Jump to content

എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഇ. എസ് പൊന്നാനി കോളേജ് പ്രധാന മന്ദിരം

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർ‌വകലാശാലക്ക് കീഴിലാണ്‌ ഈ കലാലയം.[1].

വിവരണം

[തിരുത്തുക]

1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവ‌ഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു.[2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

കോഴ്സുകൾ

[തിരുത്തുക]

താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ്‌ ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ്[3]

ബിരുദം

[തിരുത്തുക]
  • ബി.എ. (സാമ്പത്തികശാസ്ത്രം)
  • ബി.കോം
  • ബി.എസ്.സി (ഭൗതികശാസ്ത്രം)
  • ബി.എസ്.സി (ജിയോളജി)
  • ബി.എസ്.സി (ജന്തുശാസ്ത്രം)
  • ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
  • ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)

ബിരുദാനന്തര ബിരുദം

[തിരുത്തുക]
  • എം.എ. (സാമ്പത്തികശാസ്ത്രം)
  • എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
  • എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
  • എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
  • എം.എസ്.സി (അപ്ലൈഡ് ജിയോളജി)

പ്രമുഖ അദ്ധ്യാപകർ

[തിരുത്തുക]

ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.

  • ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
  • പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
  • പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
  • ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
  • പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
  • ഡോ. എം.എസ്. നൌഫൽ
  • കെ.ഇ.എൻ[4]

വിദ്യാർത്ഥി പ്രമുഖർ

[തിരുത്തുക]

ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.

അവലംബം

[തിരുത്തുക]
  1. കൊളേജ്സ് കേരള
  2. പൊൻവാനിയുടെ പ്രവാഹം-ടി.കെ. പൊന്നാനി,പ്രസാധകർ:എം.എസ്.എസ്. വർഷം: മെയ് 2010
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-24. Retrieved 2010-09-02.
  4. കുഞ്ഞഹമ്മദ്, കെ.ഇ.എൻ. "എ.പി. സബിതയുടേയും കെ.ഇ.എന്നിന്റെയും പ്രണയം". truecopythink.media. truecopythink. Retrieved 23 സെപ്റ്റംബർ 2020.
  5. http://ceremindia.in/staff.htm[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണി

[തിരുത്തുക]


മലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്