സൗരവ് ഗാംഗുലി
|
സൗരവ് ഗാംഗുലി |
||
| ബാറ്റിങ്ങ് രീതി | ഇടത് കയ്യൻ | |
| ബോളിങ് രീതി | വലത് കൈ മീഡിയം | |
| ടെസ്റ്റ് | ഏകദിനം | |
| മത്സരങ്ങൾ | 113 | 311 |
| ആകെ റൺ | 7212 | 11363 |
| ബാറ്റിങ്ങ് ശരാശരി | 42.17 | 41.02 |
| 100s/50s | 16/35 | 22/72 |
| ഉയർന്ന സ്കോർ | 239 | 183 |
| ബോളുകൾ | 3117 | 4561 |
| വിക്കറ്റുകൾ | 32 | 100 |
| ബോളിങ് ശരാശരി | 52.53 | 38.49 |
| 5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ | 0 | 2 |
| 10 വിക്കറ്റ് പ്രകടനം | 0 | N/A |
| നല്ല ബോളിങ്ങ് പ്രകടനം | 3/28 | 5/16 |
| ക്യാച്ചുകൾ/സ്റ്റമ്പിങ് | 71/0 | 100/0 |
|
ഡിസംബർ 19, 2008 പ്രകാരം |
||
സൗരവ് ഗാംഗുലി (ജ. ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. ഇടംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ബൌളറുമായ ഗാംഗുലി 2000 മുതൽ 2005 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു. 2003ലെ ലോകകപ്പിൽ ഇന്ത്യയെ ഫൈനൽവരെയെത്തിച്ചു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് 2006ൽ ദേശീയ ടീമിൽനിന്നും പുറത്തായി. പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം 2006 ഡിസംബർ 15 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ മടങ്ങിയെത്തി. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 51 റൺസ് നേടി. ആഭ്യന്തര മത്സരങ്ങളിൽ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിക്കുന്ന ഗാംഗുലി ഗ്ലാമോർഗൻ, ലങ്കാഷയർ എന്നീ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിലാണ് ഗാംഗുലി ജനച്ചിത്. ജ്യേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്കൊപ്പം ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചു വളർന്നു(സ്നേഹാശിഷ് ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്). തുടക്കത്തിൽ വലതു കയ്യൻ ബാറ്റ്സ്മാനായിരുന്ന സൗരവ് പിന്നീട് ജ്യേഷ്ഠനെപ്പോലെ ഇടംകയ്യൻ ശൈലി സ്വീകരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ജനിച്ചു വളർന്നതിനാലാകാം കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാൾ കമ്പം ഫുട്ബോളിലായിരുന്നു. ഇരുപതാം വയസിൽ രാജ്യാന്തര മത്സരരംഗത്തെത്തിയ ഗാംഗുലി തുടക്കത്തിൽ ടീമിൽ പിടിച്ചു നിൽക്കാൻ പാടുപെട്ടു. കളിയേക്കാൾ സൗരവിന്റെ പെരുമാറ്റത്തിലായിരുന്നു വിമർശകരുടെ കണ്ണ്. രാജകുടുംബാംഗമായതിനാൽ ഗാംഗുലിക്ക് തലക്കനം കൂടുതലാണെന്നായിരുന്നു പ്രധാന വിമർശനം. ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിമാറി.
1992 ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്ബേയ്നിൽ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 3 റൺസുമാത്രമായിരുന്നു സംഭാവന. താമസിയാതെ ടീമിൽനിന്നു പുറത്തായി. ടീമിൽ നിന്നു പുറത്തായ ഗാംഗുലി ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി. ഇതേത്തുടർന്ന് നാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ പരമ്പരയാണു ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത്. ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ഗാംഗുലി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഗാംഗുലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ സമനില നേടി. പിന്നീട് ഗാംഗുലിയുടെ കീഴിൽ ഉപനായകനായ രാഹുൽ ദ്രാവിഡിന്റെയും അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. ലോർഡ്സിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി സൗരവ്. ഹാരി ഗ്രഹാം, ജോൺ ഹാംഷെയർ എന്നിവരാണ് മറ്റു രണ്ടുപേർ. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി ഗാംഗുലി ടീമിൽ സ്ഥാനമുറപ്പിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഏകദിന ടീമിലും സ്ഥാനമുറപ്പിച്ചു. പിന്നീട് ഏറെ ശ്രദ്ധേയനായതും ആക്രമണകാരിയായ ഏകദിന ബാറ്റ്സ്മാൻ എന്ന നിലയിലാണ്. 2000ൽ ഇന്ത്യൻ ടീമിന്റെ നായകനായി.
[തിരുത്തുക] റിക്കാർഡുകൾ
ഇന്ത്യക്കുവേണ്ടി നൂറു ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഏഴാമത്തെ താരമാണ് സൗരവ്. മുന്നൂറു വൺ ഡേ മത്സരങ്ങളും സൗരവ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരിൽ നാലാമനാണ് ഗാംഗുലി. ഏകദിന മത്സരങ്ങളിലെ റൺ വേട്ടക്കാരിൽ രണ്ടാമനും ഗാംഗുലി ആണ. ഗാംഗുലി ടെസ്റ്റ് മാച്ചുകളിൽ നിന്നു പതിനാറു സെഞ്ചുറികളും ഏകദിന മത്സരങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു സെഞ്ച്വറികളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. ഒന്നാം വിക്കറ്റ് കൂടുകെട്ടുകളിൽ ഏറ്റവും കൂടുതൽ തവണ നൂറു റൺ നേടിയത് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ചേർന്നാണ്. പതിനായിരത്തിൽ കൂടുതൽ റൺസും നൂറിലധികം വിക്കെറ്റുകളും നൂറിലധികം കാച്ചുകളും എടുത്ത മൂന്നു താരങ്ങളിൽ ഒരാളാണ് സൌരവ് .മറ്റുള്ളവർ സച്ചിൻ ടെണ്ടുൽക്കറും സനത് ജയസൂര്യയും ആണ്.
[തിരുത്തുക] ടെസ്റ്റ് മത്സരങ്ങൾ
- മൂന്നാമത്തെ ഇനംഇന്ത്യയ്ക്ക് വേണ്ടി നാല്പത്തൊമ്പതു മത്സരങ്ങളിൽ കാപ്ടൻ ആയി
- ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ കൈവരിച്ചതും ഗംഗുലി കാപ്ടൻ ആയിരുന്നപ്പോഴാണ്
[തിരുത്തുക] ഏകദിന മത്സരങ്ങൾ
- ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യാക്കാരൻ. ഇംഗ്ലണ്ടിൽ വച്ചു നടന്ന 1999 ലോകകപ്പിൽ ശ്രീ ലങ്കക്കെതിരെ ലോർഡ്സ് മൈതാനത്തിൽ 183 റൺസാണ് അദ്ദേഹം നേടിയത്.
- ഏകദിനമത്സരങ്ങളിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് സച്ചിനുമായി പങ്കു വയ്ക്കുന്നു.
- ഏകദിനമത്സരങ്ങളിൽ ഏറ്റവും ഉയർന്ന റൺസ് എടുത്ത ഇന്ത്യൻ താരങ്ങളിൽ രണ്ടാം സ്ഥാനം മഹേന്ദ്ര സിംഗ് ധോനിയുമായി പങ്കു വയ്ക്കുന്നു.ശ്രീ ലങ്കയ്ക്കെതിരെ നൂട്ടിഎന്പതിമൂന്നു റൺസ് ആണ് അദ്യേഹം എടുത്തത് .
- ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയവരിൽ ഏഴാം സ്ഥാനമാണ് സൌരവിന്
- നാലു തവണ ഏകദിനങ്ങളിൽ തുടർച്ചയായി മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയ ആദ്യത്തെ കളിക്കാരൻ
- ആസ്ട്രലിയയിൽ വച്ചു ആസ്ട്രാലിയക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും സൌരവ് ആണ്
- ലോക കപ്പിലെ എട്ടവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ദ്രാവിഡുമായി പങ്കുവെക്കുന്നു
[തിരുത്തുക] വിരമിക്കൽ
ബോർഡർ-ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാമത്തെ ടെസ്റ്റിനുശേഷം 2008 നവംബർ 10-ന് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. [1] ഈ ടെസ്റ്റിൽ വിരമിക്കുമെന്ന് അദ്ദേഹം നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു. [2]
[തിരുത്തുക] അവലംബം
- ↑ "End of an era as Ganguly walks into sunset". CricketNDTV. http://cricket.ndtv.com/cricket/ndtvcricket/AusInd08/news_story.aspx?ID=SPOEN20080072040&Keyword=news, ശേഖരിച്ചത്: നവംബർ 10, 2008.
- ↑ http://www.ibnlive.com/news/ganguly-announces-retirement-from-cricket/75239-5.html