ബിന്നി കൃഷ്ണകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിന്നി കൃഷ്ണകുമാർ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതിരുവനന്തപുരം, കേരളം,ഇന്ത്യ
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞ, ചലച്ചിത്രപിന്നണിഗായിക

പ്രമുഖ ചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. 2013 ൽ കർണാടക സംഗീതത്തിനു നൽകുന്ന കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കെ.എൻ. രാമചന്ദ്രൻ നായരുടയും ശാന്തയുടെയും മകളായി തൊടുപുഴയിൽ ജനിച്ചു. തിരുവിഴാ സുരേന്ദ്രൻ, വയലിനിസ്റ്റ് ബി. ശശികുമാർ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, ഡോ. എം. ബാലമുരളീകൃഷ്ണ എന്നിവരുടെ പക്കൽ സംഗീതമഭ്യസിച്ചു. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിൽ വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തിൽ ബിന്നി പാടിയ 'രാ രാസരസുക്കു രാ രാ' എന്ന ഗാനം ഹിറ്റായതോടെ നിരവധി ചലച്ചിത്രങ്ങൾക്കായി പാടി. ഏഷ്യാനെറ്റിലെ നാദമാധുരി എന്ന പരിപാടിയിൽ കൈതപ്രത്തോടൊപ്പം പങ്കെടുത്തു.

പ്രശസ്ത കർണാടക സംഗീതജ്ഞനായ ട്രിവാൻഡ്രം കൃഷ്ണകുമാറാണ് ഭർത്താവ്. കൃഷ്ണകുമാറിനും 2012 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

ആൽബങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം
  • ഫിലിംഫെയർ പുരസ്കാരം (2005)

അവലംബം[തിരുത്തുക]

  1. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2013 ഫെബ്രുവരി 20. മൂലതാളിൽ നിന്നും 2013-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിന്നി_കൃഷ്ണകുമാർ&oldid=3639076" എന്ന താളിൽനിന്ന് ശേഖരിച്ചത്