മേയ് 2009
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2009 മേയ് മാസം നടന്ന പ്രധാന സംഭവങ്ങൾ
- മേയ് 4 - നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡ രാജിവെച്ചു.[1]
- മേയ് 4 - മാറാട് ഒന്നാം കലാപത്തിലെ ആറ് പ്രതികൾക്ക് അഞ്ചു വർഷം കഠിനതടവും 18,000 രൂപ വീതം പിഴയും വിധിച്ചു.[2]
- മേയ് 6 - ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രൊസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നിഷേധിച്ചു.[3]
- മേയ് 16 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. [4] കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു. [5]
- മേയ് 19 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.[6]
- മേയ് 20 - ആന്ധ്രയിൽ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു.[7]
- മേയ് 21 - ഒറീസ്സയിൽ നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് മൂന്നാമതും അധികാരമേറ്റു.[8]
- മേയ് 22 - ഇന്ത്യയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു. എ.കെ. ആന്റണി, വയലാർ രവി എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[9]
- മേയ് 24 - രണ്ടാം ഐ.പി.എൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സിനെ തോത്പിച്ച് ഡെക്കാൻ ചാർജേഴ്സ് വിജയികളായി.[10]
- മേയ് 25 - നേപ്പാൾ പ്രധാനമന്ത്രിയായി മാധവ് കുമാർ നേപ്പാൾ സ്ഥാനമേറ്റു.[11]
- മേയ് 28 - കേരളത്തിൽനിന്നുള്ള 4 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. കെ.വി. തോമസ്, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ.[12]
- മേയ് 31 - എഴുത്തുകാരി കമലാ സുരയ്യ അന്തരിച്ചു.[13]
- മേയ് 31 - ടൈറ്റാനിക് കപ്പൽ ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന അവസാന യാത്രിക മിൽവിന ഡീൻ അന്തരിച്ചു.[14]
അവലംബം
- ↑ "Nepal PM quits in army chief row" (English ഭാഷയിൽ). BBC News. മേയ് 4, 2009. http://news.bbc.co.uk/2/hi/south_asia/8032389.stm, ശേഖരിച്ചത്: മേയ് 4, 2009.
- ↑ "മാറാട് ഒന്നാം കലാപം: പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവ്" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 4, 2009. http://mathrubhumi.com/php/newFrm.php?news_id=1225320&n_type=HO&category_id=1&Farc=&previous=Y, ശേഖരിച്ചത്: മേയ് 4, 2009.
- ↑ "പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭയുടെ അനുമതിയില്ല" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 6, 2009. http://mathrubhumi.com/php/newFrm.php?news_id=1225731&n_type=HO&category_id=1, ശേഖരിച്ചത്: മേയ് 6, 2009.
- ↑ "India's ruling party wins resounding victory" (English ഭാഷയിൽ). The Associated Press. മേയ് 17, 2009. http://www.google.com/hostednews/ap/article/ALeqM5gf53l7BbUSc4DUHCgzjLF4YfW9CgD987BC100, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "യു.ഡി.എഫ്. തരംഗം" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 17, 2009. http://www.mathrubhumi.info/static/election09/story.php?id=41562&cat=43&sub=0&subit=0, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "Lanka army claims LTTE chief Prabhakaran dead" (English ഭാഷയിൽ). IBNLive. മേയ് 17, 2009. http://ibnlive.in.com/news/lanka-army-claims-ltte-chief-prabhakaran-dead/92805-2.html, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "YSR sworn-in as Andhra Pradesh CM" (English ഭാഷയിൽ). Times Now. മേയ് 20, 2009. http://www.timesnow.tv/YSR-sworn-in-as-Andhra-Pradesh-CM/articleshow/4317388.cms, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "Naveen Patnaik sworn-in as Chief Minister of Orissa for third time in a row" (English ഭാഷയിൽ). Orissadiary. മേയ് 21, 2009. http://orissadiary.com/CurrentNews.asp?id=12716, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "Manmohan takes oath as PM, 19 ministers sworn in" (English ഭാഷയിൽ). IBNLive. മേയ് 22, 2009. http://ibnlive.in.com/news/manmohan-takes-oath-as-pm-19-ministers-sworn-in/93165-37.html, ശേഖരിച്ചത്: മേയ് 23, 2009.
- ↑ "Deccan snatch title in tense finish" (English ഭാഷയിൽ). Cricinfo. മേയ് 24, 2009. http://content.cricinfo.com/ipl2009/content/story/405857.html, ശേഖരിച്ചത്: മേയ് 25, 2009.
- ↑ "Madhav Kumar sworn in as Nepal's PM" (English ഭാഷയിൽ). Hindustan Times. മേയ് 25, 2009. http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=HomePage&id=6efa4279-8b2e-46ff-a1cd-cacab574eab3&Headline=Madhav+Kumar+Nepal+sworn+in+as+PM, ശേഖരിച്ചത്: മേയ് 25, 2009.
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 28, 2009. http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1, ശേഖരിച്ചത്: മേയ് 28, 2009.
- ↑ "കമല സുരയ്യ അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 31, 2009. http://mathrubhumi.com/php/newFrm.php?news_id=1230238&n_type=HO&category_id=1, ശേഖരിച്ചത്: മേയ് 31, 2009.
- ↑ "Last Titantic survivor dies aged 97". BBC News. 31 May 2009. http://news.bbc.co.uk/1/hi/england/hampshire/8070095.stm, ശേഖരിച്ചത്: 1 ജൂൺ 2009.