പി.കെ. അബ്ദുൽ ഗഫൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. പി.കെ. അബ്ദുൽ ഗഫൂർ
P.k. abdul gafoor.jpg
വിദ്യാഭ്യാസംഎം.ബി.ബി.എസ്.
തൊഴിൽഅദ്ധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ,

മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ സ്ഥാപകപ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനുമാണ്‌‌ ഡോ. പി.കെ. അബ്ദുൽ ഗഫൂർ‍‍.

ജീവിതം[തിരുത്തുക]

1929 ഡിസംബർ 25 ന് പടിയത്ത് മണപ്പാട്ട് കൊച്ചു മൊയ്തീൻ ഹാജിയുടേയും കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുടേയും മകനായി ജനനം.1951 ൽ അലീഗഡ് സർവകലാശാലയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ഡോ. ഗഫൂർ, 1957 ൽ കേരള സർവകലാശാലയുടെ ആദ്യ എം.ബി.ബി.എസ് ബാച്ചിൽ ഉൾപ്പെട്ട ആളായിരുന്നു. തുടർന്ന് കേരള സർക്കാറിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗം അദ്ധ്യാപകനായി. [1] ഡോ. ഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നിട്ടുണ്ട്. 1964 ൽ മുസ്ലിം സമുദായത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ,സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് ഡോ.ഗഫൂറും ഒരു കൂട്ടം യുവമുസ്ലിം വിദ്യാസമ്പന്നരും ചേർന്നാണ്‌‌ എം.ഇ.എസ്. സ്ഥാപിച്ചത്. 1984 മുതൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് വിതരണം ചെയ്യപ്പെടുന്ന സ്ഥാപനമായി എം.ഇ.എസ്. വളർന്നു. [2]

1984 മെയ് 23 ന് 54-ആം വയസ്സിൽ ഡോ. ഗഫൂർ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. http://www.meskerala.com/mes-founder.htm
  2. Pg 241, Educational development in India: the Kerala experience since 1800 By A. Abdul Salim, Anmol Publications PVT. LTD., 2002
  1. MES efforts draw praise - The Hindu 17 August 2007
  2. http://www.hindu.com/2007/07/03/stories/2007070353340300.htm
  3. http://www.hindu.com/2009/06/23/stories/2009062351390300.htm
  4. http://www.sebi.gov.in/investor/stockexchadd.html
  5. http://www.meskerala.com/jit00-homes/kochi.htm
"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുൽ_ഗഫൂർ&oldid=1686698" എന്ന താളിൽനിന്ന് ശേഖരിച്ചത്