ഗായത്രി (ചിത്രകാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗായത്രി (വിവക്ഷകൾ) എന്ന താൾ കാണുക. ഗായത്രി (വിവക്ഷകൾ)
ഗായത്രി
ഗായത്രി
ഗായത്രി
തൂലികാ നാമംഗായത്രി ആർട്ടിസ്റ്റ്‌
തൊഴിൽചിത്രകാരൻ,
നോവലിസ്റ്റ് ,
എഴുത്തുകാരൻ,
ദേശീയത ഇന്ത്യ

ചിത്രകാരനും എഴുത്തുകാരനുമാണ് ഗായത്രി. കാർട്ടൂണിസ്റ്റായും ഇല്ലസ്‌ട്രേറ്ററായും സിനിമയിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നാടകരചയിതാവും സംവിധായകനും കൂടിയാണ്.[1]

ജീവിതരേഖ[തിരുത്തുക]

1958 ൽ ഗുരുവായൂരിലാണ് ജനനം. ഗുരുവായൂരിലെ ആദ്യകാല ഗ്രന്ഥശാലയായിരുന്ന മുന്നണി വായനശാലയിൽ കയ്യെഴുത്തു മാസിക തയ്യാറാക്കി പ്രസിദ്ധീകരിച്ചാണ് സാംസ്‌കാരിക രംഗത്തേക്ക് കടന്നുവരുന്നത്. കോവിലൻ, പൂതൂർ ഉണ്ണികൃഷ്ണൻ, കെ.വി.രാമകൃഷ്ണൻ, ജി.എൻ. പിളള തുടങ്ങിയവരുമായുള്ള സൗഹൃദം എഴുത്തിലേക്കും കലാപ്രവർത്തനങ്ങളിലേക്കുമെത്തുന്നതിന് കാരണമായി.

പ്രവർത്തനങ്ങൾ[തിരുത്തുക]

ചെറുപ്പം മുതൽ ചിത്രരചനയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഫൈൻ ആർട്ട് അക്കാദമിക പശ്ചാത്തലമില്ലാതെ തന്നെ ചിത്രകലയിലേക്ക് വന്നു. ക്ലേശകരമായ സാമ്പത്തിക-സാമൂഹ്യ സാഹചര്യമായിരുന്നപ്പോഴും ചിത്രകല ഗൗരവത്തോടെ പിന്തുടർന്നു. അമ്മ എന്ന തലക്കെട്ടുള്ള ചിത്രത്തിന്, പതിനെട്ടാം വയസിൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചു.

ഇന്ത്യക്കകത്തും വിദേശത്തുമുള്ള നിരവധി ഗ്യാലറികളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രകല പഠിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലുള്ള ആർട്ട് കലക്ടർമാരുടെ ശേഖരത്തിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി ഓൺലൈൻ പ്രദർശനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു.[2] 2017ൽ മാപ്പ് ഓഫ് ദ മാർജിനലൈസ്ഡ് എന്ന ചിത്രത്തിന് ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരും അവരുടെ സ്വപ്‌നങ്ങളുമാണ് ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങൾ. ഗ്രാമ്യജീവിതവും, വേദനകളും ഫാന്റസിയും നിറഞ്ഞ കർഷകദമ്പതിമാരുടെ പ്രണയവും, മനുഷ്യരുടെ സർറിയൽ കൽപ്പനകളും, കുട്ടികളുടെ ജീവിതത്തിലെ നൈർമല്യവുമെല്ലാം ചിത്രങ്ങൾക്ക് വിഷയമാക്കാറുണ്ട് സമകാലികങ്ങളിൽ കഥയ്ക്കും കവിതകൾക്കും ഇല്ലസ്‌ട്രേറ്റ് ചെയ്യാറുമുണ്ട്. കാർട്ടുണുകൾ വരക്കാറുണ്ട്. 1989 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാർട്ടൂൺ സീരീസും വരച്ചിട്ടുണ്ട്.[3]

പുസ്തകങ്ങൾ[തിരുത്തുക]

മാതൃഭൂമി ബുക്ക്‌സ്, മൾബറി, കറന്റ് ബുക്ക്‌സ്, കേരള സാഹിത്യ അക്കാദമി, ഗ്രീൻ ബുക്‌സ്, പൂർണ പബ്ലിക്കേഷൻസ്, പ്രഭാത് ബുക്ക് ഹൗസ് തുടങ്ങി വിവിധ പ്രസാധകർ പ്രസിദ്ധീകരിച്ച പത്തിലധികം പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'അനാസക്തിയുടെ ഹിരണ്യതീരങ്ങൾ' എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിന് 1996ൽ കേരളസാഹിത്യ അക്കാദമി കുറ്റിപ്പുഴ അവാർഡ് ലഭിച്ചു. 2018ൽ ആദ്യത്തെ നോവൽ 'പരേതരുടെ തെരുക്കൂത്ത്' ഗ്രീൻബുക്‌സ് പുറത്തിറക്കിയിരുന്നു.[4]

പഠനങ്ങൾ[തിരുത്തുക]

  • മിത്തും ചിത്രകലയും, പൂർണ പബ്ലിക്കേഷൻസ്[5]
  • അനാസക്തിയുടെ ഹിരണ്യതീരങ്ങൾ, കറന്റ് ബുക്‌സ് [6]
  • വർണാശ്മങ്ങളുടെ ബലിചിന്തുകൾ, മൾബറി
  • വരയുടെ ജരാനരകൾ, മാതൃഭൂമി ബുക്‌സ്[7]
  • കലയും നാഗരികതയും, കേരള സാഹിത്യ അക്കാദമി[8]
  • ക്ഷോഭത്തിന്റെ വർണസ്തവങ്ങൾ, പൂർണ പബ്ലിക്കേഷൻസ്
  • കുട്ടികൾ വരക്കുമ്പോൾ, പ്രഭാത് ബുക്ക്ഹൗസ്
  • ലോഹിതദാസിന്റെ ഭൂതക്കണ്ണാടി, പ്രിയദർശിനി

നോവൽ[തിരുത്തുക]

  • പരേതരുടെ തെരുക്കൂത്ത്, ഗ്രീൻബുക്‌സ്[9]

നാടകം, സിനിമ[തിരുത്തുക]

നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇടശ്ശേരി, എം. ഗോവിന്ദൻ, കടമ്മനിട്ട എന്നിവരുടെ കവിതകൾ നാടകമാക്കിയിട്ടുണ്ട്. പൊന്നാനിയിൽ 1984 ൽ എം. ഗോവിന്ദന്റെ കവിതകൾക്ക് ദൃശ്യാവിഷ്‌ക്കാരം നൽകി വേദിയിൽ അവതരിപ്പിച്ചു. ആകാശവാണിയിൽ  നാടകങ്ങളും ദൃശ്യകലയെ പറ്റിയുള്ള പ്രഭാഷണങ്ങളും അവതരിപ്പിക്കാറുണ്ട്. സിനിമയിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ചെറുസിനിമകളുടെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

കലാപ്രദർശനങ്ങൾ[തിരുത്തുക]

തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി അനേകം ഏകാംഗ പ്രദർശനങ്ങൾ നടത്തുകയും ചെന്നൈ, പഞ്ചാബ്, റായ്പൂർ, നാഗ്പൂർ, ബാംഗ്ലൂർ, ജയ്പൂർ, സ്വിറ്റ്‌സർലാന്റ്, ഇന്തൊനേഷ്യ എന്നിവിടങ്ങളിൽ ഗ്രൂപ്പ് പ്രദർശനങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.[10]

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമി അവാർഡ് - 1976
  • നാഷണൽ മഹാകോശൽ കലാ പരിഷദ് അവാർഡ്, മധ്യപ്രദേശ് - 1986
  • ലാന്റ്‌സ്‌മെൻ അവാർഡ്, സ്വിറ്റ്‌സർലാന്റ് - 1986
  • പഞ്ചാബ് ബ്ലഡ് ബാങ്ക് സോസൈറ്റി അവാർഡ് - 1987
  • കേരള സാഹിത്യ അക്കാദമി അവാർഡ് - 1996
  • ഖസാക്ക് അവാർഡ് - 1996
  • ശിൽപ്പശ്രീ എൻഎസ്എസ് അവാർഡ് - 1997
  • സാണ്ടർ കെ തോമസ് അവാർഡ് - 2015
  • കേരള ലളിതകലാ അക്കാദമി പ്രത്യേക പുരസ്‌കാരം - 2017[11]

അവലംബം[തിരുത്തുക]

  1. "Gayatri". Retrieved 2021-09-19.
  2. "ഗായത്രി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്‌" (in ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2021-09-19.
  3. "Ramachandran Alias Gayatri Artist Machingal" (in ഇംഗ്ലീഷ്). Retrieved 2021-09-19.
  4. "ചരിത്രം പറയാൻവിട്ടുപോയ മനുഷ്യരെ കുറിച്ചൊരു നോവൽ • Suprabhaatham". Retrieved 2021-09-19.
  5. "മിത്തും ചിത്രകലയും". Archived from the original on 2021-09-20. Retrieved 2021-09-19.
  6. "---::: KERALA SAHITYA AKADEMI :::---". Retrieved 2021-09-19.
  7. "വരയുടെ ജരാനരകൾ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-19.
  8. ഗായത്രി; Gayatri (2009). കലയും നാഗരികതയും. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 978-81-7690-194-9.
  9. "പരേതരുടെ തെരുക്കൂത്ത് - ഗായത്രിയുടെ മാന്ത്രിക നോവൽ" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-02-11. Retrieved 2021-09-19.
  10. "ദേശീയ പുസ്തകോത്സവം - എഴുത്തരങ്ങ് സാംസ്‌കാരികോത്സവം" (PDF). {{cite journal}}: Cite journal requires |journal= (help)
  11. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശിൽപ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു | Kerala Lalithakala Akademi". Retrieved 2021-09-19.
"https://ml.wikipedia.org/w/index.php?title=ഗായത്രി_(ചിത്രകാരൻ)&oldid=3803805" എന്ന താളിൽനിന്ന് ശേഖരിച്ചത്