Jump to content

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രം
തരംപൊതുമേഖല
സ്ഥാപിതം1993
ചാൻസലർകേരള ഗവർണർ
വൈസ്-ചാൻസലർഡോ. എം.സി. ദിലീപ് കുമാർ
അദ്ധ്യാപകർ
33
സ്ഥലംതിരൂർ, കേരളം, ഇന്ത്യ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993-ലാണ് സ്ഥാപിതമായത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമാണ് തിരുന്നാവായയിൽ.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്ത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്. കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.

കോഴ്സുകൾ

[തിരുത്തുക]
*ബി എ സംസ്കൃതം വ്യാകരണം

നേട്ടങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]