Jump to content

കെ. കൃഷ്ണകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ട്രിവാൻഡ്രം കൃഷ്ണകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രിവാൻഡ്രം കൃഷ്ണകുമാർ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതിരുവനന്തപുരം,കേരളം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ

കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കർണാടക സംഗീതജ്ഞനാണ് ട്രിവാൻഡ്രം കൃഷ്ണകുമാർ എന്ന കെ. കൃഷ്ണകുമാർ (ജനനം :1973).[1]

ജീവിതരേഖ

[തിരുത്തുക]

പ്രൊഫ.വൈ. കല്യാണസുന്ദരത്തിന്റെയും ഗായിക ശാരദ കല്യാണസുന്ദരത്തിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ബാല പ്രതിഭകൾക്കുള്ള ദേശീയ ടാലന്റ് സ്കോളർഷിപ്പ് നേടി, നെയ്യാറ്റിൻകര മോഹനചന്ദ്രന്റെ പക്കൽ നിന്ന് സംഗീതമഭ്യസിച്ചു. പിന്നീട് ചെന്നൈയിൽ ഡോ.ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി.

പ്രശസ്ത കർണാടക സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ ബിന്നി കൃഷ്ണകുമാറാണ് ഭാര്യ. ബിന്നിക്കും 2012 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. ഇവർക്ക് ഒരു മകളുണ്ട്.

ആൽബങ്ങൾ

[തിരുത്തുക]
  • ശക്തിഗണപതിം
  • തിരുവാഭരണം
  • എന്റെ ദൈവം
  • ശിവം ശിവമയം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ചെമ്പൈ പുരസ്കാരം
  • തുളസീവന പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം(2013)

അവലംബം

[തിരുത്തുക]
  1. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 20 ഫെബ്രുവരി 2013. Archived from the original on 2013-02-20. Retrieved 20 ഫെബ്രുവരി 2013.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ._കൃഷ്ണകുമാർ&oldid=3652833" എന്ന താളിൽനിന്ന് ശേഖരിച്ചത്