അനിൽ നെടുമങ്ങാട്
അനിൽ നെടുമങ്ങാട് | |
---|---|
![]() | |
ജനനം | 30 മെയ് 1972 |
മരണം | 25 ഡിസംബർ 2020 (വയസ്സ് 48) |
മരണ കാരണം | മുങ്ങിമരണം |
തൊഴിൽ | |
സജീവ കാലം | 2014–2020 |
മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു അനിൽ നെടുമങ്ങാട് (പി. അനിൽ എന്നും അറിയപ്പെടുന്നു. 30 മെയ് 1972 - 25 ഡിസംബർ 2020). തസ്കരവീരൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാഭിനയത്തിലേക്കു കടന്നു വന്നു.[1] രാജീവ് രവി സംവിധാനം ചെയ്ത 2014-ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയമായത്.[2][3][4][5] അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം, കിസ്മത്ത്, പാവാട, പൊറിഞ്ചു മറിയം ജോസ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജനപ്രിയമായ മറ്റ് സിനിമകൾ.[6][7][8][9]
മുൻകാല ജീവിതം[തിരുത്തുക]
വിരമിച്ച അധ്യാപകനായ സി. പീതാംബരൻ നായരുടെ മകനായി കേരളത്തിലെ തിരുവനന്തപുരത്തെ നെടുമങ്ങാട്ടിലാണ് അനിൽ ജനിച്ചത്. മഞ്ച സ്കൂൾ, എംജി കോളേജ് (ബിഎ മലയാളം), തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[10][11][12] ടിവി ചാനലുകളായ കൈരളി, ഏഷ്യാനെറ്റ്, ജയ്ഹിന്ദ്, റിപ്പോർട്ടർ , കൈരളി ന്യൂസ് എന്നിവിടങ്ങളിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.[13][14][15]
മരണം[തിരുത്തുക]
2020 ഡിസംബർ 25 ന് വൈകുന്നേരം 5 മണിക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയ അനിൽ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിച്ച് അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമയുടെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ സൻഫീർ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിൽ ചെയ്തിരുന്നത്.[16][17][18][19][20][21][22]
അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും[തിരുത്തുക]
വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | നോട്ട്സ് |
---|---|---|---|---|
2020 | പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | രാജൻ | മലയാളം | |
2020 | അയ്യപ്പനും കോശിയും | സി.ഐ സതീശൻ നായർ | മലയാളം | |
2019 | തെളിവ് | ഫിലിപ്പ് | മലയാളം | |
2019 | പൊരിഞ്ചു മറിയം ജോസ് | രാഫെൽ | മലയാളം | |
2019 | നീർമാതാളം പൂത്തകാലം | മലയാളം | ||
2019 | ഒരു നക്ഷത്രമുള്ള ആകാശം | മലയാളം | ||
2019 | ജനാധിപൻ [23] | മോനിച്ചൻ | മലയാളം | |
2018 | നോൺസൻസ് | സുധി | മലയാളം | |
2018 | ആഭാസം | മലയാളം | ||
2018 | പരോൾ | വിജയൻ | മലയാളം | |
2018 | സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ജയിംസ് | മലയാളം | |
2018 | കല്യാണം | മലയാളം | ||
2018 | ആമി | വി.എം നായർ | മലയാളം | |
2017 | അയാൾ ശശി | മൻസൂർ | മലയാളം | |
2017 | സമർപ്പണം | അരവിന്ദൻ | മലയാളം | |
2016 | മൺട്രോ തുരുത്ത് | അച്ഛൻ | മലയാളം | |
2016 | കിസ്മത്ത് | മോഹൻ | മലയാളം | |
2016 | കമ്മട്ടിപ്പാടം | സുരേന്ദ്രൻ | മലയാളം | |
2016 | പാവാട | മദ്യപാനിയായ കഥപറച്ചിലുകാരൻ | മലയാളം | |
2014 | ഞാൻ സ്റ്റീവ് ലോപസ് (മലയാള ചലച്ചിത്രം) | ഫ്രെഡ്ഡി കൊച്ചച്ഛൻ | മലയാളം |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അനുബന്ധങ്ങൾ[തിരുത്തുക]
- ↑ "From Freddy to Surendran: Anil P Nedumangad". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 17 June 2016. ശേഖരിച്ചത് 13 March 2020.
- ↑ "Paapam Cheyyathavar Kalleriyatte movie review: On relationships, morality and sin". 21 February 2020.
- ↑ "Idam going places". Deccan Chronicle. 5 September 2019.
- ↑ കൊല്ലം, ശ്രീകാന്ത് (31 August 2016). "മമ്മൂട്ടിയുടെ സഹായത്തോടെ സിനിമയിൽ, കൈ പിടിച്ചു കയറ്റിയത് രാജീവ് രവി; അനിൽ പറയുന്നു". malayalam.filmibeat.com.
- ↑ "Malayalam actor Anil Nedumangad passes away". 25 December 2020.
- ↑ "Malayalam actor Anil Nedumangadu drowns in Malankara dam". www.outlookindia.com. PTI. 25 December 2020.
- ↑ "Actor Anil Nedumangad drowns in Malankara dam". english.mathrubhumi.com. Mathrubhumi. 25 December 2020. മൂലതാളിൽ നിന്നും 2020-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-25.
- ↑ "Kerala: Actor Anil Nedumangad drowns in Malankara dam reservoir". timesofindia.indiatimes.com. Times of India. 25 December 2020.
- ↑ "Breaking: Mollywood actor Anil Nedumangadu dies after drowning in Malankara dam". www.ibtimes.co.in. International Business Times. 25 December 2020.
- ↑ "അയ്യപ്പൻറെയും കോശിയുടെയും സിഐ; അനുഭവം പറഞ്ഞ് അനിൽ: അഭിമുഖം". Manoramanews (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 March 2020.
- ↑ Desk, Movie. "'ആ ഒരു ഉത്കണ്ഠയൊഴിച്ചാൽ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രം'; അയ്യപ്പൻ കോശി അനുഭവം പറഞ്ഞ് അനിൽ നെടുമങ്ങാട് | Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 13 March 2020.
- ↑ "Actor Anil Nedumangad reportedly dies at the age of 48yrs". മൂലതാളിൽ നിന്നും 2020-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-26.
- ↑ "Mystery unfurled". The New Indian Express. ശേഖരിച്ചത് 13 March 2020.
- ↑ "Anil Nedumangad: Movies, Photos, Videos, News, Biography & Birthday | eTimes". timesofindia.indiatimes.com. ശേഖരിച്ചത് 13 March 2020.
- ↑ "Malayalam movie Biriyaani gets top honours at Bengaluru Film Festival". OnManorama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 March 2020.
- ↑ Film actor Anil Nedumangad drowned in Malankara Dam. asianetnews.com (25 December 2020)
- ↑ https://www.manoramaonline.com/news/latest-news/2020/12/25/malayalam-film-actor-anil-nedumangad-found-dead.html
- ↑ https://www.mathrubhumi.com/news/kerala/actor-anil-nedumangad-drowns-1.5307849
- ↑ https://www.madhyamam.com/kerala/anil-nedumangad-an-actor-who-has-always-been-close-to-his-hometown-624811
- ↑ https://www.twentyfournews.com/2020/12/25/actor-anil-nedumangad-passes-away.html
- ↑ https://www.deshabhimani.com/news/kerala/anil-nedumangad-passes-away/915544
- ↑ https://malayalam.samayam.com/local-news/idukki/actor-anil-nedumangad-accident-in-malankara-dam-idukki/articleshow/79955942.cms
- ↑ "Janaadhipan Movie Review {2.0/5}: Critic Review of Janaadhipan by Times of India" – via timesofindia.indiatimes.com.