കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നക്സലിസം/മാവോയിസം


അടിസ്ഥാന തത്ത്വങ്ങൾ
മാർക്സിസം-ലെനിനിസം
ആന്റി റിവിഷനിസം
മൂന്നാം ലോക സിദ്ധാന്തം
സോഷ്യൽ ഇമ്പീരിയലിസം
മാസ്സ് ലൈൻ
പീപ്പിൾസ് വാർ
സാംസ്കാരിക വിപ്ലവം
നവ ജനാധിപത്യം
സോഷ്യലിസം
പ്രമുഖ ഇന്ത്യൻ നക്സലൈറ്റ്/മാവോയിസ്റ്റ് സംഘടനകൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)
പീപ്പിൾസ് വാർ ഗ്രൂപ്പ്
പ്രമുഖരായ ലോക മാവോയിസ്റ്റ് നേതാക്കൾ
മാവോ സെഡോങ്ങ്
പ്രചണ്ഡ
ചാരു മജൂംദാർ
കനു സന്യാൽ
കൊണ്ടപ്പള്ളി സീതാരാമയ്യ
പ്രമുഖരായ മലയാളി മവോയിസ്റ്റ്/നക്സലൈറ്റ് നേതാക്കൾ
കുന്നിക്കൽ നാരായണൻ
ഫിലിപ്പ് എം പ്രസാദ്
കെ. വേണു
അജിത
ഗ്രോ വാസു
നക്സൽ വർഗ്ഗീസ്
ചോമൻ മൂപ്പൻ
എം.പി. കാളൻ
മന്ദാകിനി നാരായണൻ
വിമർശനങ്ങൾ


ഇന്ത്യയിലെ ഏറ്റവും വലിയ മാർക്‌സിറ്റ്-ലെനിനിസ്റ്റ് മാവോയിസ്റ്റ് പാർട്ടിയാണ് സി.പി.ഐ (മാവോയിസ്റ്റ്). നീണ്ടു നിൽക്കുന്ന ജനകീയ യുദ്ധത്തിലൂടെ ഇന്ത്യയിലെ അർധ കൊളോണിയൽ- അർധ ഫ്യൂഡൽ ഭരണകൂടത്തെ അട്ടിമറിച്ച് പുത്തൻജനാധിപത്യ വിപ്ലവം നടത്തലാണ് പാർട്ടിയുടെ ലക്ഷ്യം. 2004 സെപ്റ്റംബർ 21ന് സി.പി.ഐ (എം.എൽ) പീപ്പിൾസ് വാർ, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ (എം.സി.സി.ഐ) എന്നീ പാർടികൾ ലയിച്ചാണ് സി.പി.ഐ (മാവോയിസ്റ്റ്) നിലവിൽ വന്നത്. ലയനത്തോടെ ഇല്ലാതായ പീപ്പിൾസ് വാറിന്റെ നേതാവായിരുന്ന മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതിയാണ് പുതിയുടെ പാർടിയുടെ ജനറൽ സെക്രട്ടറിയായത്. 1998ൽ സി.പി.ഐ (എം.എൽ) പാർടി യൂനിറ്റിയുമായും പീപ്പിൾസ് വാർ ലയിച്ചിരുന്നു. 2014 മെയ് ഒന്നിന്, അന്തർദേശീയ തൊഴിലാളി ദിനത്തിൽ സി.പി.ഐ(എം.എൽ) നക്‌സൽബാരിയും സി.പി.ഐ മാവോയിസ്റ്റും ലയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു.എ.പി.എ) സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. പാർടിയെ മാത്രമല്ല, അതിന്റെ ബഹുജന സംഘടനകളെന്നു കരുതപ്പെടുന്ന സംഘടനകളെയും നിരോധിച്ചതാണ്. 1967ൽ പശ്ചിമബംഗാളിലെ നക്‌സൽ ബാരിയിൽ നടന്ന കർഷക സമരത്തെ തുടർന്ന് മാവോയിസറ്റുകൾ നക്‌സലൈറ്റുകൾ എന്നും അറിയപ്പെടുന്നു. 2006ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ് മാവോയിസ്റ്റുകളെ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയെന്നു വിശേഷിപ്പിച്ചിരുന്നു.

ഉള്ളടക്കം

പ്രത്യയ ശാസ്ത്രം[തിരുത്തുക]

സാമ്രാജ്യത്വ ശക്തികളും ദല്ലാൾ ബൂർഷ്വാസിയും ജൻമിത്വ ശക്തികളും ചേർന്ന ഒരു മുന്നണിയാണ് ഇന്ത്യൻ സർക്കാരെന്ന്ാണ് സി.പി.ഐ മാവോയിസ്റ്റ് വിലയിരുത്തുന്നത്. അതിനാൽ, നീണ്ടു നിൽക്കുന്ന ജനകീയയുദ്ധമാണ് പാർടി സമരമാർഗ്ഗമായി മുന്നോട്ടുവക്കുന്നത്. പാർടി പരിപാടിയിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവർത്തന മേഖല[തിരുത്തുക]

സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സി.പി.ഐ. (എം) പ്രവർത്തിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് സി.പി.എംമിന്റെ ആത്യന്തികമായ ലക്ഷ്യം.. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന നിവലിലുള്ള വ്യവസ്ഥിതി ഇല്ലാതെയാക്കുവാനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നുമാണ് സി.പി.ഐ. (എം)-ന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന്പോളിറ്റ് ബ്യൂറോ[തിരുത്തുക]

പാർടിയുടെ ഏറ്റവും ഉയർന്ന കമ്മിറ്റിയാണ് പോളിറ്റ് ബ്യൂറോ. 13 മുതൽ 14 വരെ അംഗങ്ങളാണ് പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്നത്. ഇതിൽ ആറു പേർ 2007-2010 കാലയളവിൽ കൊല്ലപ്പെട്ടു.

കേന്ദ്രസമിതി[തിരുത്തുക]

32 അംഗങ്ങളാണ് കേന്ദ്രസമിതിയിലുള്ളത്.

പ്രവർത്തനമേഖലകൾ[തിരുത്തുക]

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും പിന്നാക്ക മേഖലകളിലാണ് സി.പി.ഐ മാവോയിസ്റ്റ് പ്രവർത്തിക്കുന്നത്. ആദിവാസി, ദലിത്, കർഷക, തൊഴിലാളി വിഭാഗങ്ങൾക്കിടയിലാണ് പാർടി പ്രധാനമായും പ്രവർത്തിക്കുന്നത്.

പ്രധാന വർഗ്ഗ ബഹുജന സംഘടനകൾ[തിരുത്തുക]

ചില സംഘടനകളെ മാവോയിസറ്റുകളുടെ മുന്നണി സംഘടനകളായാണ് സർക്കാർ വിശേഷിപ്പിക്കുന്നത്.

പ്രദേശിക സംഘടനകൾ[തിരുത്തുക]

  • ഒറീസ്സ: ദമൻ പ്രതിരോധ് മഞ്ച്, ചാസി മുല്ല സംഘ്, ജന നാട്യ മണ്ടലി, ക്രാന്ദികാരി കിസാൻ സമിതി, ബാലസംഘടന
  • ആന്ധ്രാപ്രദേശ്: ഏ.ഐ.ആർ.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാർമിക സമക്യ (SIKASA),വിപ്ലവ കാർമിക സമക്യ (VIKASA), റാഡിക്കൽ യൂത്ത് ലീഗ്(RYL)
  • ഹരിയാന: ക്രാന്ദികാരി കിസാൻ യൂനിയൻ, ജാഗരൂക് ഛാത്ര മോർച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോർച്ച
  • കേരളം: ആദിവാസി വിമോചന മുന്നണി, റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്.

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]