അബണീനാഥ് മുഖർജി
അബണീനാഥ് മുഖർജി Abaninath Mukherji অবনীনাথ মুখার্জি | |
---|---|
ജനനം | ജബ്ബുൽപോർ, ജബ്ബുൽപോർ ജില്ല , (ജബ്ബുൽപോർ ഡിവിഷൻ, സെൻട്രൽ പ്രോവിൻസസ്, ബ്രിട്ടീഷ് ഇന്ത്യ (now ജബൽപൂർ, മധ്യപ്രദേശ്, ഇന്ത്യ) | 3 ജൂൺ 1891
മരണം | 28 ഒക്ടോബർ 1937 | (പ്രായം 46)
തൊഴിൽ | വിപ്ലവരാഷ്ട്രീയം |
സോവിയറ്റ് യൂണിയനിൽ പ്രവർത്തിച്ച ഇന്ത്യക്കാരനായ ഒരു വിപ്ലവകാരിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (താഷ്കന്റ് ഗ്രൂപ്പ്) സഹസ്ഥാപകനും ആയിരുന്നു അബണീനാഥ് മുഖർജി (Abaninath Mukherji) അഥവാ അബണി മുഖർജി (Abani Mukherjee) (ബംഗാളി: অবনীনাথ মুখার্জি, Russian: Абанинатх Трайлович Мукерджи,[1] 3 ജൂൺ 1891 – 28 ഒക്ടോബർ 1937). .[2]
വ്യക്തി ജീവിതം
[തിരുത്തുക]1920 ൽ റഷ്യയിൽ ആയിരുന്നപ്പോൾ മുഖർജി ലെനിന്റെ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാളായ ലിഡിയ ഫോട്ടീവയുടെ സഹായിയായിരുന്ന റോസ ഫിറ്റിംഗോവിനെ കണ്ടുമുട്ടി. 1918 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റഷ്യൻ ജൂത സ്ത്രീയായിരുന്നു റോസ ഫിറ്റിംഗോവ്.[3][4] വിവാഹിതരായ മുഖർജിക്കും റോസയ്ക്കും ഗോറ എന്ന മകനും മായ എന്ന മകളും ജനിച്ചു.[5] ഭാര്യ റോസ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.[3]
മരണം
[തിരുത്തുക]1930 കളുടെ അവസാനത്തിൽ ജോസഫ് സ്റ്റാലിൻറെ നേതൃത്വത്തിൽ നടത്തിയ ഗ്രേറ്റ് പർജ് എന്ന പേരിൽ അറിയപ്പെട്ട കൂട്ടക്കൊലയുടെ ഒരു ഇരയായിരുന്നു മുഖർജി.[6] എന്നാൽ അദ്ദേഹത്തിന്റെ മരണം 1955 ന് ശേഷം മാത്രമാണ് സോവിയറ്റ് യൂണിയൻ അംഗീകരിച്ചത്.[7] 1937 ജൂൺ 2 നാണ് മുഖർജിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ "മോസ്കോ-സെന്റർ" എന്ന പട്ടികയിലെ ആദ്യത്തെ വിഭാഗത്തിൽ (തോക്കുകളുപയോഗിച്ച് വധശിക്ഷയ്ക്ക് വിധിച്ചവർ) ഉൾപ്പെടുത്തി 1937 ഒക്ടോബർ 28 ന് വധിക്കുകയാണുണ്ടായത്.[8]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ His Russian name was spelt variously Абани/Абони/Абанинатх Троилокович/Трайлович Мукерджи/Мухарджи/Мухараджи (Abani/Aboni/Abaninath Trailokovich/Troilokovich/Traylovich Mukerdzhi/Muhardzhi/Muharadzi). The second part of the Russian version of the name (Trailokovich) is a patronymic, traditional in Russian appellations. Abani Mukherji's biography (in Russian)
- ↑ Banerjee, Santanu, Stalin's Indian victims Archived 20 January 2008 at the Wayback Machine. in The Indian Express, 28 September 2003 (accessed 16 January 2008)
- ↑ 3.0 3.1 Jayawardena, Kumari, The White Woman's Other Burden (1995) p. 226
- ↑ Goutam Chattapadhyaya (1992). Samajtantrer Agniparikkha o Bharater Communist Andolan (Bengali). Kolkata: Pustak Bipani. p. 76. ISBN 81-85471-11-8.
- ↑ M.V.S. Koteswara Rao. Communist Parties and United Front - Experience in Kerala and West Bengal. Hyderabad: Prajasakti Book House, 2003. p. 88-89
- ↑ Ralhan, O.P. (ed.). Encyclopaedia of Political Parties - India - Pakistan - Bangladesh - National - Regional - Local. Vol. 13. Revolutionary Movements (1930-1946). New Delhi: Anmol Publications, 1997. p. 119
- ↑ "Organiser - Content". Archived from the original on 20 January 2008. Retrieved 11 January 2008.
- ↑ Abani Mukherji's biography (in Russian)
അധിക വായനയ്ക്ക്
[തിരുത്തുക]- Chattopadhyaya, Gautam. Abani Mukherji, a dauntless revolutionary and pioneering Communist. New Delhi: People's Publishing House, 1976
- Roy, Anita. Biblavi Abaninath Mukherji. Calcutta: 1969