മുഹമ്മദ് നഷീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് നഷീദ്
മുഹമ്മദ് നഷീദ്


4-ആമത് മാലദ്വീപ് പ്രസിഡന്റ്
പദവിയിൽ
നവംബർ 11, 2008 – ഫെബ്രുവരി 7, 2012
വൈസ് പ്രസിഡന്റ്   മുഹമ്മദ് വഹീദ് ഹസൻ
മുൻഗാമി മൗമൂൻ അബ്ദുൾ ഗയൂം
പിൻഗാമി മുഹമ്മദ് വഹീദ് ഹസ്സൻ

ജനനം (1967-05-17) 17 മേയ് 1967  (56 വയസ്സ്)
മാലി, മാലദ്വീപ്
രാഷ്ട്രീയകക്ഷി മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി
മതം സുന്നി ഇസ്ലാം

മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ് (ജനനം: മേയ് 17, 1967). 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.[1] ഒക്ടോബർ 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ മൗമൂൻ അബ്ദുൾ ഗയൂമിനെ തോല്പിച്ചാണ് നഷീദ് വിജയിച്ചത്.[2]

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.[3] പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

അവലംബം[തിരുത്തുക]

  1. "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Former political prisoner Nasheed elected president in Maldives". Irish Times.com. Retrieved ഒക്ടോബർ 30, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.[പ്രവർത്തിക്കാത്ത കണ്ണി]



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നഷീദ്&oldid=3807319" എന്ന താളിൽനിന്ന് ശേഖരിച്ചത്