അമൃതം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃതം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം സിബി മലയിൽ
നിർമ്മാണം എം. എസ്. സലീം
തോമസ് കൊടുവേലി
കഥ കെ. ഗിരീഷ് കുമാർ
അഭിനേതാക്കൾ ജയറാം
പത്മപ്രിയ
അരുൺ
ഭാവന
സംഗീതം എം. ജയചന്ദ്രൻ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം വേണുഗോപാൽ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ മാജിക് സിനിമാസ്
വിതരണം മാജിക് സിനിമ
റിലീസിങ് തീയതി 2004 ഡിസംബർ 24
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജയറാം, പത്മപ്രിയ, അരുൺ, ഭാവന എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് മാജിക് സിനിമാസിന്റെ ബാനറിൽ എം. എസ്. സലീം, തോമസ് കൊടുവേലി എന്നിവർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ് അമൃതം. 2004-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചലച്ചിത്രം മാജിക് സിനിമ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ് കുമാർ ആണ്.

കഥാതന്തു[തിരുത്തുക]

ഗോപിനാഥൻ നായർ (ജയറാം) കഠിനാധ്വാനിയായ കൃഷിക്കാരനാണ്. കുട്ടിയായിരുന്നപ്പോഴേ അച്‌ഛൻ (നെടുമുടി വേണു) ഉപേക്ഷിച്ച് പോയ അമ്മ ലക്ഷ്മിയും (കെ.പി.എ.സി. ലളിത) അനിയൻ ദിനേശനും (അരുൺ) ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാരം അന്ന് മുതലേ ഗോപിനാഥന്റെ ചുമലിലാണ്. കോളേജിൽ പഠിക്കുന്ന ദിനേശനിലാണ് ഗോപിയുടെ എല്ലാ പ്രതീക്ഷകളും. ദിനേശനാകട്ടെ കോളേജ് രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുകയാണ് കൂടാതെ ചായക്കടക്കാരൻ ഗംഗാധരന്റെ (ടി.ജി. രവി) മകളായ മൃദുലയുമായി (ഭാവന) പ്രണയത്തിലുമാണ്. ഹാജിയാരുടെ മകൾ സൈനബക്ക് (പത്മപ്രിയ) ഗോപിയോട് പ്രണയമാണ്‌‌. സൈനബയുടെ സഹോദരൻ ഷഫീക് (സുധി ജോഷി) രാഷ്ട്രീയ എതിരാളിയായതിനാൽ ദിനേശൻ സൈനബയുമായുള്ള ഗോപിയുടെ ബന്ധത്തിനെതിരാണ്. എല്ലാ എതിർപ്പുകളും അവഗണിച്ച് ഒരുനാൾ ഗോപി സൈനബയെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ട് വരുന്നു. ഇതോടെ ദിനേശന്റെ രാഷ്ട്രീയരംഗം ചൂടുപിടിക്കുകയാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം എം. ജയചന്ദ്രൻ. പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്ക്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൃതം_(ചലച്ചിത്രം)&oldid=2330039" എന്ന താളിൽനിന്നു ശേഖരിച്ചത്