ഓഗസ്റ്റ് 2009
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2009 ഓഗസ്റ്റ് മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു.[1]
- ഓഗസ്റ്റ് 1 - നിരുപമ റാവു ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറിയായി ചുമതലയേറ്റു.[2]
- ഓഗസ്റ്റ് 3 - ഇന്ത്യയിൽ ആദ്യത്തെ പന്നിപ്പനി മരണം പൂനെയിൽ റിപ്പോർട്ട് ചെയ്തു.[3]
- ഓഗസ്റ്റ് 4 - സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൗമുദി ടീച്ചർ അന്തരിച്ചു.[4]
- ഓഗസ്റ്റ് 6 - മലയാള ചലച്ചിത്ര നാടക നടൻ മുരളി അന്തരിച്ചു.[5].
- ഓഗസ്റ്റ് 8 - അമ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി.[6]
- ഓഗസ്റ്റ് 11 - കേരളത്തിൽ ആദ്യത്തെ പന്നിപ്പനി മരണം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തു.[7]
- ഓഗസ്റ്റ് 14 - 21-ആമത് ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ് കിരീടം കേരളം നേടി.[8]
- ഓഗസ്റ്റ് 16 - പൊതുമരാമത്ത് വകുപ്പ്മന്ത്രി മോൻസ് ജോസഫ് രാജിവെച്ചു.[9]
- ഓഗസ്റ്റ് 17 - സിംബാബ്വെ ബാറ്റ്സ്മാൻ ചാൾസ് കവെൻട്രി ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ (194 നോട്ടൗട്ട്) കുറിച്ചു.[10]
- ഓഗസ്റ്റ് 17 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ ഓട്ടത്തിൽ 9.58 സെക്കന്റിൽ ഓടിയെത്തി പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[11]
- ഓഗസ്റ്റ് 17 - പി.ജെ. ജോസഫ്,രാമചന്ദ്രൻ കടന്നപ്പള്ളി, ജോസ് തെറ്റയിൽ എന്നിവർ കേരളത്തിലെ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[12]
- ഓഗസ്റ്റ് 19 - തന്റെ പുസ്തകത്തിൽ ജിന്നയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മുൻ ധനകാര്യ മന്ത്രിയും ലോകസഭാംഗവുമായിരുന്ന ജസ്വന്ത് സിങ്ങിനെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി.[13]
- ഓഗസ്റ്റ് 20 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 200 മീറ്റർ ഓട്ടത്തിൽ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[14]
- ഓഗസ്റ്റ് 23 - ഓസ്ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തി 2009-ലെ ആഷസ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കരസ്ഥമാക്കി.[15]
- ഓഗസ്റ്റ് 24 - വെനിസ്വേലക്കാരിയായ സ്റ്റെഫാനിയ ഫെർണാണ്ടസ് 2009-ലെ മിസ് യൂനിവേഴ്സ് പട്ടം കരസ്ഥമാക്കി.[16]
- ഓഗസ്റ്റ് 31 - സിറിയയെ തോല്പിച്ച് ഇന്ത്യ നെഹ്രു കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി.[17]
[തിരുത്തുക] അവലംബം
- ↑ "പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/php/newFrm.php?news_id=1243454&n_type=HO&category_id=1, ശേഖരിച്ചത്: 2009-08-01.
- ↑ "Nirupama Rao takes over as FS" (English ഭാഷയിൽ). PTI News. ഓഗസ്റ്റ് 1, 2009. http://ptinews.com/news/206471_Nirupama-Rao-takes-over-as-FS, ശേഖരിച്ചത്: 2009-08-01.
- ↑ "UPDATE 1-India confirms first H1N1 death" (English ഭാഷയിൽ). Reuters. http://in.reuters.com/article/domesticNews/idINDEL50531320090803, ശേഖരിച്ചത്: 2009-08-11.
- ↑ "കൗമുദി ടീച്ചർ അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/php/newFrm.php?news_id=1243966&n_type=HO&category_id=1&Farc=&previous=Y, ശേഖരിച്ചത്: 2009-08-04.
- ↑ "നടൻ മുരളി അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/php/newFrm.php?news_id=1244408&n_type=HO&category_id=1, ശേഖരിച്ചത്: 2009-08-06.
- ↑ "നെഹ്റു ട്രോഫി ചമ്പക്കുളം ചുണ്ടന്" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/php/newFrm.php?news_id=1244882&n_type=HO&category_id=1, ശേഖരിച്ചത്: 2009-08-08.
- ↑ "Swine flu death toll reaches 11, Kerala man dies" (English ഭാഷയിൽ). IBNLive. http://ibnlive.in.com/news/swine-flu-death-toll-reaches-11-kerala-man-dies/99028-17.html, ശേഖരിച്ചത്: 2009-08-11.
- ↑ "ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ്: കേരളം ജേതാക്കൾ" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mb4sports.com/story.php?id=49835&cat=14&sub=94&subit=0, ശേഖരിച്ചത്: 2009-08-14.
- ↑ "മന്ത്രി മോൻസ് ജോസഫ് രാജിവെച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009-08-16. http://mathrubhumi.com/php/newFrm.php?news_id=1246249&n_type=HO&category_id=1, ശേഖരിച്ചത്: 2009-08-16.
- ↑ "Zimbabwe's Coventry equals record one-day score" (English ഭാഷയിൽ). Reuters India. 2009-08-16. http://in.reuters.com/article/sportsNews/idINIndia-41789320090816, ശേഖരിച്ചത്: 2009-08-17.
- ↑ "Usain Bolts to new 100m world record in Berlin" (English ഭാഷയിൽ). IBNLive. 2009-08-16. http://ibnlive.in.com/news/usain-bolts-to-new-100m-world-record-in-berlin/99332-5.html, ശേഖരിച്ചത്: 2009-08-17.
- ↑ "മന്ത്രിമാർ അധികാരമേറ്റു" (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009-08-17. http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0, ശേഖരിച്ചത്: 2009-08-17.
- ↑ "Jinnah book row: BJP expels Jaswant Singh" (English ഭാഷയിൽ). Rediff. 2009-08-19. http://news.rediff.com/report/2009/aug/19/bjp-expels-jaswant-singh.htm, ശേഖരിച്ചത്: 2009-08-21.
- ↑ "Bolt wins 200m gold with World record" (English ഭാഷയിൽ). Rediff. 2009-08-21. http://sports.rediff.com/report/2009/aug/21/bolt-wins-200m-in-world-record-time.htm, ശേഖരിച്ചത്: 2009-08-21.
- ↑ "Flintoff's fling inspires England Ashes glory" (English ഭാഷയിൽ). Cricinfo. 2009-08-23. http://www.cricinfo.com/engvaus2009/content/story/421782.html.
- ↑ "Stefania Fernandez wins Miss Universe for Venezuela the second year running" (English ഭാഷയിൽ). Times Online. 2009-08-24. http://www.timesonline.co.uk/tol/news/world/us_and_americas/article6808419.ece.
- ↑ "Nehru Cup: India Retains Nehru Cup, Complete A Hat-Trick Of Titles" (English ഭാഷയിൽ). Goal.com. 2009-08-31. http://www.goal.com/en-india/news/2525/ongc-nehru-cup-09/2009/08/31/1472766/nehru-cup-india-retains-nehru-cup-complete-a, ശേഖരിച്ചത്: 2009-09-02.