നവഗ്രഹങ്ങൾ
ഭാരതീയ ജ്യോതിഷ ശാസ്ത്ര പ്രകാരം നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്.
|
Navagraha, The British Museum - (from the left) Surya, Chandra, Mangala, Budha, Brihaspati, Shukra, Shani, Rahu, Ketu
|
||
ഉള്ളടക്കം |
[തിരുത്തുക] സൂര്യൻ
ഭൂമി ഉൾപ്പെടുന്ന ഗ്രഹതാര സഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ എന്ന നക്ഷത്രം. അണുസംയോജനം (Nuclear fusion) വഴിയാണ് സൂര്യൻ ഊർജ്ജം ഉത്പാദിപ്പിക്കുന്നത്. സെക്കന്റിൽ 60 കോടി ടൺ എന്ന നിലയിൽ ഹൈഡ്രജൻ ഇത്തരത്തിൽ ഹീലിയം ആയി മാറിക്കൊണ്ടിരിക്കുന്നു. ഒന്നരക്കോടി ഡിഗ്രി സെന്റിഗ്രേഡ് ആണ് സൂര്യന്റെ ഉള്ളിലെ താപനില. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനത്തിലധികവും സൂര്യനിലാണ്. 1.989 X 1030 കി.ഗ്രാം ആണ് സൂര്യന്റെ ആകെ പിണ്ഡം. ഭൂമിയുടെ ആകെ പിണ്ഡത്തിന്റെ 3,33,000 ഇരട്ടി വരുമിത്. സൂര്യന്റെ വലിപ്പം ഭൂമിയുടെ 13 ലക്ഷം ഇരട്ടി വരും.
ഭൂമിയിലെ എല്ലാ ജീവൽ പ്രവർത്തനത്തിന്റെയും ഊർജ്ജത്തിന്റെ ഉറവിടം സൂര്യനാണ്. വെളിച്ചത്തിന്റെയും ചൂടിന്റെയും രുപത്തിൽ സൂര്യനിൽ നിന്നുള്ള ഊർജ്ജം ഭൂമിയിലെത്തുന്നു, ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കൂന്നതും സൂര്യനിൽ നിന്നുള്ള ഊർജ്ജമാണ്. ഹിന്ദുമതം ഉൾപ്പെടെയുള്ള പൗരാണികമതങ്ങൾ സൂര്യനെ ദൈവമായാണ് കണക്കാക്കുന്നത്.
[തിരുത്തുക] ചന്ദ്രൻ
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഭൂമിയിൽ നിന്ന് എകദേശം 384,401 കിലോ മീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 3,476 കിലോമീറ്റർ ആണ് ഈ ഗോളവസ്തുവിന്റെ വ്യാസം. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്. 1959-ൽ ആയിരുന്നു ഇത്. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. ആദ്യമായി ചന്ദ്രന്റെ ഉപരിതലം സ്പർശിച്ചത് ലൂണ 2 ആയിരുന്നെങ്കിലും ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത്. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന് അവകാശപ്പെട്ടതാണ്. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത് 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്. ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശ ഗോളം ചന്ദ്രനാണ്.
[തിരുത്തുക] കുജൻ
ചൊവ്വ എന്നും അറിയപ്പെടുന്നു. രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹം.
[തിരുത്തുക] ബുധൻ
സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹവുമാണു ബുധന്‍ (Mercury). റോമൻ വാണിജ്യ-വാഗ് ദേവനായ മെർക്കുറിയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.
88 ദിവസം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ബുധന് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയാൻ 58 ദിവസം വേണം. ബുധന്റെ ദൃശ്യ കാന്തി മാനം -2.0 മുതൽ +5.5 വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ബുധന് സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ല.
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്നതിനാൽ ബുധനെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കാൻ വിഷമമാണ്. സൂര്യൻ ഉദിക്കുന്നതിന് തൊട്ട് മുൻപോ അസ്തമിച്ചതിനു തൊട്ട് ശേഷമോ ആണ് ബുധനെ നിരീക്ഷിക്കാൻ അനുയോജ്യം.
[തിരുത്തുക] വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.
ഗ്രീക്ക് പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയുള്ള ജ്യോതിർ ഗോളവും ഇതാണ്.
[തിരുത്തുക] ശുക്രൻ
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർ ഗോളവും ഇതുതന്നെ. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.
[തിരുത്തുക] ശനി
സൗരയൂഥത്തിലെരണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. ഗ്രീക്ക് ദേവനായ സാറ്റേണിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. ശനിയുടെ ചുറ്റുമുള്ള വളയങ്ങൾ അതിന്റെ മാത്രം സവിശേഷതയാണ്.
ശനിക്കു കുറഞ്ഞത് 56 ഉപഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രമുഖമായത് ടൈറ്റൺ എന്ന ഉപഗ്രഹം ആണ്.
[തിരുത്തുക] രാഹുവും കേതുവും
ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||||||||
|
|||||||||||||||||