ചേലനാട്ട് അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചേലനാട്ട് അച്യുതമേനോൻ
ചേലനാട്ട് അച്യുതമേനോൻ.jpg
ജനനം(1894-04-30)ഏപ്രിൽ 30, 1894
മരണംഫെബ്രുവരി 6, 1952(1952-02-06) (പ്രായം 57)
ദേശീയതFlag of India.svg ഭാരതീയൻ
മറ്റ് പേരുകൾഫോക് ലോർ പണ്ഡിതൻ

മലയാളത്തിലെ ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനുമാണ്‌ ഡോ. ചേലനാട്ട് അച്യുതമേനോൻ (1894-1952). 1938-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി. ലഭിച്ചു. ഒരു വിദേശസർ‌വ്വകലാശാലയിൽനിന്ന് മലയാളത്തെ സംബന്ധിച്ച് ആദ്യമായി ഗവേഷണം ചെയ്യുന്നത് ചേലനാട്ട് അച്യുതമേനോനാണ്‌[1].

ജീവിതരേഖ[തിരുത്തുക]

1894 ഏപ്രിൽ 30-ന്‌ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിൽ ചേലനാട്ട് മാധവിയമ്മയുടെയും പൊട്ടത്തിൽ അച്യുതമേനോന്റെയും മകനായാണ്‌ അച്യുതമേനോൻ ജനിച്ചത്. നാട്ടെഴുത്തച്ഛന്റെ കീഴിൽ അക്ഷരം അഭ്യസിച്ച ശേഷം വെള്ളിനേഴി പ്രൈമറി സ്കൂൾ, സാമൂതിരി കോളേജ് സ്കൂൾ, ഒറ്റപ്പാലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമൂതിരി കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. 1917-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജിൽ ഏ.ആർ. രാജരാജവർമ്മ, ആറ്റൂർ കൃഷ്ണപ്പിഷാരടി തുടങ്ങിയവർ അച്യുതമേനോന്റെ ഗുരുനാഥന്മാരായിരുന്നു.

തപാൽ ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു. രണ്ടു മാസം തപാൽ ഗുമസ്തനായും പിന്നീട് മദ്രാസ് ഡി.പി.ഐ. ഓഫീസിലും ജോലിചെയ്തു. 1919-ൽ കോഴിപ്പുറത്ത് നാരായണിക്കുട്ടിയമ്മയുമായായിരുന്നു അച്യുതമേനോന്റെ വിവാഹം. 1921-ൽ മദ്രാസ് ക്വീൻ മേരീസ് കോളേജിൽ അദ്ധ്യാപകനായി. മദിരാശി സർവ്വകലാശാലയിൽ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ അതിൽ മലയാളവിഭാഗം തലവനായി. മദിരാശി സർ‌വ്വകലാശാലയിൽ ദീർഘകാലം മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച അച്യുതമേനോൻ 1938-ൽ ലണ്ടനിലേക്ക് പോയി. അവിടെ ഡോ. ബാർണറ്റിന്റെ കീഴിൽ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് പി.എച്.ഡി. നേടി. മലയാളത്തിന് ഒരു വിദേശ സർവകലാശാലയിൽ നിന്ന് കിട്ടുന്ന ആദ്യ ഡോക്ടറേറ്റ്ചേലനാട്ട് അച്യുതമേനോന്റേതായിരുന്നു.[2] 1952 ഫെബ്രുവരി 6-നായിരുന്നു ചേലനാട്ട് അച്യുതമേനോന്റെ മരണം.

സാഹിത്യജീവിതം[തിരുത്തുക]

കൃതികൾ[തിരുത്തുക]

ചെറുകഥാസമാഹാരം[തിരുത്തുക]

 • ഇന്ദ്രജാലം
 • മണിമാല

നോവൽ[തിരുത്തുക]

 • കുമാരൻ
 • കോമൻ നായർ

നാടകം[തിരുത്തുക]

 • അന്നും ഇന്നും
 • തച്ചോളിച്ചന്തു
 • ബില്ലുകൊണ്ടുള്ള തല്ല്
 • വീരവിലാസം
 • വീരാങ്കണം (ഏകാങ്കസമാഹാരം)
 • പുഞ്ചിരി (ഏകാങ്കസമാഹാരം)

ബാലസാഹിത്യം[തിരുത്തുക]

 • പുരാണമഞ്ജരി
 • ശ്രീകൃഷ്ണൻ

പഠനം[തിരുത്തുക]

 • Catalogue of the Malayalam manuscripts in the India Office Library by Chelnat Achyuta Menon, 1954.[3]
 • കേരളത്തിലെ കാളീസേവ
 • എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും (Ezhuthachan and his age)
 • പ്രദക്ഷിണം

അവലംബം[തിരുത്തുക]

 1. മണ്മറഞ്ഞ സാഹിത്യനായകർ. കേരള സാഹിത്യ അക്കാദമി.
 2. http://www.keralasahityaakademi.org/sp/Writers/Profiles/ChelanatAchyuthamenon/Html/Chelanatpage.htm
 3. http://www.bl.uk/reshelp/findhelplang/malayalam/malayalamlangcols/


"https://ml.wikipedia.org/w/index.php?title=ചേലനാട്ട്_അച്യുതമേനോൻ&oldid=3348678" എന്ന താളിൽനിന്ന് ശേഖരിച്ചത്