ഖയാൽ
ദൃശ്യരൂപം
| ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം | |
|---|---|
| Concepts | |
| Shruti · Swara · Alankar · രാഗം | |
| Tala · ഘരാന · Thaat | |
| Instruments | |
| Indian musical instruments | |
| Genres | |
| Dhrupad · Dhamar · ഖയാൽ · Tarana | |
| Thumri · Dadra · Qawwali · ഗസൽ | |
| ഥാട്ടുകൾ | |
| Bilaval · Khamaj · Kafi · Asavari · Bhairav | |
| Bhairavi · Todi · Purvi · Marwa · Kalyan |
ഖയാൽ അഥവാ ഖ്യാൽ എന്നത് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തിൽ പ്രദർശിപ്പിക്കുകയാണ് കലാകാരൻ ചെയ്യുക. ഇത് തബല വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി ഹാർമോണിയം, സാരംഗി, വയലിൻ , ദിൽറുബ എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാൽ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാൽ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാൽ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാൽ ദൈർഘ്യം കൂടിയതും ഛോട്ടാ ഖയാൽ ദൈർഘ്യം കുറഞ്ഞതുമായിരിക്കും. രാഗാലാപനത്തിന് ഖയാലിൽ പ്രാധാന്യം കുറവാണ്.