Jump to content

ടി. പ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ടി പ്രദീപ്

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്ണോളജിയിൽ പ്രഗല്ഭനായ ശാസ്ത്രജ്ഞനുമാണ്‌ ഡോ.ടി. പ്രദീപ്. 2008 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫ.മൂർത്തിയുമായി പങ്കിട്ടു. നാനോ ടെക്‌നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിർണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്.

ജീവിതരേഖ

[തിരുത്തുക]

തലാപ്പിൽ നാരായണൻ നായരുടേയും പി.പി. കുഞ്ഞിലക്ഷ്മിയമ്മയുടേയും മകനായി 1963 ജൂലൈ 8 ന്‌ മലപ്പുറം ജില്ലയിലെ ആലങ്കോട് പന്താവൂരിൽ ജനനം. വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കുഞ്ഞു കണങ്ങൾക്ക് വസന്തം' എന്ന പേരിൽ നാനോ ടെക്‌നോളജിയെക്കുറിച്ച് മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിക്ക് 2010 ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] മൂക്കുതല ഗവ.സ്‌കൂൾ, എം.ഇ.എസ്. പൊന്നാനി കോളേജ്, തൃശൂർ സെന്റ്‌തോമസ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, ഐ.ഐ.എസ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ,ബെർക്കിലി, പെർഡ്യൂ യൂണിവേഴ്‌സിറ്റി, ഇൻഡ്യാന എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.

ശുഭയാണ് ഭാര്യ. രഘു, ലയ എന്നിവർ മക്കളാണ്

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടി._പ്രദീപ്&oldid=3632717" എന്ന താളിൽനിന്ന് ശേഖരിച്ചത്