പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
സംവിധാനംശംഭു പുരുഷോത്തമൻ
നിർമ്മാണംസഞ്ജു ഉണ്ണിത്താൻ
രചനശംഭു പുരുഷോത്തമൻ
തിരക്കഥശംഭു പുരുഷോത്തമൻ
സംഭാഷണംശംഭു പുരുഷോത്തമൻ
അഭിനേതാക്കൾവിനയ് ഫോർട്ട്,
ടിനി ടോം,
സൃന്ദ അർഹാൻ,
സാന്തി ബാലചന്ദ്രൻ,
അലൻസിയർ ലേ ലോപ്പസ്
സംഗീതംപ്രശാന്ത് പിള്ള
പശ്ചാത്തലസംഗീതംഡോൺ വിൻസന്റ്
ഗാനരചനഷിബു ചക്രവർത്തി,പൂവച്ചൽ ഖാദർ
ഛായാഗ്രഹണംഡോൺ വിൻസന്റ്
ചിത്രസംയോജനംകാർത്തിക് യോഗേഷ്
സ്റ്റുഡിയോസ്പൈർ പ്രൊഡക്ഷൻസ്
ബാനർസ്പൈർ പ്രൊഡക്ഷൻസ്
വിതരണംസ്പൈർ റിലീസ്
പരസ്യംഅനന്തു എസ് കുമാർ
റിലീസിങ് തീയതി
  • 21 ഫെബ്രുവരി 2020 (2020-02-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം117 മിനുട്ട്

2020 ൽ പുറത്തിറങ്ങിയ മലയാളഹാസ്യചലച്ചിത്രമായിരുന്നു പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. സഞ്ജു. എസ്. ഉണ്ണിത്താൻ നിർമ്മിച്ച ഈ ചിത്രം ശംഭു പുരുഷോത്തമൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു.[1] വിനയ് ഫോർട്ട്, ടിനി ടോം, സൃന്ദ അർഹാൻ, ശാന്തി ബാലചന്ദ്രൻ, അരുൺ കുര്യൻ, ജെയിംസ് ഏലിയാസ്, അലൻസിയർ ലേ ലോപ്പസ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2][3] പ്രശാന്ത് പിള്ള സംഗീതം നൽകിയ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റാണ് [4]. വെടിവഴിപാട് എന്ന ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.[5]

കഥാസംഗ്രഹം[തിരുത്തുക]

വിവാഹങ്ങൾ സ്വർഗത്തിലാണ് നടക്കുന്നതെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ക്രൈസ്തവ വിവാഹത്തെക്കുറിച്ചും അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചും ഈ ചിത്രം ആക്ഷേപഹാസ്യമായി ചിത്രീകരിക്കുന്നു. യോഹന്നാന്റെ സുവിശേഷം 8: 7-ൽ നിന്നുള്ള യേശുവിന്റെ ഒരു വാക്യമായ ‘നിങ്ങളുടെയിടയിൽ പാപമില്ലാത്തവൻ ആരോ, അവൻ ആദ്യം അവളുടെ നേരെ കല്ലെറിയട്ടെ" എന്നതാണ് സിനിമയുടെ ശീർഷകം.[6]

സമ്പന്നരും ധനികരുമെന്ന് തോന്നിപ്പിക്കുന്ന രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകളോടെയാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമ ആരംഭിക്കുന്നത്. പശ്ചാത്തലത്തിലുള്ള സംഭാഷണങ്ങൾ‌ വിവാഹം ഉറപ്പിക്കുകയും സ്ത്രീധനം എന്ന വിഷയത്തിലേക്ക് നീങ്ങുന്നതായും വ്യക്തമാക്കുന്നു. യു.എസിലെ ഗൂഗിളിൽ ഒരു ജോലി നേടിയിട്ടുണ്ടെന്ന് പറയപ്പെടുന്ന രോഹൻ എന്ന വ്യക്തി ലിൻഡയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. ഇവരുടെ കുടുംബങ്ങൾ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ലിൻഡയുടെ മാതാപിതാക്കൾ സ്ത്രീധനമായി 10 കോടി രൂപ വാഗ്ദാനം ചെയ്തു. വിവാഹത്തിന് മുമ്പ് ലിൻഡയുമായി ആശയവിനിമയം നടത്തുന്നതിൽ നിന്ന് വരന്റെ കുടുംബം രോഹനെ വിലക്കുന്നതിനാൽ ദമ്പതികൾ തമ്മിൽ കണ്ടുമുട്ടുന്നില്ല. രോഹന്റെ സഹോദരൻ റോയ് സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വിവാഹത്തെ അതിനു പരിഹാരമായി കാണുന്നു. എന്നാൽ വിവാഹനിശ്ചയ ദിനത്തിൽ രണ്ട് കുടുംബങ്ങളും ചില രഹസ്യങ്ങൾ കണ്ടെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.[7]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 വിനയ് ഫോർട്ട് റോയി
2 ശാന്തി ബാലചന്ദ്രൻ ലിൻഡ
3 സൃന്ദ അർഹാൻ സൂസൻ റോയി
4 ടിനി ടോം അലക്സ്
5 അരുൺ കുര്യൻ രോഹൻ
6 സുനിൽ സുഖദ വർക്കിച്ചൻ
7 അനുമോൾ ലിസി
8 അലൻസിയർ ലെ ലോപ്പസ് സേവ്യർ
9 അംബിക മോഹൻ മേരിക്കുട്ടി
10 ജെയിംസ് എളിയ ഉമ്മൻ കോശി
11 അനിൽ നെടുമങ്ങാട് രാജൻ
12 പ്രദീപ് കോട്ടയം വിവാഹസദസ്സിലെ മദ്യപാനികളിൽ ഒരാൾ
13 നാരായണൻ കുട്ടി കാറ്ററിങ്സെബാസ്റ്റ്യൻ
14 മാല പാർവ്വതി ഗ്രേസമ്മ
15 നീന കുറുപ്പ് ജാൻസി
16 മധുപാൽ ജോൺ
17 ഷൈനി സാറ മറിയാമ്മ
18 രമ്യ സുരേഷ് സാറാമ്മ
19 രശ്മി അനിൽ സൂസൻ്റെ സുഹൃത്ത്
20 ഷാജി പട്ടാമ്പി വിവാഹസദസ്സിലെ മദ്യപാനികളിൽ ഒരാൾ
21 ജിതിൻ സലിം ഡ്രോൺ ഓപ്പറേറ്റർ
17 സഞ്ജു എസ് ഉണ്ണിത്താൻ ലിൻഡയുടെ സഹോദരിയുടെ ഭർത്താവ്
18 പാർവതി രാജൻ ശങ്കരാടി ലിൻഡയുടെ സഹോദരി
19 സി ആർ രാജൻ ഫ്രാൻസിസ്
20 ചിലമ്പൻ ലിൻഡയുടെ മുത്തച്ഛൻ
21 യവനിക ഗോപാലകൃഷ്ണൻ [8] ഔസേപ്പ്

സംഗീതം[തിരുത്തുക]

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പ്രശാന്ത് പിള്ളയും, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റുമാണ് നിർവ്വഹിച്ചത്. [9]

റിലീസ്[തിരുത്തുക]

2020 ഫെബ്രുവരി 21 നാണ് ചിത്രം റിലീസ് ചെയ്തത്. [10] പ്രൈം വീഡിയോയിൽ ഇത് സ്‌ട്രീം ചെയ്‌തിരുന്നു.

അവലംബം[തിരുത്തുക]

  1. "Paapam Cheyyathavar Kalleriyatte movie review: On relationships, morality and sin". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-21. Retrieved 2020-03-22.
  2. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ movie review: A well-written, superbly staged satire". The New Indian Express. Retrieved 2020-03-22.
  3. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ review: Decent watch". Sify (in ഇംഗ്ലീഷ്). Archived from the original on 2020-02-24. Retrieved 2020-03-22.
  4. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (2020)". malayalasangeetham.info. Retrieved 2020-09-11.
  5. Sudhish, Navamy (2020-02-23). "'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' review: An engaging satire let down by an imperfect script". The Hindu (in Indian English). ISSN 0971-751X. Retrieved 2020-03-22.
  6. "Paapam Cheyyathavar Kalleriyatte movie review: On relationships, morality and sin". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-21. Retrieved 2020-03-22.
  7. "Paapam Cheyyathavar Kalleriyatte movie review: On relationships, morality and sin". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-21. Retrieved 2020-03-22.
  8. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (2020)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-09-11. {{cite web}}: Cite has empty unknown parameter: |1= (help)
  9. "Paapam Cheyyathavar Kalleriyatte Movie Review: സദാചാരബോധങ്ങളെ ആക്ഷേപിക്കുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; റിവ്യൂ". Indian Express Malayalam. 2020-02-21. Retrieved 2020-03-22.
  10. BookMyShow. "Paapam Cheyyathavar Kalleriyatte Movie (2020) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2020-03-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]