ഒക്ടോബര്‍ 2008
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008 ഒക്ടോബര്‍ മാസം നടന്ന പ്രധാന സംഭവങ്ങള്‍
- ഒക്ടോബര്‍ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കന്‍ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകള്‍ക്കാണ് സെനറ്റ് ആണവക്കരാര്‍ പാസാക്കിയത്. [1][2]
- ഒക്ടോബര്‍ 5 - 2008ലെ വള്ളത്തോള്‍ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി.[3]
- ഒക്ടോബര്‍ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സംരക്ഷണപുരസ്കാരത്തിന് പ്രകാശ് ആംതെ അര്‍ഹനായി.[4]
- ഒക്ടോബര്‍ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാന്‍സോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയര്‍ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമണ്‍ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജര്‍മ്മന്‍ വൈദ്യശാസ്ത്രജ്ഞനായ ഹറാള്‍ഡ് സര്‍ഹോസനും നേടി.[5]
- ഒക്ടോബര്‍ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ജപ്പാന്‍ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കന്‍ ഭൗതികതന്‍ത്രജ്ഞനായ യോയിച്ചിരോ നാംപൂ എന്നിവര്‍ അര്‍ഹരായി.[6] .
- ഒക്ടോബര്‍ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [7]
- ഒക്ടോബര്‍ 8 - 2008-ലെ വയലാര്‍ അവാര്‍ഡിന് എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ ഗ്രന്ഥം അര്‍ഹമായി.[8]
- ഒക്ടോബര്‍ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ രസതന്ത്രജ്ഞരായ മാര്‍ട്ടിന്‍ ചാല്‍ഫി, റോജര്‍ വൈ.സിയന്‍ എന്നിവരും ജപ്പാന്‍ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേര്‍ന്ന് പങ്കിട്ടു.ഗ്രീന്‍ ഫ്‌ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌ക്കാരം ലഭിച്ചത്.[9]
- ഒക്ടോബര്‍ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനത്തിന് ഫ്രഞ്ച് നോവലിസ്‌റ്റ് ജീന്‍ മാരി ഗുസ്‌താവ് ലെ ക്ലെഷ്യോ അര്‍ഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങള്‍ എന്നി മേഖലകള്‍ക്ക് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്..[10]
- ഒക്ടോബര്‍ 10 - 2008-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ഫിന്‍ലാന്റ് മുന്‍ പ്രസിഡന്റ് മാര്‍ട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെര്‍ബിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി യുഎന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് പുരസ്‌കാരം.[11]
- ഒക്ടോബര്‍ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ വിദേശകാരമന്ത്രി പ്രണാബ് മുഖര്‍ജിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറില്‍ ഒപ്പുവെച്ചത്.[12]
- ഒക്ടോബര്‍ 12 - അല്‍ഫോന്‍സാമ്മയെ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[13]
- ഒക്ടോബര്‍ 13 - 2008-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രഗ്മാന്‍ അര്‍ഹനായി.[14]
- ഒക്ടോബര്‍ 15 - 2008-ലെ ബുക്കര്‍ സമ്മാനത്തിന് ഇന്ത്യക്കാരനായ അരവിന്ദ് അഡിഗ അര്‍ഹനായി. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി വൈറ്റ് ടൈഗര്‍' ആണ് സമ്മാനത്തിനര്‍ഹമായത്.[15]
- ഒക്ടോബര്‍ 17 - ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിക്ക് സച്ചിന് തെന്‍ഡുല്‍ക്കര്‍ അര്‍ഹനായി. ബ്രയന്‍ ലാറയുടെ 11,953 റണ്‍സ് എന്ന റെക്കോര്‍ഡാണ് മൊഹാലിയിലെ ബോര്‍ഡര്‍ -ഗവാസ്കര്‍ ,ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സച്ചിന് മറികടന്നത്.[16]
- ഒക്ടോബര്‍ 19 - ഡെല്‍ഹി മെട്രോയുടെ മേല്‍പ്പാലം തകര്‍ന്ന് വീണ് 2 പേര് മരിച്ചു.[17]
- ഒക്ടോബര്‍ 22 - ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ചന്ദ്രയാന്‍ എന്ന ബഹിരാകാശപേടകത്തെ വിജയകരമായി വിക്ഷേപിച്ചു.[18]
- ഒക്ടോബര്‍ 29 - പാകിസ്താനിലെ ബലോചിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ 160-ഓളം പേര് മരിച്ചു.[19]
- ഒക്ടോബര്‍ 29 - ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോക ചെസ് ചാമ്പ്യനായി. റഷ്യയുടെ വ്ലാദിമിര്‍ ക്രാംനിക്കിനെയാണ് ആനന്ദ് തോല്പിച്ചത്.[20]
- ഒക്ടോബര്‍ 30 - മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് നഷീദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെയാണ് നഷീദ് തോല്പിച്ചത്.[21]
- ഒക്ടോബര്‍ 30 - അസമിലുണ്ടായ സ്ഫോടനപരമ്പരകളില്‍ 77 പേര് മരിച്ചു.[22]
- ഒക്ടോബര്‍ 31 - 2008-ലെ എഴുത്തച്ഛന്‍ പുരസ്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അര്‍ഹനായി.[23]
[തിരുത്തുക] അവലംബം
- ↑ ഭേദഗതികളില്ലാതെ ആണവക്കരാറിന് സെനറ്റിന്റെ അനുമതി. മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബര്‍ 2, 2008.
- ↑ N-deal: A dream come true. Rediff. ശേഖരിച്ചത് ഒക്ടോബര്‍ 2, 2008.
- ↑ ഡോ. പുതുശ്ശേരി രാമചന്ദ്രന് വള്ളത്തോള്‍ പുരസ്‌കാരം. മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബര്‍ 5, 2008.
- ↑ wildlife awards given today. PIB. ശേഖരിച്ചത് ഒക്ടോബര്‍ 7, 2008.
- ↑ The Nobel Prize in Physiology or Medicine 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 7, 2008.
- ↑ The Nobel Prize in Physics 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 7, 2008.
- ↑ Sourav Ganguly: A born fighter. sify.com. ശേഖരിച്ചത് ഒക്ടോബര്‍ 7, 2008.
- ↑ വയലാര്‍ അവാര്‍ഡ് എം.പി.വീരേന്ദ്രകുമാറിന്. മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബര്‍ 8, 2008.
- ↑ The Nobel Prize in Chemistry 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 8, 2008.
- ↑ The Nobel Prize in Literature 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 9, 2008.
- ↑ The Nobel Peace Prize 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 10, 2008.
- ↑ It's done: India signs N-deal with US. Rediff. ശേഖരിച്ചത് ഒക്ടോബര്‍ 11, 2008.
- ↑ India watches as Sister Alphonsa declared saint. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 12, 2008.
- ↑ The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008. Nobelprize.org. ശേഖരിച്ചത് ഒക്ടോബര്‍ 14, 2008.
- ↑ Aravind Adiga's The White Tiger wins Booker. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
- ↑ Tendulkar breaks Lara's record. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 17, 2008.
- ↑ 2 dead after part of Delhi Metro flyover collapses. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 19, 2008.
- ↑ Chandrayaan-1 launched. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 22, 2008.
- ↑ Scores dead after Pakistan quake. BBC News. ശേഖരിച്ചത് ഒക്ടോബര്‍ 29, 2008.
- ↑ Anand retains World Chess Championship title. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 29, 2008.
- ↑ ഗയൂം ഭരണത്തിന് അന്ത്യം; മാലെദ്വീപ് ജനാധിപത്യത്തിലേക്ക്. മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബര്‍ 30, 2008.
- ↑ Terror group claims it carried out Assam blasts. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 30, 2008.
- ↑ കവി അക്കിത്തത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം. മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബര്‍ 31, 2008.