കർക്കടകക്കഞ്ഞി
ആരോഗ്യസംരക്ഷണത്തിനുവേണ്ടി കർക്കടകമാസത്തിൽ സേവിക്കുന്ന ഒരു ആയുർവേദ ഔഷധക്കൂട്ടാണ് കർക്കടകക്കഞ്ഞി. ആയുർവേദ ചികിത്സയുടെ പ്രധാന വിഭാഗമാണ്.
പ്രാധാന്യം
[തിരുത്തുക]കർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ് ആയുർവേദമതം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ദഹനശേഷി വളരെ കുറവായിരിക്കും. ആയുർവേദത്തിൽ മന്ദാഗ്നി, വിഷമാഗ്നി എന്നിങ്ങനെ വിവരിച്ചിട്ടുള്ള ഈ അവസ്ഥയിൽ മനുഷ്യശരീരം പല രോഗങ്ങൾക്കും കീഴടങ്ങാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുംതോറും ഈ വിഷമതകളുടെ ശല്യം സഹിക്കവയ്യാതാകും. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള പരിഹാരമാർഗ്ഗമായാണ് ആയുർവേദാചാര്യന്മാർ കർക്കടകക്കഞ്ഞി നിർദ്ദേശിച്ചിട്ടുള്ളത്.
ഔഷധക്കൂട്ട്
[തിരുത്തുക]പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധക്കൂട്ട് ആണ് കർക്കടകക്കഞ്ഞിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ താഴെ നൽകിയിരിക്കുന്നു.
- മല്ലി
- വിഴാലരി
- ചൃപുന്നയരി
- കുടകപ്പാലയരി
- കർകോകിലരി
- ജീരകം
- പെരുംജീരകം
- അയമോദകം
- ഉലുവ
- ആശാലി
- പുത്തരിച്ചുണ്ടവേര്
- വരട്ടുമഞ്ഞൾ
- കടുക്
- ചുക്ക്
- ശതകുപ്പ
- നറുനീണ്ടിക്കിഴങ്ങ്
- കരിംജീരകം
- ഏലം
- തക്കോലം
- കറയാമ്പൂ
- ജാതിക്ക
സമയക്രമം
[തിരുത്തുക]അതിരാവിലെ ഒഴിഞ്ഞ വയറ്റിലോ രാത്രി അത്താഴമായോ കർക്കടകക്കഞ്ഞി സേവിക്കാവുന്നതാണ്. സാധ്യമെങ്കിൽ രണ്ടുനേരവും കഴിക്കാം. ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം. ഏഴ് ദിവസങ്ങളുടെ ക്രമത്തിൽ 28 ദിവസം വരെ ഇതു തുടരാവുന്നതാണ്.
അവലംബം
[തിരുത്തുക]- http://mymanorama.manoramaonline.com/advt/doctoronline/karkkidakom/post_reply_view.asp Archived 2008-09-18 at the Wayback Machine