ഉണ്ണിക്കൃഷ്ണൻ പുതൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണിക്കൃഷ്ണൻ പുതൂർ
Unnikrishnan Puthoor.jpg
ഉണ്ണിക്കൃഷ്ണൻ പുതൂർ
ജനനം(1933-07-20)ജൂലൈ 20, 1933
ഏങ്ങണ്ടിയൂർ, മലബാർ, ബ്രിട്ടിഷ് ഇൻഡ്യ (ഇപ്പോൾ തൃശ്ശൂർ ജില്ല, കേരളം)
മരണം2014 ഏപ്രിൽ 02
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)തങ്കമണിഅമ്മ
കുട്ടികൾഷാജു
ബിജു

മലയാളത്തിലെ ഒരു എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ പുതൂർ. (20 ജൂലൈ 1933 - 2 ഏപ്രിൽ 2014).[1] അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

1933-ൽ പൊന്നാനി താലൂക്കിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ തൃശ്ശൂർ ജില്ല) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. ഗുരുവായൂരിലാണ് വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. 1955-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി ജയിച്ചു. 1950-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു..[2] പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. 1957-ൽ ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1987-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു.

2014 ഏപ്രിൽ 2-ന് തന്റെ 81-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചാവക്കാട് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ വെച്ച് പുതൂർ അന്തരിച്ചു.[3][4] അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗുരുവായൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തങ്കമണിയമ്മയാണ് ഭാര്യ. ഷാജു, ബിജു എന്നീ രണ്ട് മക്കളുണ്ട്.

കൃതികൾ[തിരുത്തുക]

  • കംസൻ
  • കാഴ്ചകൾക്കപ്പുറം
  • മൃത്യുയാത്ര
  • ഗുരുവായൂരപ്പന്റെ തുളസിമാല
  • ബലിക്കല്ല്
  • ആത്മവിഭൂതി
  • നാഴികമണി
  • ഗജരാജൻ ഗുരുവായൂർ കേശവൻ
  • അമൃതമഥനം
  • ആനപ്പക
  • മനസ്സേ ശാന്തമാകൂ
  • മറക്കാനും പൊറുക്കാനും
  • ധർമചക്രം
  • ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
  • ജലസമാധി
  • ആട്ടുകട്ടിൽ
  • പാവക്കിനാവ്
  • വേദനകളും സ്വപ്നങ്ങളും
  • നിദ്രാവിഹീനങ്ങളായ രാവുകൾ
  • ഡൈലൻ തോമസിന്റെ ഗാനം
  • സുന്ദരി ചെറ്യേമ്മ
  • നക്ഷത്രക്കുഞ്ഞ്
  • ഗോപുരവെളിച്ചം
  • മകന്റെ ഭാഗ്യം
  • എന്റെ നൂറ്റൊന്നു കഥകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി അവാർഡ് 1968 - ബലിക്കല്ല് എന്ന കൃതിക്ക്
  • ജി. സ്മാരക അവാർഡ് - നാഴികമണിക്ക് (ആത്മോപഖ്യാന നോവൽ)
  • പത്മപ്രഭാ പുരസ്കാരം (1996) - എന്റെ നൂറ്റൊന്നു കഥകൾ എന്ന പ്രഥമ കഥാസമാഹാരത്തിന്.

അധികാരങ്ങൾ[തിരുത്തുക]

  • ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം
  • ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റ് വകുപ്പ് മേധാവി
  • കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം
  • കേരള സാഹിത്യ അക്കാദമി നിർവാഹക കൗൺസിൽ അംഗം
  • കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം
  • സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് പ്രസിഡന്റ്
  • ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാപിധസമിതി അംഗം [5]

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. പുറം. 43. ISBN 81-7690-042-7.
  2. "ചെറുകഥയ്ക്ക് 120 വയസ്സ്; പുതൂർ കഥകൾ 700". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഏപ്രിൽ 2014.
  3. http://www.indiavisiontv.com/2014/04/02/320886.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു". മൂലതാളിൽ നിന്നും 2014-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-02.
  5. http://www.marunadanmalayali.com/index.php?page=newsDetail&id=35357
"https://ml.wikipedia.org/w/index.php?title=ഉണ്ണിക്കൃഷ്ണൻ_പുതൂർ&oldid=3625497" എന്ന താളിൽനിന്ന് ശേഖരിച്ചത്