മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലബാർ ജില്ലയിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു തദ്ദേശഭരണസംവിധാനമായിരുന്നു മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്. സ്വാതന്ത്ര്യാനന്തരം എല്ലാ ജില്ലകളിലും പഞ്ചായത്തുകൾ രൂപീകൃതമാവുകയും ഡിസ്ട്രിക്റ്റ് ബോർഡ് സംവിധാനം ഇല്ലാതാവുകയും ചെയ്തു.[1] മദ്രാസ് സ്റ്റേറ്റിലെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളോടുകൂടിയ ജില്ലാ ബോർഡുകളുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ ജില്ലാ ബോർഡിന്റെ കീഴിലായിരുന്നു. നിയമം, നീതിന്യായം, നികുതി എന്നീവകുപ്പുകൾ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നതിനാൽ ഡിസ്ട്രിക്റ്റ് ബോർഡിന് ഇവയിൽ അധികാരമുണ്ടായിരുന്നില്ല.[2] 1954 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി.[3]

1927-ൽ പഞ്ചായത്ത് ബോർഡ് എന്നൊരു ഭരണസംവിധാനം ഡിസ്ട്രിക്റ്റ് ബോർഡിനൊപ്പം ആരംഭിക്കുകയുണ്ടായി.[4]

ഡിസ്ട്രിക്റ്റ് ബോർഡ് ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ[തിരുത്തുക]

മദ്രാസ് സ്റ്റേറ്റിലെ മലബാർ ജില്ലയിലെ പ്രദേശങ്ങൾ ഈ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലായിരുന്നു.

ശേഷിപ്പുകൾ[തിരുത്തുക]

  • ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂൾ എന്നൊരു വിദ്യാഭ്യാസസ്ഥാപനം കൊടുവായൂർ ഗ്രാമപഞ്ചായത്തിലുണ്ട്. 1912-ൽ ഏത്തന്നൂരിൽ എൽ.പി. സ്കൂളായാണ് ഇത് പ്രവർത്തനമാരംഭിച്ചത്.[5]

അവലംബം[തിരുത്തുക]

  1. "കൊടുവായൂർ ഗ്രാമപഞ്ചായ‌ത്ത്". എ‌ൽ.എസ്.ജി. ശേഖരിച്ചത് 2013 ജൂലൈ 18. Check date values in: |accessdate= (help)
  2. "കരുവള്ളി മുഹമ്മദ് മൗലവി". പ്രബോധനം. ശേഖരിച്ചത് 2013 ജൂലൈ 18. Check date values in: |accessdate= (help)
  3. "കേരളത്തിന്റെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ". സി.പി.ഐ.എം. ശേഖരിച്ചത് 2013 ജൂലൈ 18. Check date values in: |accessdate= (help)
  4. "സാമൂഹിക സാംസ്കാരിക ചരിത്രം". ചാവക്കാട് മുനിസിപ്പാലിറ്റി. ശേഖരിച്ചത് 2013 ജൂലൈ 18. Check date values in: |accessdate= (help)
  5. "കൊടുവായൂർ ഗ്രാമപഞ്ചായത്ത് ചരിത്രം". എൽ.എസ്.ജി. ശേഖരിച്ചത് 2013 ജൂലൈ 18. Check date values in: |accessdate= (help)