പാലക്കാട് വിക്റ്റോറിയ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാലക്കാട് വിക്ടോറിയ കോളെജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Government Victoria College, Palakkad
Govt Victoria College Palakkad Campus IMG 20190106 103618.jpg
ആദർശസൂക്തംLabunter et imputatur
തരംGovernment College
സ്ഥാപിതം1888
സ്ഥലംPalakkad
10°47′04″N 76°39′07″E / 10.7844°N 76.6520°E / 10.7844; 76.6520Coordinates: 10°47′04″N 76°39′07″E / 10.7844°N 76.6520°E / 10.7844; 76.6520
ക്യാമ്പസ്Urban, 25 Acres
ഭാഷEnglish
അഫിലിയേഷനുകൾUniversity of Calicut
വെബ്‌സൈറ്റ്http://www.victoriacollege.in/

കേരളത്തിലെ മലബാർ മേഖലയിലെ ഏറ്റവും പുരാതനമായ കലാലയങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിലെ ഗവണ്മെന്റ് വിക്റ്റോറിയ കോളേജ്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ ശാസ്ത്രം, കല (ആർട്ട്‌സ്), വാണിജ്യം (കൊമേഴ്സ്) എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഉണ്ട്.

കലാലയത്തിന്റെ ചരിത്രം[തിരുത്തുക]

പാലക്കാട് വിക്റ്റോറിയ കോളേജ്
Foundation_Stone of GVC

ഈ കലാലയം 1866-ൽ ഒരു റേറ്റ് വിദ്യാലയം ആയി ആണ് ആരംഭിച്ചത്. അന്നത്തെ പ്രാദേശിക ഭരണകൂടം ചുമത്തിയിരുന്ന വിദ്യാഭ്യാസ റേറ്റ് അഥവാ വിദ്യാഭ്യാസ നികുതിയെ ആശ്രയിച്ചായിരുന്നു ഈ കലാലയം നിലനിന്നിരുന്നത്. 1871-ൽ തദ്ദേശീയ ഫണ്ട് നിയമം നിലവിൽ വന്നു. വിദ്യാഭ്യാസ റേറ്റുകൾ നിരോധിക്കുകയും സ്കൂളിന്റെ ഭരണം ഒരു തദ്ദേശീയ ഫണ്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. 1877-ൽ ഈ വിദ്യാലയം ഒരു സർക്കാർ ഹൈസ്കൂൾ ആയി മാറി. 1884-ൽ സർക്കാർ ഈ വിദ്യാലയത്തിന്റെ ഭരണം മുനിസിപ്പൽ കൌൺസിലിനു കൈമാറി. സർക്കാർ ആയിരുന്നു സ്കൂളിന്റെ ചെലവുകൾ നടത്തിയത്. 1888-ൽ ഈ വിദ്യാലയത്തെ ഒരു രണ്ടാം ഗ്രേഡ് കലാലയം ആക്കി ഉയർത്തി മദ്രാസ് സർവ്വകലാശാലയുടെ നടത്തിപ്പിൻ കീഴിലാക്കി. ഭരണം മുനിസിപ്പൽ കൌൺസിലിനും കലാലയ ശാഖയുടെ ചെലവുനടത്തിപ്പ് സർക്കാരിനും തന്നെയായിരുന്നു. 1894 മുതൽ മുനിസിപ്പൽ കൌൺസിൽ കലാലയത്തിന്റെ നടത്തിപ്പ് ശമ്പള-ഗ്രാന്റ് സമ്പ്രദായത്തിൽ ആക്കി. 1905-ൽ സർക്കാർ ഈ കലാലയത്തിനെ ഒരു സ്വാശ്രയ കലാലയം ആയി പ്രഖ്യാപിക്കുകയും ശമ്പള-ഗ്രാന്റ് നിർത്തലാക്കുകയും ചെയ്തു.

1913-ൽ താ‍മസ സൗകര്യങ്ങളോടുകൂടിയ 100 വിദ്യാർത്ഥികൾക്ക് താമസിക്കാവുന്ന ഒരു ഹോസ്റ്റൽ നിലവിൽ വന്നു. 1917-ൽ പാലക്കാട് മുനിസിപ്പൽ കൌൺസിൽ ഈ കലാ‍ലയം സർക്കാർ ഏറ്റെടുക്കണം എന്ന് ഐകകണ്ഠമായി പ്രമേയം പാസാക്കി. ഇത് അനുസരിച്ച് മദ്രാസ് പ്രസിഡൻസി സർക്കാർ കലാലയ നടത്തിപ്പ് 1919-ൽ ഏറ്റെടുത്തു. 1925-ൽ ഈ കലാലയം ഒന്നാം ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടു. ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങൾ ഐച്ഛിക വിഷയങ്ങളായി ബിരുദ ക്ലാസുകൾക്ക് പഠിപ്പ് തുടങ്ങി. ഇതേ വർഷം തന്നെ ഫോർത്ത് ഫോറത്തിനു താഴെയുള്ള എല്ലാ ക്ലാസുകളും പാലക്കാട് മുനിസിപ്പൽ കൌൺസിലിന്റെ നിയന്ത്രണത്തിലാക്കി. 1933-ൽ ഹൈസ്കൂൾ ക്ലാസുകളും മുനിസിപ്പൽ കൌൺസിലിന്റെ നടത്തിപ്പിലേക്ക് മാറ്റി. 1939-ൽ ഈ കലാലയത്തിൽ ഗണിതം, ഭൌതീകശാസ്ത്രം, രസതന്ത്രം എന്നിവ ബിരുദത്തിന് പ്രധാന വിഷയങ്ങൾ ആയും ജീവശാസ്ത്രം, ഇലക്ട്രിക്കൽ എഞ്ജിനിയറിംഗ് എന്നിവ ഐശ്ച്ഛിക വിഷയങ്ങളായും പഠിപ്പിക്കുവാൻ ഉള്ള അനുമതി കലാലയത്തിനു ലഭിച്ചു. 1944-ൽ ബിരുദത്തിന് സാമ്പത്തികശാസ്ത്രവും എല്ലാ ക്ലാസുകളിലും രണ്ടാമത്തെ ഭാഷയായി ഹിന്ദിയും അവതരിപ്പിച്ചു. 1945-ൽ ഭുമിശാസ്ത്രം ഇന്റർമീഡിയറ്റിന് ഒരു ഐച്ഛിക വിഷയം ആയി അവതരിപ്പിച്ചു. 1947-ൽ ഗ്രൂപ്പ് അഞ്ച് മലയാളം ബിരുദത്തിന് അവതരിപ്പിച്ചു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചതിനു പിന്നാലെ ഈ കലാലയം 1957-ൽ കേരള സർവ്വകലാശാലയുടെ കീഴിൽ വന്നു. ഫെബ്രുവരി 1968-ൽ ഈ കലാലയം അതിന്റെ ശതാബ്ദി കേമമായി ആഘോഷിച്ചു. (റേറ്റ് സ്കൂൾ ആരംഭിച്ചതിന്റെ ശതാബ്ദി). വീണ്ടും 1989-ൽ ശതാബ്ദി ആഘോഷങ്ങൾ (കലാലയ രൂപവത്കരണത്തിന്റെ ശതാബ്ദി) നടന്നു. ഇന്ന് ഈ കലാലയം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ്. കേരള സർക്കാർ ഈ കലാലയത്തിനെ ഒരു സെന്റർ ഓഫ് എക്സലൻസ് (മേന്മയുടെ കേന്ദ്രം) ആയി അംഗീകരിച്ചിരിക്കുന്നു.

ഈ കലാലയത്തിലെ വിക്ടോറിയ വിഷൻ എന്ന കലാസംഘടന കാമ്പസ് ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നു. എൻ.സി.സി 27-കെ ബറ്റാലിയനും ഈ കലാലയത്തിൽ ഉണ്ട്.

മുദ്രാവാക്യം[തിരുത്തുക]

ഈ കലാലയത്തിന്റെ മുഖവാക്യം (മുദ്രാവാക്യം) ലത്തീൻ ഭാഷയിലെ Labuntur et imputantur എന്ന വാക്യം ആണ്. ഇതിന്റെ വിവർത്തനം 'വഴുതിപ്പോവുന്ന ഓരോ നിമിഷവും നിങ്ങളുടെ കണക്കുപുസ്തകത്തിൽ ചേർക്കപ്പെടുന്നു' (They [the hours] slip away and are laid to our account) എന്നാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ[തിരുത്തുക]

നൂറിലേറെ വർഷം പഴക്കമുള്ള ഈ കലാലയത്തിൽ പല സാമൂഹിക സാംസ്കാരിക നായകന്മാരും വിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില പ്രധാന പൂർവ്വ വിദ്യാർത്ഥികൾ:

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]