ഷെൽവിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൾബറി പബ്ലിക്കേഷൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഷെൽവിരാജ്
ജനനം1960
മരണം2003 ഓഗസ്റ്റ് 21
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കഥാകാരൻ, നോവലിസ്റ്റ്, മൾബറി പബ്ലിക്കേഷൻസിന്റെ ഉടമ

മലയാളത്തിലെ കവിയും കഥാകാരനും നോവലിസ്റ്റും മൾബറി പബ്ലിക്കേഷൻസിന്റെ ഉടമയുമായിരുന്നു ഷെൽവി എന്നറിയപ്പെട്ടിരുന്ന ഷെൽവി രാജ് (1960 - ഓഗസ്റ്റ് 21, 2003[1]).

ജീവിതരേഖ[തിരുത്തുക]

1960-ൽ ഗുരുവായൂരിനടുത്തെ ഒരുമനയൂരിൽ ദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ഷെൽവി ജനിച്ചു. ഒരുമനയൂർ, പാവറട്ടി, പാലക്കാട്‌ എന്നിവിടങ്ങിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സാഹിത്യതല്പരനായിരുന്ന ഷെൽവി കേരള സംസ്ക്കാരം എന്ന കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.[2] ആദ്യ കവിത പ്രേരണയിൽ പ്രസിദ്ധീകരിച്ചു.

മൾബെറി പബ്ലിക്കേഷൻസ് തുടങ്ങാൻ സഹകരിച്ച ഡെയ്സി എന്ന സുഹൃത്തിനെ ഷെൽവി വിവാഹം കഴിച്ചു. ഒരു മകളുണ്ട്. 2003 ഓഗസ്റ്റ് 21-ന് ഷെൽവി മരണപ്പെട്ടു.[1]

പ്രസാധന രംഗത്ത്[തിരുത്തുക]

1985ൽ ശിഖ എന്ന പേരിൽ ഗുരുവായൂർ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി. 1985-ലാണ് കോഴിക്കോട് ആസ്ഥാനമായി ഷെൽവി മൾബെറി പബ്ലിക്കേഷൻസ് തുടങ്ങിയത്.[1] ഷെൽവിക്ക് കേരളത്തിൽ വിലാസമുണ്ടാക്കിയ പ്രസിദ്ധീകരണസ്ഥാപനം ഇതായിരുന്നു. ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച മൾബെറി പബ്ലിക്കേഷൻസ് ഉന്നതനിലവാരം പുലർത്തുന്ന ഒട്ടേറെ മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[3] . വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ സമ്പ്രദായത്തിലൂടെയും വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി മുൻകൈയെടുത്തു. മൾബറി പബ്ലിക്കേഷൻ International Darsana Award for high quality of production മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മൾബറി പബ്ലിക്കേഷൻസിന് ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും ലഭിച്ചിട്ടുണ്ട് ഷെൽവിയുടെ മരണാനന്തരം മൾബറിയുടെ പ്രവർത്തനം നിലച്ചു.

കൃതികൾ[തിരുത്തുക]

കവിതാസമാഹാരം[തിരുത്തുക]

  • നൊസ്റ്റാൾജിയ (1994)
  • അലൗകികം (1998)

എഡിറ്റർ[തിരുത്തുക]

  • ഭൂമിയുടെ മനസ്സിൽ
  • ഓർമ്മ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "മൾബറി ബുക്സ് ഉടമ അന്തരിച്ചു". ഓഗസ്റ്റ് 21, 2003. Retrieved 2009-08-02.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഷെൽവി". dcbookstore. Archived from the original on 2008-03-05. Retrieved 2009-08-02.
  3. "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷെൽവിരാജ്&oldid=3808858" എന്ന താളിൽനിന്ന് ശേഖരിച്ചത്