൽ അഥവാ ജാദു ജനിച്ചു. അച്ഛൻ കിഷോരിലാൽ നിയമം അഭ്യസിക്കുകയും, ഖയാൽ ഗായകനെന്ന നിലയിൽ സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. കുടുംബം വടക്കൻ കൊൽക്കത്തയിലെ ബെനിയറ്റോളയിൽ നിന്നുള്ളതായിരുന്നു. ജാദുവിന്റെ അമ്മ ഭുവൻമോഹിനി ഒരു വൈഷ്ണവ കുടുംബത്തിൽ അഭിജാതയായിരുന്നു. ജാദുവിന്റെ ഇളയ സഹോദരൻ അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ദൻ ഗോപാൽ മുഖർജി പടിഞ്ഞാറ് എഴുത്തുകാരനും സാംസ്കാരിക പണ്ഡിതനുമായി പ്രശസ്തനാകുകയും ചെയ്തു. കൊൽക്കത്തയിലെ ഡഫ് സ്കൂളിലെ ഉയർന്ന ക്ലാസ് വിദ്യാർത്ഥിയെന്ന നിലയിൽ, ജാദു തന്റെ അദ്ധ്യാപകരിലൊരാളിൽ നിന്ന് ദേശസ്നേഹത്തെക്കുറിച്ച് പഠിച്ചു. 1905-ൽ കൊൽക്കത്ത അനുശീലൻ പാർട്ടിയിൽ അംഗമായി. അന്ന് വിഭജനത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ, ഭൗതിക സംസ്കാരത്താൽ ആകർഷിക്കപ്പെട്ടു. റോയൽ ബംഗാൾ കടുവയുമായുള്ള ബാഘ ജതിൻ ഒറ്റയ്ക്കു നടത്തിയ യുദ്ധം 1906-ൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പുളകം കൊള്ളിച്ചിരുന്നു എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 1908-ൽ എഫ്.എ. പരീക്ഷയ്ക്ക് ശേഷം ജാദു കൊൽക്കത്ത മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. വർദ്ധിച്ചുവരുന്ന ദേശസ്‌നേഹത്തിന്റെ വേലിയേറ്റവും അവയെ അടിച്ചമർത്താനുള്ള സർക്കാർ നടപടികളും നിരീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ജാദു മാറിനിൽക്കാൻ ഇഷ്ടപ്പെട്ടു. രണ്ട് ഉറ്റസുഹൃത്തുക്കളിൽ മാത്രം ഒതുങ്ങി.. [1]

ഒന്നാം ലോകമഹായുദ്ധം[തിരുത്തുക]

നിരാഹാര നേതാവ് വീട്ടിലേക്ക് വരുന്നു[തിരുത്തുക]

അവലംബം[തിരുത്തുക]

  1. biplabi jiban'er smriti, by Jadugopal Mukherjee, Calcutta, 1982 (2nd edition)
"https://ml.wikipedia.org/w/index.php?title=ജാദുഗോപാൽ_മുഖർജി&oldid=3337983" എന്ന താളിൽനിന്ന് ശേഖരിച്ചത്