കെ.വി. ഈശ്വരവാരിയർ
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() | ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും, മലയാളത്തിലെ സാഹിത്യകാരനുമായിരുന്നു പ്രൊഫസ്സർ കെ.വി. ഈശ്വരവാരിയർ. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം എന്നിവയിലും സജീവമായി പങ്കെടുത്തിരുന്നു.[1]
ജീവിതരേഖ[തിരുത്തുക]
പാലക്കാട് ജില്ലയിലെ കാട്ടുകുളത്ത് പുത്തൻ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും ഉക്കണ്ടു വാര്യരുടെയും മകനായി 1917 മാർച്ച് 15ന് ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനി[2], കവി, സാമൂഹ്യ പ്രവർത്തകൻ, മലയാളം പ്രൊഫസർ, തുടങ്ങി ബഹുമുഖപ്രതിഭ. കോഴിക്കോട് ദേവഗിരി കോളേജ് അദ്ധ്യാപകൻ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[2] 'സഞ്ചാരി' എന്ന തൂലികാനാമത്തിൽ അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.[3] തൊണ്ണൂറിയാറാം വയസ്സിൽ ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറയിൽ വെച്ച് 2012 മാർച്ച് 12ന് ഈശ്വരവാരിയർ അന്തരിച്ചു.
വിദ്യാഭ്യാസം[തിരുത്തുക]
വളരെ ബുദ്ധിമുട്ടി സ്‌കൂൾ പഠനം മുഴുവനാക്കി. സംസ്കൃത വിദ്വാൻ (1938), മലയാളം വിദ്വാൻ (1940) ബിരുദങ്ങൾ നേടി. എം.എ. പാസ്സായി മദിരാശിയിൽ പ്രൊഫസർ ചേലനാട്ടു അച്യുതമേനോന്റെ കീഴിൽ ഗവേഷണം. വിഷയം: ഉണ്ണായി വാര്യരും നളചരിതവും.
ആദ്യ കാലത്ത് പുറനാട്ടുകാര ശ്രീരാമകൃഷ്ണ ആശ്രമം സ്‌കൂൾ അടക്കം പലയിടത്തും സ്‌കൂൾ ടീച്ചർ ആയി ജോലി നോക്കി.
ഡിസ്ക്രിസ്ട ബോർഡ് ഇലെക്ഷൻ[തിരുത്തുക]
പത്തിരിപ്പാല സ്‌കൂളിൽ ടീച്ചർ ആയിരിക്കുമ്പോൾ ജോലി രാജി വെച്ചു ഇലക്ഷന് നിന്നു. പി.ടി.ഭാസ്കരപ്പണിക്കരായിരുന്നു എതിർ സ്ഥാനാർഥി. ഡിസ്ക്ട്രിസിററ ബോർഡ് എലെക്ഷനിൽ പരാജയപ്പെട്ടു. വിജയിച്ച പി.ടി. ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ക്ട്രിസിറ്റ ബോർഡ് പ്രസിഡന്റായി.
സാഹിത്യപ്രവർത്തനം[തിരുത്തുക]
ക്വീററിന്ത്യ സമരത്തിൽ പങ്കെടുത്തു ഒളിവിൽ പോയി. പോലീസ് പിടിച്ചപ്പോൾ വിയ്യൂർ ജയിലിൽ തടവുകാരനായി.
ദേവഗിരി കോളേജ്[തിരുത്തുക]
അണ്ണാമല സർവ്വകലാശാലയിലും കോഴിക്കോട്ടു ദേവഗിരി കോളേജിലും പ്രൊഫസർ.
സാഹിത്യപ്രവർത്തനം[തിരുത്തുക]
മദിരാശിയിൽ നിന്നും സി.ആർ. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിൽ സഞ്ചാരിയുടെ കഥകൾ എന്ന പേരിൽ എഴുതിയിരുന്നു. അവ 1950 ൽ കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ജനത പ്രസ് പുസ്തകമാക്കി.[4] കലാകൌതുകം (1941), കൺമണികൾ (1970), സാക്ഷാത്കാരം (1971), ഭാവനാഞ്ജലി (1970), മാണിക്യക്കല്ലുകൾ എന്നിവയാണ് മറ്റ് കൃതികൾ.[3][5]
അവാർഡുകൾ[തിരുത്തുക]
- കവിതക്ക് കൃഷ്ണഗീതി പുരസ്കാരം (2002)
- വൈദിക വൈജ്ഞാനിക സാഹിത്യശാഖകൾക്ക് വാചസ്പതിപുരസ്കാരം
- സാമൂഹ്യ സേവനത്തിന് ചെററുർ ശങ്കരൻ നായർ സ്മാരക പുരസ്കാരം (2005)
അവലംബം[തിരുത്തുക]
- ↑ "സ്വാതന്ത്ര്യ സമരസേനാനി പ്രൊഫ. കെ.വി. ഈശ്വരവാര്യർ അന്തരിച്ചു". ശേഖരിച്ചത് 2020-11-09.
- ↑ 2.0 2.1 "Mathrubhumi - Print". ശേഖരിച്ചത് 2020-11-09.
- ↑ 3.0 3.1 admin (2017-10-14). "ഈശ്വരവാരിയർ. കെ.വി" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-09.
- ↑ "സഞ്ചാരിയുടെ കഥകൾ". ശേഖരിച്ചത് 2020-11-09.
- ↑ "Grandham". ശേഖരിച്ചത് 2020-11-09.
എസ്. രാജേന്ദു (എഡി.) ജീവിതം എൻറെ ബോധിവൃക്ഷം, വള്ളുവനാടൻ ദേശചരിത്രവും സ്വാതന്ത്ര്യ സമര ചരിത്രവും, ചെർപ്പുളശ്ശേരി, 2009
സഞ്ചാരിയുടെ കഥകൾ, മദിരാശി, 1941